ബ്ലോട്ട് വേർ എന്നാലെന്ത്? അത് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ നിന്ന് ഒഴിവാക്കേണ്ടതെങ്ങനെ?

By Sarath R Nath
|

ഒട്ടുമിക്ക ഹാൻഡ്സെറ്റ് നിർമ്മാതാക്കളും അവർ നിർമ്മിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിൽ തങ്ങളുടേതായ ചില ആപ്ലിക്കേഷനുകളും ചേർക്കാറുണ്ട്. എന്നാൽ ഇത്തരം ആപ്പുകൾ നമ്മൾ പലപ്പോഴും ഉപയോഗിക്കാറില്ല. എന്നാൽ അത് നമ്മുടെ റാമും റോമും വെറുതെ ഉപയോഗിക്കുകയും ചെയ്യുന്നു.

ബ്ലോട്ട് വേർ എന്നാലെന്ത്? അത് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ നിന്ന് ഒഴിവാക

കൂടാതെ, ഇത്തരം ആപ്പുകൾ ഫോണിന്റെ ബാറ്ററി ചാർജും കുറയ്ക്കുന്നു. വിൻഡോസിലെപ്പോലെ നീക്കം ചെയ്യാനാകാത്ത അനാവശ്യ ആപ്പുകൾ ഉള്ള അവസ്ഥയല്ല ആൻഡ്രോയ്ഡിൽ. 'അൺഇൻസ്റ്റാൾ' അല്ലെങ്കിൽ ' ഡിസേബിൾ’ ഓപ്ഷനുകളുടെ സഹായത്തോടെ ഈ ബ്ലോട്ട് വെയറുകൾ നമുക്ക് നീക്കം ചെയ്യാൻ സാധിക്കുന്നതാണ്.
ബ്ലോട്ട് വേർ എന്നാലെന്ത്? അത് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ നിന്ന് ഒഴിവാക

ചിലപ്പോഴൊക്കെ, ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുന്നത് ഫോണിന്റെ പ്രവർത്തനങ്ങളെ അസ്ഥിരപ്പെടുത്താറുണ്ട്. അതിനാൽ 'ഡിസേബിൾ’ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. വൺ പ്ലസ്, ഷവോമി എന്നീ ഫോണുകളിൽ ബ്ലോട്ട് വെയറുകൾ നീക്കം ചെയ്യാൻ സാധിക്കുന്നു. എന്നാൽ സംസങ്ങ്, സോണി തുടങ്ങിയ ഫോണുകളിൽ അത് അസാധ്യമാണ്.

നീക്കം ചെയ്യാനാകാത്ത ആപ്പുകൾ ’ഡിസേബിൾ’ ചെയ്യുന്നതാണ് നല്ലത്. അങ്ങനെെ ചെയ്താൽ അത് പ്രവർത്തനരഹിതമായി ആപ്പ് ഡ്രോയറിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു. ഇതിലൂടെ ഫോൺ ബാറ്ററി ചാർജ് ലഭിക്കുവാനും കഴിയുന്നു.

ബ്ലോട്ട് വേർ എന്നാലെന്ത്? അത് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ നിന്ന് ഒഴിവാക

ആപ്പുകൾ 'ഡിസേബിൾ’ ചെയ്യേണ്ടത് എങ്ങിനെയെന്ന് നോക്കാം.

1: സെറ്റിങ്ങ്സ് ഓപ്ഷനിൽ പോവുക

2: അതിൽ നിന്ന് 'ആപ്ലിക്കേഷൻസ്’ എന്നത് തിരഞ്ഞെടുക്കുക.

ബ്ലോട്ട് വേർ എന്നാലെന്ത്? അത് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ നിന്ന് ഒഴിവാക

3: അത് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ ഏതൊക്കെയെന്ന് കാണിക്കുന്നു.

4: പ്രവർത്തനരഹിതമാക്കേണ്ട ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക.

5: അവിടെ 'ഫോഴ്സ് സ്റ്റോപ്പ്’ 'ഡിസേബിൾ’ എന്നിങ്ങനെ രണ്ട് ബട്ടനുകൾ കാണാം.

ബ്ലോട്ട് വേർ എന്നാലെന്ത്? അത് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ നിന്ന് ഒഴിവാക

6: ഡിസേബിൾ ബട്ടൺ തിരഞ്ഞെടുക്കുക.

7: മറ്റ് ആപ്പുകൾക്ക് പ്രശ്നമുണ്ടാകാമെന്ന് മുന്നറിയിപ്പ് ലഭിക്കുന്നതാണ്. എന്നിരുന്നാലും ഡിസേബിൾ ബട്ടൺ ഒന്നുകൂടെ തിരഞ്ഞെടുക്കുക.

8: ഇനി നിങ്ങൾക്ക് പിന്നീട് ഈ ആപ്പ് വീണ്ടും ഉപയോഗിക്കണമെന്ന് തോന്നിയാൽ 'ഇനേബിൾ’ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.

ആപ്പിള്‍ പുതിയ ഐട്യൂണ്‍ അപ്‌ഡേറ്റില്‍ നിന്നും ആപ്പ് സ്റ്റോര്‍ ഒഴിവാക്കിആപ്പിള്‍ പുതിയ ഐട്യൂണ്‍ അപ്‌ഡേറ്റില്‍ നിന്നും ആപ്പ് സ്റ്റോര്‍ ഒഴിവാക്കി

Best Mobiles in India

Read more about:
English summary
Most of the handset makers install their very own app to add a flavor in Android phones before shipping it. f you are not able to delete the bloatware, you can simply disable it. Check out the steps below.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X