പണം അടച്ചില്ലെങ്കിൽ പണി കിട്ടും; ജിയോഫോൺ നെക്സ്റ്റ് എത്തുന്നത് ഡിവൈസ് ലോക്ക് ഫീച്ചറുമായി

|

സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെയാണ് ജിയോഫോൺ നെക്സ്റ്റ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നതും കാത്ത് ഇരിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ ഫോണിന്റെ വിൽപ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 6,499 രൂപയാണ് ഫോണിന്റെ വില. ഈ പണം അടച്ച് ഉപയോക്താക്കൾക്ക് ഫോൺ വാങ്ങാവുന്നതാണ്. ഒറ്റയടിക്ക് ഈ പണം കൊടുത്ത് ഫോൺ വാങ്ങാൻ താത്പര്യം ഇല്ലാത്തവർക്ക് പല തരത്തിലുള്ള ഇഎംഐ ഓഫറുകളും കമ്പനി നൽകുന്നുണ്ട്. 1,999 രൂപയാണ് ആദ്യ ഘട്ടചത്തിൽ ഡൌൺ പേയ്മെന്റ് ആയി നൽകേണ്ടത്. ബാക്കി തുക തവണകളായി അടച്ച് തീർത്താൽ മതിയാകും. പ്രതിമാസം 300 രൂപ വീതം 24 മാസത്തേക്കുള്ള പ്ലാൻ ആണ് ഏറ്റവും കുറഞ്ഞത്.

 

ജിയോഫോൺ നെക്സ്റ്റ് വിപണിയിലെത്തുക ഡിവൈസ് ലോക്ക് ഫീച്ചറുമായി

ജിയോഫോൺ നെക്സ്റ്റ് വിപണിയിലെത്തുക ഡിവൈസ് ലോക്ക് ഫീച്ചറുമായി

ജിയോഫോൺ വിപണിയിൽ എത്തുക ഡിവൈസ് ലോക്ക് ഫീച്ചറുമായിട്ടാണെന്നാണ് വിവരം. ഫോണിന്റെ പ്രവർത്തനം പൂർണമായും തടസപ്പെടുത്താൻ കഴിയുന്ന ലോക്ക് ഫീച്ചറാണ് ഡിവൈസ് ലോക്ക്. ഇത് ഉപയോഗിച്ച് ലോക്ക് ചെയ്ത് കഴിഞ്ഞാൽ പിന്നെ ഒരു തരത്തിലും നമ്മുടെ ഫോൺ പ്രവർത്തിക്കുകയില്ല. ഇഎംഐ പ്ലാനിൽ ജിയോഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർ ഈ ഫീച്ചറിനെക്കുറിച്ച് അറിയുകയും പഠിക്കുകയും വേണം. കാരണം ഈ ഫീച്ചർ ബാധിക്കുന്നത് ഇഎംഐ പ്ലാനുകളിൽ ഫോൺ വാങ്ങുന്നവരെയാണ്. ഇഎംഐ പ്ലാനിൽ ഫോൺ വാങ്ങിയ ശേഷം ആരെങ്കിലും പണം അടയ്ക്കാതിരുന്നാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ലോക്ക് ചെയ്യാൻ കമ്പനിക്ക് കഴിയും. ജിയോഫോൺ നെക്സ്റ്റിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച് അഡ്മിന് ജിയോഫോൺ നെക്സ്റ്റിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പുകളുടെ ലിസ്റ്റ് കാണാൻ കഴിയും. ഒപ്പം ആപ്പുകളുടെ വിശദാംശങ്ങൾ, ലൊക്കേഷൻ പെർമിഷൻസ്, ക്യാമറ പെർമിഷൻസ് എന്നിവയൊക്കെ നിയന്ത്രിക്കാനും "അഡ്മിന്" കഴിയും

ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തുംജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തും

ജിയോയ്ക്ക് ഡിവൈസ് പൂർണമായും നിയന്ത്രിക്കാൻ കഴിയും
 

ജിയോയ്ക്ക് ഡിവൈസ് പൂർണമായും നിയന്ത്രിക്കാൻ കഴിയും

ഡിസ്കൌണ്ട് വിലയിൽ വിൽപ്പനയ്ക്കെത്തുന്ന ചില സ്മാർട്ട്ഫോണുകളിൽ ഇത്തരം ഫീച്ചറുകൾ നാം നേരത്തെയും കണ്ടിട്ടുണ്ട്. അത്തരം ഫോണുകൾ ഉപയോഗിക്കാൻ ഉപയോക്താവ് ഒരു നിശ്ചിത തുക നൽകേണ്ടി വരും. ഉപയോക്താവ് പണം അടയ്ക്കാൻ വീഴ്ച വരുത്തിയാൽ ഡിവൈസ് ലോക്ക് ചെയ്യപ്പെടും. ഇതേ ഫീച്ചർ തന്നെയാണ് ജിയോയും തങ്ങളുടെ പുതിയ ഫോണിൽ ഉൾപ്പെടുത്തുന്നത്. സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാനാണ് കമ്പനി ഈ ഫീച്ചർ അവതരിപ്പിക്കുന്നത്.

ഡിവൈസ്

ഡിവൈസ് ലോക്ക് ആയിക്കഴിഞ്ഞാൽ നമ്മുടെ ഫോണിലെ മിക്ക ഫീച്ചറുകളും സേവനം അവസാനിപ്പിക്കും. ഫലത്തിൽ ഫോൺ കയ്യിലുണ്ടെങ്കിലും പ്രവർത്തിപ്പിക്കാൻ ആകാത്ത അവസ്ഥ. ഡിവൈസ് ലോക്ക് ഉപയോക്താവിന് ചെറിയ ആശങ്ക സൃഷ്ടിക്കാവുന്ന ഫീച്ചർ തന്നെയാണ്. പക്ഷെ അപ്പോഴും ചിന്തിക്കേണ്ടത്, ഇഎംഐ അടവിൽ വീഴ്ച വരുത്തുമ്പോഴാണ് ഈ ഫീച്ചറുകൾ കമ്പനി ഉപയോഗപ്പെടുത്തുക. കുടിശിക അടച്ച് തീർത്താൽ നിങ്ങളുടെ സ്മാർട്ട്ഫോൺ അൺലോക്ക് ചെയ്യപ്പെടുകയും ചെയ്യും.

ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ കാത്തിരിക്കുകയാണോ? അതിന് മുമ്പ് ഈ ഫോണുകൾ കൂടി ഒന്ന് പരി​ഗണിക്കാംജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ കാത്തിരിക്കുകയാണോ? അതിന് മുമ്പ് ഈ ഫോണുകൾ കൂടി ഒന്ന് പരി​ഗണിക്കാം

ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടോ?

ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടോ?

ജിയോഫോൺ നെക്സ്റ്റ് വാങ്ങാൻ ഉള്ള ഇഎംഐ പ്രോസസ് അത്ര കർശനം ആയിരിക്കില്ല. കുറഞ്ഞ ഡോക്യുമെന്റേഷനിൽ തന്നെ ഇഎംഐ ലഭ്യമാകും. ഒപ്പം നിബന്ധനകളും ലളിതമാകാൻ ആണ് സാധ്യത. ഉപയോക്താവ് ഫോൺ ദുരുപയോഗം ചെയ്യില്ലെന്നും പേയ്മെന്റ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തില്ലെന്നും ഉറപ്പാക്കാനാണ് ഡിവൈസ് ലോക്ക് ഫീച്ചറെന്നാണ് വാദം. കാശ് കൊടുത്ത് വാങ്ങുന്ന ഫോൺ എങ്ങനെ ഉപയോഗിക്കുന്നു എന്നത് കമ്പനി ആലോചിക്കുന്നത് എന്തിന് എന്ന് സംശയം തോന്നിയവർ ഉണ്ടാകാം. ഈ നിലപാട് ജിയോ സ്വീകരിക്കുന്നത് ഇഎംഐ തവണകൾ മുടങ്ങാതിരിക്കാൻ തന്നെ.

ഇഎംഐ

ഇഎംഐ പ്ലാൻ വഴി ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, ഡാറ്റയും വോയ്‌സ് കോളുകളും ഉൾപ്പെടെ പ്രതിമാസം 300 മുതൽ 600 വരെ അടയ്ക്കാൻ നിങ്ങൾ പ്രാപ്‌തരാണെന്ന് ഉറപ്പാക്കുക. കാശ് കൊടുത്ത് ഫോൺ വാങ്ങുമ്പോൾ ഡിവൈസ് ലോക്ക് ഫീച്ചർ ഒരു അന്യായമായി തോന്നിയേക്കാം. സ്ഥിരമായ ഇഎംഐ പേയ്മെന്റ് ഉറപ്പാക്കാൻ ഫിനാൻഷ്യർ പിന്തുടരുന്ന ഒരു സാധാരണ നടപടിക്രമം മാത്രമാണിതെന്ന് മനസിലാക്കുകയും വേണം.

ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാം; പുതിയ ആൻഡ്രോയിഡ് ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാം; പുതിയ ആൻഡ്രോയിഡ് ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്

ജിയോ

ജിയോഫോൺ വിപണിയിൽ എത്തുന്നത് മറ്റ് കമ്പനികളും സസൂഷ്മം നിരീക്ഷിക്കുകയാണ്. കാരണം പണ്ട് ജിയോ ടെലിക്കോം വിപണി കീഴടക്കിയത് എങ്ങനെ ആണെന്ന് എല്ലാവർക്കും ഓർമയുണ്ട്. വില കുറഞ്ഞ ഫോൺ സെഗ്മെന്റിലേക്ക് ഉദാരമായ ഇഎംഐ പ്ലാനുകളുമായി ജിയോ മത്സരത്തിനിറങ്ങുന്നത് വെറുതേ ആകില്ലെന്ന് ഉറപ്പ്. കൂടുതൽ ഫോണുകളും ഓഫറുകളുമായി ജിയോ സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കുമെന്നും വിലയിരുത്തലുകൾ വരുന്നുണ്ട്. ജിയോ തങ്ങളുടെ രീതി ഇവിടെയും ആവ‍‍ർത്തിച്ചാൽ രാജ്യത്തെ സ്മാ‍‍‍ർട്ട്ഫോൺ വിപണിയും അടിമുടി മാറും എന്നതിൽ തർക്കമില്ല.

Best Mobiles in India

English summary
JioPhone is expected to hit the market with a device lock feature. Device lock is a lock feature that can completely disable the operation of the phone. Once locked with this, our phone will not work at all.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X