Home
Mobile

കാശ് കൊടുത്ത് കണ്ണീർ വാങ്ങണം; കണ്ണടിച്ച് പോകേണ്ടെങ്കിൽ പറയുന്നത് കേൾക്കുക

കണ്ണടിച്ച് പോകേണ്ടെങ്കിൽ പറയുന്നത് കേൾക്കുക

സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യനെയും അവന്റെ ജീവിതരീതികളെയും എല്ലാം ഏറെ മാറ്റിമറിച്ചുവെന്നത് തർക്കമില്ലാത്ത കാര്യമാണ്. കഠിനമായ ജോലികൾ പോലും വളരെയെളുപ്പം നിർവഹിക്കാൻ കഴിയുന്നു എന്ന് തുടങ്ങി ദൈനംദിന ജീവിതത്തിന്റെ വിവിധ മേഖലകളിൽ സാങ്കേതികവിദ്യ നമ്മുടെ സഹായത്തിനെത്തുന്നു. അറിവിനും വിനോദത്തിനും തൊഴിലിനും എല്ലാം ടെക്നോളജിയുടെ സഹായമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന അവസ്ഥ. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അതിപ്രസരണം നമ്മുടെ സ്ക്രീൻ ടൈം ( സ്ക്രീനിന് മുന്നിൽ ചിലവഴിക്കുന്ന സമയം ) വല്ലാതെ കൂട്ടിയിട്ടുമുണ്ട്.

സ്ക്രീൻ ടൈം കൂടുന്നത് അത് ടിവി, ടാബ്‌ലറ്റ്, സ്മാർട്ട്ഫോൺ, കമ്പ്യൂട്ടർ എന്നിവയിൽ ഏതുമായിക്കൊള്ളട്ടെ നമ്മുടെ കണ്ണുകൾക്ക് ഹാനികരമാകാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് അറിയാമല്ലോ. ഇലക്ട്രോണിക് ഡിവൈസുകളുടെ മുന്നിൽ ഏറെ നേരം ചിലവഴിക്കുമ്പോൾ അത് കണ്ണുകളുമായി ബന്ധപ്പെട്ട വിവിധ വൈകല്യങ്ങൾക്ക് കാരണമാകും. ഈ സാഹചര്യത്തെ പൊതുവേ വിളിക്കുന്ന പേരുകളാണ് ഡിജിറ്റൽ വിഷൻ സിൻഡ്രം ( DVC ), കമ്പ്യൂട്ടർ വിഷൻ സിൻഡ്രം അതുമല്ലെങ്കിൽ സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രം ( SVS ) എന്നിവയൊക്കെ.

സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രം

സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രം, കമ്പ്യൂട്ടർ വിഷൻ സിൻഡ്രം അല്ലെങ്കിൽ ഡിജിറ്റൽ ഐ സ്ട്രെയിൻ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പടുന്നത് ഒരേ ശാരീരിക അവസ്ഥ തന്നെയാണ്. സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലറ്റ് തുടങ്ങിയ ഡിജിറ്റൽ ഡിവൈസുകൾ ഏറെ നേരം ഉപയോഗിക്കുന്നതിന്റെ ഫലമായാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ക്ഷീണിച്ച കണ്ണുകൾ, തലവേദന, കാഴ്ച മങ്ങുന്നത്, കണ്ണുകളിലെ വരൾച്ച, കഴുത്തിനും തോളിനും വേദന എന്നിവയാണ് ലക്ഷണങ്ങൾ. സ്ക്രീനുകളിലേക്കും ചെറിയ അക്ഷരങ്ങളിലേക്കും ഏറെ നേരം നോക്കിയിരിക്കുന്നതും വെളിച്ചവുമെല്ലാം കൂടി ചേരുമ്പോൾ കണ്ണിന് ആയാസവും ക്ഷീണവും സംഭവിക്കുന്നതാണ് ഈ അവസ്ഥയ്ക്കുള്ള കാരണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അന്ധത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രം കാരണമാകും.

രാത്രിയിൽ ഇരുട്ടത്ത് പതിവായി മൊബൈൽ ഉപയോഗിച്ച ഹൈദരാബാദ് സ്വദേശിക്ക് കാഴ്ച പ്രശ്നങ്ങൾ ഉണ്ടായ വാർത്ത എല്ലാവരും വായിച്ചുകാണും. ഇല്ലാത്തവർ ഇവിടെ ക്ലിക്ക് ചെയ്യുക. കണ്ണിൽ ഇടയ്ക്ക് മിന്നൽ പോലെ വെട്ടം കാണുന്നുവെന്നും ഇടയ്ക്ക് ഇരുട്ടാകുന്നെന്നുമൊക്കെയുള്ള ലക്ഷണങ്ങളുമായാണ് 30 വയസുകാരി ഡോക്ടറുടെ അടുത്തെത്തുന്നത്. പരിശോധനയിൽ യുവതിക്ക് സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രോം (എസ്.വി.എസ്) ആണെന്ന് കണ്ടെത്തുകയും ചെയ്തു. രാത്രിയും പകലും തുടർച്ചയായി ഫോൺ ഉപയോഗിച്ചത് കാര്യങ്ങൾ ഗുരുതരമാക്കുകയായിരുന്നു.

കണ്ണടിച്ച് പോകേണ്ടെങ്കിൽ പറയുന്നത് കേൾക്കുക

കൃത്യസമയത്ത് ചികിത്സ ലഭ്യമായത്കൊണ്ട് യുവതിക്ക് കാഴ്ച തിരിച്ചുലഭിച്ചു. എന്നാൽ സമാന രോഗാവസ്ഥയാൽ ബുദ്ധിമുട്ടുന്ന അ‌നേകം പേരുണ്ട്. എന്നാൽ പലരും ഇങ്ങനെയൊരു രോ​ഗത്തെക്കുറിച്ചോ അവസ്ഥയെക്കുറിച്ചോ ബോധ്യം ഉള്ളവരല്ല. ഈ സിൻഡ്രം ഭാഗികമായോ പൂർണമായോ കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമാകാം എന്നത് കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നു. ഇരുണ്ട മുറികളിൽ കുറഞ്ഞ വെളിച്ചത്തിൽ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന ശീലവും അപകടകരമാണ്.

പരിഹാരം

കണ്ണടിച്ച് പോകുന്ന ഘട്ടത്തിൽ ചികിത്സ നടത്തുന്നതിനേക്കാളും നല്ലത് സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രത്തിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നത് തന്നെയാണ്. സ്ക്രീൻ ടൈം നിയന്ത്രിക്കുക, ജോലിക്കിടയിൽ കൃത്യമായ ഇടവേള എടുക്കുക, സ്ക്രീൻ ബ്രൈറ്റ്നസ് ക്രമീകരിക്കുക എന്നിങ്ങനെ നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം ഉറപ്പ് വരുത്താനുള്ള ഏതാനും മാർഗങ്ങൾ നോക്കാം.

ഐ ബ്രേക്കുകൾ

ടെക്കികളും ഏറെ നേരം കമ്പ്യൂട്ടർ സ്ക്രീനുകളിൽ നോക്കേണ്ടി വരുന്ന ജോലികൾ ചെയ്യുന്നവരും മറ്റും ഇടയ്ക്കിടെ ഒരു ബ്രേക്ക് എടുക്കുന്നത് കണ്ണിന്റെ ആയാസവും ക്ഷീണവും കുറയ്ക്കാൻ സഹായിക്കും. 20 - 20 - 20 റൂൾ ബ്രേക്ക് എടുക്കുന്നതിന് പറ്റിയ നല്ലൊരു രീതിയാണ്. 20 മിനിറ്റ് സ്ക്രീനിൽ നോക്കിയിരുന്നാൽ അടുത്ത 20 സെക്കൻഡ് നേരം 20 അടി അകലെയുള്ള ഒരു ഒബ്ജക്റ്റിലേക്ക് നോക്കുകയും അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.

സ്ക്രീൻ സെറ്റിങ്സും ശരിയായ ലൈറ്റിങും

സ്ക്രീൻ ഗ്ലെയർ കുറയ്ക്കുകയെന്നത് കണ്ണുകളുടെ ആയാസം കുറയ്ക്കാൻ സഹായിക്കും. സ്ക്രീൻ ബ്രൈറ്റ്നസും കോൺട്രാസ്റ്റും കുറച്ചിടുന്നത് ഇതിന് സഹായിക്കും. കൂടാതെ ആന്റി ഗ്ലെയർ സ്ക്രീൻ ഫിൽട്ടർ ഉപയോഗിക്കുന്നതും നല്ലതാണ്. അത് പോലെ തന്നെ ശരിയായ ലൈറ്റിങും ഉപയോഗിക്കണം. വെളിച്ചം കുറവുള്ള അന്തരീക്ഷത്തിൽ ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കുക. സ്ക്രീനിലെ ബ്രൈറ്റ്നസ് കുറയ്ക്കുമ്പോൾ തന്നെ മുറിയിലെ ലൈറ്റിങിന് തെളിച്ചമുണ്ടെന്നും ഉറപ്പ് വരുത്തുക.

കണ്ണ് ചിമ്മാനും നിവർന്നിരിക്കാനും മറക്കരുത്

കണ്ണടിച്ച് പോകേണ്ടെങ്കിൽ പറയുന്നത് കേൾക്കുക

കണ്ണുകൾ ഇടയ്ക്കിടെ ചിമ്മുന്നത് നല്ലതാണ്. ഇത് കണ്ണുകളെ ഈർപ്പമുള്ളതാക്കി നിർത്തും. കണ്ണ് വരണ്ട് പോകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. അതായത് ഇനി മുതൽ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുമ്പോൾ മനപൂർവം കണ്ണ് ചിമ്മാൻ ശ്രമിക്കുക. നമ്മൾ ഇരിക്കുന്ന വിധം കഴുത്തിലും തോളിലും വേദനയ്ക്ക് കാരണമാകാം. അതിനാൽ നിവർന്നിരിക്കാൻ മറക്കരുത്. ഒപ്പം കണ്ണും ഡിവൈസും തമ്മിൽ ആവശ്യത്തിന് അകലവും വേണം.

കമ്പ്യൂട്ടർ ഗ്ലാസുകളും കണ്ണുനീരും

കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ കമ്പ്യൂട്ടർ ഗ്ലാസുകൾ ധരിക്കുന്നത് നല്ലതാണ്. ഇത്തരം ഗ്ലാസുകൾ കമ്പ്യൂട്ടർ ഉപയോഗത്തിന് വേണ്ടി രൂപകൽപ്പന ചെയ്ത കണ്ണാടിയാണ്. സ്ക്രീനുകളിൽ നിന്നുള്ള ബ്ലൂലൈറ്റ് നിങ്ങളുടെ കണ്ണുകളിൽ എത്തുന്നത് വലിയൊരളവിൽ കുറയ്ക്കാൻ കമ്പ്യൂട്ടർ ഗ്ലാസുകളിലെ ബ്ലൂലൈറ്റ് ഫിൽറ്ററുകൾക്ക് സാധിക്കും. അത് പോലെ തന്നെ കണ്ണുകൾ വരണ്ട് പോകുന്നത് പോലെ തോന്നിയാൽ കണ്ണുകളുടെ ഈർപ്പം നിലനിർത്താൻ കൃത്രിമ കണ്ണുനീർ ഉപയോഗിക്കുന്നത് നല്ലതാണ്.

ഹൈദരാബാദുകാരിയുടെ രോഗം കണ്ടെത്തിയത് ഏതാണ്ട് കാഴ്ച നഷ്ടപ്പെടുമെന്ന സ്ഥിതിയിലെത്തിയ ശേഷം മാത്രമാണ്. സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രം ഉയർത്തുന്ന വെല്ലുവിളിയും അത് തന്നെയാണ്. മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളും കൊണ്ട് ഈ അവസ്ഥയിൽ നിന്നും രക്ഷനേടാൻ കഴിയും. പക്ഷെ സ്മാർട്ട്ഫോണുകളടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളുടെ ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഒരു പരിധി വരെ ഈ ബുദ്ധിമുട്ടുകളിലേക്ക് നാം എത്തിച്ചേരുകയുമില്ല. അതിനാൽ സ്മാർട്ട്ഫോണുകൾ അടക്കമുള്ള ഡിജിറ്റൽ ഡിവൈസുകളുടെ ഉപയോഗത്തിൽ നിയന്ത്രണവും ആരോഗ്യകരമായ ജീവിത രീതികളും അവംലംബിക്കേണ്ടതുണ്ട്.

Best Mobiles in India

English summary
Spending a long time in front of electronic devices like TV, tablets, smartphones, and computers and increasing screen time can lead to various eye-related disorders. Common names for this condition include digital vision syndrome (DVC), computer vision syndrome (CVS), and smartphone vision syndrome (SVS).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X