എന്താണ് സോഫ്റ്റ് ഫോണ്‍ ?

By Archana V
|

സോഫ്റ്റ്‌വയര്‍ ടെലിഫോണിന് നല്‍കിയിട്ടുള്ള പേരാണ് സോഫ്റ്റ് ഫോണ്‍ . ഒരു കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയറിലൂടെ ടെലിഫോണ്‍ കോള്‍ ചെയ്യാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

നിങ്ങളുടെ വിലാസം മാറിയോ? ആധാര്‍ കാര്‍ഡില്‍ എങ്ങനെ ചേര്‍ക്കാം?നിങ്ങളുടെ വിലാസം മാറിയോ? ആധാര്‍ കാര്‍ഡില്‍ എങ്ങനെ ചേര്‍ക്കാം?

എന്താണ് സോഫ്റ്റ് ഫോണ്‍ ?

പിസി, സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലൈറ്റ്, വോള്‍ട്ട്‌ കോളുകളും (വോയ്‌സ് ഓവര്‍ ഐപി) വീഡിയോകോളുകളും സപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് ഡിവൈസുകള്‍ എന്നിവയിലെല്ലാം ഈ സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കും. യഥാര്‍ത്ഥ ടെലിഫോണ്‍ ഡിവൈസുകളുടെ ആവശ്യം അധികം ഇല്ല എന്നതാണ് സോഫ്റ്റ്‌ഫോണുകളുടെ പ്രധാനം ഗുണം.

പിസി തന്നെ സമഗ്ര വര്‍ക്‌പ്ലെയ്‌സായും കമ്യൂണിക്കേഷന്‍ സെന്ററായും മാറും.

സോഫ്റ്റ് ഫോണിന് ആവശ്യം വേണ്ട കാര്യങ്ങള്‍

സോഫ്റ്റ് ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രധാനമായും നാല് കാര്യങ്ങളാണ് വേണ്ടത്- കോള്‍ ചെയ്യാനുള്ള ഇന്റര്‍ഫേസ്, ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള സിസ്റ്റം, കോഡെക്‌സ് സെറ്റ്, കോണ്ടാക്ട്‌സ് എന്നിവയാണത്.

ആദ്യം ഇന്റര്‍ഫേസ് എന്താണന്ന് നോക്കാം -യൂസറും കമ്പ്യൂട്ടര്‍ അഥവാ ഡിവൈസും തമ്മില്‍ ആശയവിനിമയം നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോമാണിത്.

ഡയല്‍ പാഡ്, കണ്‍ട്രോള്‍ ബട്ടണ്‍, ഓഡിയോ ഔട്ട്പുട്ട്, വീഡിയോ ഔട്ട്പുട്ട് എന്നിങ്ങനെ എല്ലാ ഫീച്ചറുകളും ഇന്റഫേസില്‍ ഉണ്ടായിരിക്കണം.

എന്താണ് സോഫ്റ്റ് ഫോണ്‍ ?

അടുത്തത് മോഡ്യൂള്‍/ സിസ്റ്റം -ഇതാണ് നിങ്ങളെ പ്രോട്ടോക്കോളിന് അനുസൃതമായി കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും അനുവദിക്കുന്നത് .

കോഡക്‌സ് സെറ്റ് ആണ് അനലോഗ് ഡിജിറ്റല്‍ ഫോര്‍മാറ്റുകള്‍ക്കിടയില്‍ വോയ്‌സ് ഡേറ്റ എന്‍കോഡ് ചെയ്യാന്‍ അനുവദിക്കുന്നത് .

അവസാനമായി വേണ്ടതാണ് കോണ്ടാക്ട് ലിസ്റ്റ്

എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം

നിങ്ങള്‍ ഒരു വോയ്‌സ്ഓവര്‍ഐപി കോള്‍ വിളിക്കുകയാണെങ്കില്‍ സോഫ്റ്റ്‌വെയര്‍ വോയ്‌സ് ഡേറ്റയെ ചുരുക്കരൂപത്തിലാക്കി വിഒഐപി പ്രൊവൈഡറിലേക്ക് അയക്കും, ഇവിടെ ഈ ഡേറ്റ വോയ്‌സ് സിഗ്നല്‍ ആക്കി മാറ്റുകയും യഥാര്‍ത്ഥ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് അയക്കുകയും ചെയ്യും. തിരിച്ചുള്ള വോയ്‌സ് സിഗ്നല്‍ , ഇതിന് വിപരീത രീതിയില്‍ പ്രവര്‍ത്തിച്ച് കോള്‍ പൂര്‍ണമാകും.

സോഫ്റ്റ്‌ഫോണിന്റെ ഗുണങ്ങള്‍


ചെലവ് കുറവ്

സോഫ്റ്റ് ഫോണിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന് അതിന്റെ ചെലവ് കുറവാണ്.സോഫ്റ്റ് ഫോണിന് ഹാന്‍ഡ്‌സെറ്റ് ആവശ്യമില്ലാത്തതിനാല്‍ നിങ്ങളുടെ ധാരാളം പണം ലാഭിക്കാന്‍ കഴിയും.

ഫ്രീ സ്‌പെയ്‌സ്

സമഗ്ര വര്‍ക്‌പ്ലെയ്‌സായും കമ്യൂണിക്കേഷന്‍ സെന്ററായും പിസി മാറുന്നതിനാല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഇലക്ട്രോണിക് അഡ്രസ്സ് ബുക്കിലുള്ള ആരെയും അവരുടെ പേരിന് നേരെ വെറുതെ ഒന്നു ക്ലിക് ചെയ്ത് വളരെ എളുപ്പം നേരിട്ട് വിളിക്കാം

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 60ജിബി ഡാറ്റ തികച്ചും സൗജന്യം, വേഗമാകട്ടേ!എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 60ജിബി ഡാറ്റ തികച്ചും സൗജന്യം, വേഗമാകട്ടേ!

Best Mobiles in India

Read more about:
English summary
A Softphone is a name given to "Software Telephone", that allows users to make telephone calls through software from a computer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X