അ‌ത്യുന്നതങ്ങളിൽ ആപ്പിളിന് പിടിയുള്ളപ്പോൾ ഭയമെന്തിന്? നെറ്റ്വർക്കില്ലാതെയും എമർജൻസി സർവീസുകൾ ഒരുക്കി ഐഫോൺ 14

|

ഓരോ ആപ്പിൾ ഇവന്റിനായും ലോകം കാത്തിരിക്കാറുണ്ട്. പുറത്തിറങ്ങുന്ന പുതിയ സീരീസിലെ ഡിവൈസുകൾ സ്വന്തമാക്കാൻ രാവും പകലും ക്യൂ നിൽക്കുന്നവരെയും നാം കണ്ടിട്ടുണ്ട്. ഓരോ ഇവന്റിലും, ഓരോ പുതിയ ഐഫോൺ സീരീസിനൊപ്പവും അത് വരെ നാം എക്സ്പീരിയൻസ് ചെയ്തിട്ടില്ലാത്ത പുതിയൊരു ഫീച്ചറോ സൌകര്യമോ കമ്പനി അവതരിപ്പിക്കുകയും ചെയ്യും. ആപ്പിൾ ഇവന്റ് 2022 ൽ അത്തരത്തിൽ അവതരിപ്പിക്കപ്പെട്ട ഫീച്ചറാണ് ഐഫോൺ 14 സീരീസിലെ സാറ്റലൈറ്റ് കണക്റ്റിവിറ്റി സൌകര്യം.

 

സാറ്റലൈറ്റ് കണക്റ്റിവിറ്റി

സാറ്റലൈറ്റ് കണക്റ്റിവിറ്റി

സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ഇത് വരെ കേട്ടുകേൾവി പോലുമില്ലാത്ത ഫീച്ചറാണ് സാറ്റലൈറ്റ് കണക്റ്റിവിറ്റി. അടിയന്തര ഘട്ടങ്ങളിൽ ( എസ്ഒഎസ് സിറ്റുവേഷൻസിൽ ) സഹായമാവശ്യപ്പെടാൻ വേണ്ടിയാണ് സാറ്റലൈറ്റ് കണക്റ്റിവിറ്റി ഫീച്ചർ നൽകിയിരിക്കുന്നത്. സെല്ലുല്ലാർ, വൈഫൈ കവറേജ് ലഭിക്കാത്ത സ്ഥലങ്ങളിൽ നിന്നും എസ്ഒഎസ് മെസേജുകൾ അയയ്ക്കാനും എമർജൻസി സർവീസുകളുമായി ബന്ധപ്പെടാനും ഫീച്ചർ സഹായിക്കും. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ നാല് ഡിവൈസുകളിലും സാറ്റലൈററ് കണക്റ്റിവിറ്റി സൌകര്യം ലഭിക്കും.

വയർലെസ് ഫോണുകളുടെ രൂപമാണ്

സാറ്റലൈറ്റ് ഫോണുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവും. ആദ്യ കാലത്തിറങ്ങിയ വയർലെസ് ഫോണുകളുടെ രൂപമാണ് സാറ്റലൈറ്റ് ഫോണുകൾക്കും ഉള്ളത്. ഉപഗ്രഹങ്ങളുമായി കണക്റ്റ് ചെയ്യാൻ വേണ്ടി വലിയ ആന്റിനകളുമൊക്കെ ഈ ഉപകരണങ്ങളിൽ ഉണ്ടാകും. ഈ സൌകര്യത്തെയാണ് ഐഫോൺ 14 സീരീസിലേക്ക് ആപ്പിൾ പറിച്ച് നടുന്നത്. കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

പകുതി പാറ്റ, പകുതി യന്ത്രം; മഡഗാസ്കർ പാറ്റകൾ വേ​റെ ലെവൽ!പകുതി പാറ്റ, പകുതി യന്ത്രം; മഡഗാസ്കർ പാറ്റകൾ വേ​റെ ലെവൽ!

 സാറ്റലൈറ്റ് ഫീച്ചർ
 

സാറ്റലൈറ്റ് ഫീച്ചർ

സ്വന്തമായി വികസിപ്പിച്ചെടുത്ത കമ്പോണന്റ്സും സോഫ്റ്റ്വെയർ ഇന്റഗ്രേഷനും വഴിയാണ് ഐഫോൺ 14 ലൈനപ്പിൽ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഫീച്ചർ കൊണ്ട് വരുന്നത്. ഡിവൈസിലെ ആന്റിനകളെ നേരിട്ട് ഉപഗ്രഹങ്ങളുമായി കണക്റ്റ് ചെയ്യാൻ ഈ സെറ്റപ്പ് സഹായിക്കുന്നു. പഴയ സാറ്റലൈറ്റ് ഫോണുകൾ വളരെ ബൾക്കിയായ കനമുള്ള ഡിവൈസുകളാണ്. ഈ സാങ്കേതിക വിദ്യയെ ഐഫോണിന്റെ മെലിഞ്ഞ ഹാർഡ്വെയറിലേക്ക് ഉൾക്കൊള്ളിക്കാൻ ആപ്പിളിന് കഴിഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയം.

സമയം ആവശ്യമാണെന്നതാണ്  പ്രധാന വ്യത്യാസം

കണക്റ്റ് ചെയ്യാനും പ്രവർത്തന ക്ഷമമാകാനും കുറച്ച് കൂടി സമയം ആവശ്യമാണെന്നതാണ് മൊബൈൽ കണക്ഷനെ അപേക്ഷിച്ച് സാറ്റലൈറ്റ് കണക്റ്റിവിറ്റിയ്ക്കുള്ള പ്രധാന വ്യത്യാസം. മാത്രമല്ല ഉപഗ്രഹത്തിന്റെ പൊസിഷന് നേരെ ഡിവൈസ് പോയിന്റ് ചെയ്യുകയും വേണം. എന്നാൽ മാത്രമെ കണക്ഷൻ സ്റ്റേബിൾ ആയിരിക്കുകയുള്ളൂ. സാറ്റലൈറ്റുകൾ എപ്പോഴും ചലിച്ച് കൊണ്ടിരിക്കുന്നതിനാലാണ് ഇത്. മാത്രമല്ല അവയ്ക്ക് ബാൻഡ്വിഡ്തും കുറവായിരിക്കും. അയയ്ക്കുന്ന സന്ദേശങ്ങൾ റീസീവ് ചെയ്യാൻ ഏതാനും മിനുറ്റുകൾ എടുക്കാനും സാധ്യതയുണ്ട്.

ലോൺ നൽകി ജീവനെടുക്കുന്നവർ പുറത്താകുമോ? ; ആപ്പ് സ്റ്റോറുകളിൽ കുടിയിറക്കലിന് കേന്ദ്രം തയാറെടുക്കുമ്പോൾ...ലോൺ നൽകി ജീവനെടുക്കുന്നവർ പുറത്താകുമോ? ; ആപ്പ് സ്റ്റോറുകളിൽ കുടിയിറക്കലിന് കേന്ദ്രം തയാറെടുക്കുമ്പോൾ...

എസ്ഒഎസ് സാറ്റലൈറ്റ് സർവീസ്

ഏറ്റവും അടിയന്തര ഘട്ടങ്ങളിൽ യൂസ് ചെയ്യാൻ വേണ്ടിയാണ് എസ്ഒഎസ് സാറ്റലൈറ്റ് സർവീസ് സജ്ജീകരിച്ചിരിക്കുന്നത്. സർവീസ് ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനായി അനുബന്ധ സൌകര്യങ്ങളും ഫോണിലുണ്ട്. അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്യാൻ ഫീച്ചർ ഉപയോഗിക്കുന്ന യൂസറിനായി കുറച്ച് ചോദ്യങ്ങൾ പ്രീ ലോഡഡായി തന്നെ ഡിവൈസിലുണ്ടാകും. യൂസറിന്റെ സാഹചര്യമടക്കമുള്ള കാര്യങ്ങൾ മനസിലാക്കാൻ വേണ്ടിയാണിത്. ഉപഗ്രഹവുമായി കണക്റ്റ് ചെയ്യാൻ ഡിവൈസ് ഏത് ദിശയിലേക്ക് പോയിന്റ് ചെയ്യണമെന്ന് മനസിലാക്കിത്തരുന്ന മറ്റൊരു ഇന്റർഫേസും സജ്ജീകരിച്ചിട്ടുണ്ട്.

ലൊക്കേഷൻ ഷെയർ ചെയ്യാനുള്ള സൌകര്യവും

ഈ ചോദ്യങ്ങളും സന്ദേശങ്ങളും ആപ്പിളിന്റെ സേവന കേന്ദ്രങ്ങളിലേക്ക് റിലേ ചെയ്യപ്പെടും. അവിടെയുള്ള ജീവനക്കാർ യൂസറിന് വേണ്ടി എമർജൻസി സർവീസുകളുമായി ബന്ധപ്പെടും. യൂസേഴ്സിന്റെ ലൊക്കേഷൻ ഷെയർ ചെയ്യാനുള്ള സൌകര്യവും ഈ ഫീച്ചറിലുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിലും മറ്റും യാത്ര പോകുന്നവർക്ക് ഈ സൌകര്യം ഉപയോഗപ്പെടുത്താൻ കഴിയും.

എയർടെലോ? ജിയോയോ? ആര് തരും കുറഞ്ഞ നിരക്കിൽ 5Gഎയർടെലോ? ജിയോയോ? ആര് തരും കുറഞ്ഞ നിരക്കിൽ 5G

ഇന്ത്യയിൽ എന്ന് ലഭ്യമാകും

ഇന്ത്യയിൽ എന്ന് ലഭ്യമാകും

നിലവിൽ കാനഡ, അമേരിക്ക എന്നിവിടങ്ങളിലെ യൂസേഴ്സിന് മാത്രമാണ് പുതിയ ഫീച്ചർ ഉപയോഗിക്കാൻ കഴിയുന്നത്. രണ്ട് വർഷത്തേക്ക് സേവനം സൌജന്യമായിരിക്കുമെന്നും ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ മറ്റ് രാജ്യങ്ങളിലേക്കും സേവനമെത്തുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഈ സേവനങ്ങൾ ലഭ്യമാക്കുമെന്ന് എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും മറ്റ് രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉണ്ടാകും. എന്തായാലും സാറ്റലൈറ്റ് കണക്റ്റിവിറ്റി സംബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന കർശന നിയമങ്ങൾ പാലിച്ച് ഈ സേവനങ്ങൾ ലഭ്യമാക്കാൻ ആപ്പിളിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.

"ഗെയിം ഓഫ് ഐഫോൺസ്" ഐഫോൺ 14 പ്രോയോട് ഏറ്റുമുട്ടാൻ ഐഫോൺ 13 പ്രോയ്ക്ക് കഴിയുമോ?

Best Mobiles in India

English summary
At each event, with each new iPhone series, we have seen Apple introduce a new feature or facility that we have not experienced till then. The satellite connectivity facility in the iPhone 14 series is a feature that can be called revolutionary as it was introduced at the Apple event of 2022.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X