എന്തുകൊണ്ട് സാംസങ്ങ് ഗാലക്‌സി S9/ S9+ ക്യാമറ ഏവർക്കും പ്രിയപ്പെട്ടതാകുന്നു?

Written By:

സാംസങ്ങ് എന്ന കമ്പനിയെ സംബന്ധിച്ചെടുത്തോളം അവരുടെ ഫ്ലാഗ്ഷിപ്പ് മോഡലുകൾക്ക് ഒരു പ്രത്യേകതയുണ്ട്. തീർത്തും എടുത്തുപറയേണ്ട ഒരു പ്രത്യേകത. അവരുടെ ഓരോ ഫ്ലാഗ്ഷിപ്പ് മോഡലുകളും ഇറങ്ങുക തികച്ചും വ്യത്യസ്തമായ ഒരു ആശയത്തിലോ ഡിസൈനിലോ മറ്റേതെങ്കിലും മികവിലോ ആയിരിക്കും. സാംസങിന്റെ ഗാലക്‌സി എസ് സീരീസിലെ ഓരോ മോഡലുകളും ശ്രദ്ധിച്ചാൽ നമുക്ക് ആ കാര്യം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

എന്തുകൊണ്ട് സാംസങ്ങ് ഗാലക്‌സി S9/ S9+ ക്യാമറ ഏവർക്കും പ്രിയപ്പെട്ടതാകു

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ ആയ ഗാലക്‌സി S9/ S9+ മോഡലുകൾക്കുമുണ്ട് ഇത്പോലെ എടുത്തുപറയാവുന്ന ചില പ്രത്യേകതകൾ. ഒരുപിടി പുതുമ നിറഞ്ഞ സവിശേഷതകൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് ഫോണിലെ ക്യാമറ തന്നെയാണ്. തികച്ചും വിസ്മയം തീർക്കുന്ന ക്യാമറ. ഏത് ഇരുണ്ട വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ എടുക്കാവുന്ന കാര്യമാവട്ടെ, സൂപ്പർ സ്ലോ മോഷനോട് കൂടിയ ക്യാമറ പ്രത്യേകതകൾ ആവട്ടെ, എആർ സ്റ്റിക്കറുകൾ ആവട്ടെ എല്ലാം കൊണ്ടും സമ്പന്നമാണ് ഈ ക്യാമറ. എന്തൊക്കെയാണ് ഈ ക്യാമറയുടെ പ്രത്യേകതകൾ എന്ന് പരിശോധിക്കുകയാണ് ഇവിടെ.

എന്തുകൊണ്ട് സാംസങ്ങ് ഗാലക്‌സി S9/ S9+ ക്യാമറ ഏവർക്കും പ്രിയപ്പെട്ടതാകു

Dual aperture

എത്ര നല്ല ക്യാമറ ഉണ്ടെങ്കിലും ഇരുണ്ട വെളിച്ചത്തിൽ ഫോട്ടോ എടുക്കുക എന്നത് പലപ്പോഴും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരുന്നു. അതിന് ഏറ്റവും മികച്ച പരിഹാരവുമായാണ് സാംസങ്ങ് ഗാലക്‌സി S9/ S9+ ക്യാമറകൾ എത്തിയത്. മനുഷ്യനേത്രങ്ങൾ പോലെ ഇരുട്ടും വെളിച്ചവും തിരിച്ചറിഞ്ഞുകൊണ്ട് F1.5 aperture, F2.4 aperture മോഡുകൾ മാറിമാറി പ്രവർത്തിക്കും ഇവിടെ. നമ്മളായിട്ട് ഇത് മാറ്റേണ്ട ആവശ്യമില്ല. ലെൻസ് തനിയെ അതിന്റെ ഈ പ്രവർത്തനം നടത്തിക്കൊള്ളും.

സൂപ്പർ സ്ലോ മോ

സ്ലോ മോഷൻ ഫോട്ടോഗ്രാഫി ഒക്കെ ഇപ്പോൾ ഒട്ടുമിക്ക എല്ലാ പുതിയ ഫോണുകളിലും ലഭ്യമാണ് എന്നതിനാൽ അതിൽ വലിയ പുതുമയൊന്നുമില്ല. എന്നാൽ S9/ S9+ ക്യാമറയെ സംബന്ധിച്ചെടുത്തോളം അതിലെ സ്ലോ മോഷൻ അൽപ്പം പുതുമ നിറഞ്ഞത് തന്നെയാണ്.

എന്തുകൊണ്ട് സാംസങ്ങ് ഗാലക്‌സി S9/ S9+ ക്യാമറ ഏവർക്കും പ്രിയപ്പെട്ടതാകു

കാരണം ഇത് അല്പം 'സൂപ്പർ സ്ലോ മോഷൻ' ആണ് എന്നത് തന്ന. 960 ഫ്രെയിംസ് ആണ് ഒരു സെക്കൻഡിൽ മിന്നിമറയുന്നത് എന്നത് തന്നെയാണ് ഈ ഫോൺ ക്യാമറയെ നിലവിലുള്ള മറ്റേത് ഫോൺ ക്യാമറകളിലെയും സ്ലോ മോഷനുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഒപ്പം മോഷൻ ഡിറ്റക്ഷൻ സൗകര്യവും ഇതിലുണ്ട് എന്നത് സ്ലോ മോഷനുകൾക്ക് കൂടുതൽ മനോഹാരിത പകരുന്നു.

എന്തുകൊണ്ട് സാംസങ്ങ് ഗാലക്‌സി S9/ S9+ ക്യാമറ ഏവർക്കും പ്രിയപ്പെട്ടതാകു

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ

എന്തുകൊണ്ട് സാംസങ്ങ് ഗാലക്‌സി S9/ S9+ ക്യാമറ ഏവർക്കും പ്രിയപ്പെട്ടതാകു

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ സാധ്യതകൾ അതിന്റെ ഏറ്റവും മികച്ച രൂപത്തിൽ ഈ ക്യാമറയിൽ കാണാം. നിങ്ങൾ ചലിക്കുമ്പോൾ പോലും ചിത്രങ്ങൾ വ്യക്തമായും തെളിമയുള്ളതായും എടുക്കാൻ ഇതുകൊണ്ട് സാധ്യമാകുന്നു.

എന്തുകൊണ്ട് സാംസങ്ങ് ഗാലക്‌സി S9/ S9+ ക്യാമറ ഏവർക്കും പ്രിയപ്പെട്ടതാകു

ലൈവ് ഫോക്കസ്

ഇപ്പോഴിറങ്ങുന്ന ചില ഉന്നത നിലവാരം പുലർത്തുന്ന ഫോണുകളിൽ കാണാവുന്ന പ്രത്യേകതയാണല്ലോ പോർട്ടയിറ്റ് മോഡും ലോങ്ങ് ഫോക്കസ് സംവിധാനവുമെല്ലാം. എന്നാൽ പലതിലും ഫോട്ടോ എടുത്ത ശേഷം മാത്രമാണ് ഫോട്ടോ എങ്ങനെയുണ്ട്, ഫോക്കസ് എത്രത്തോളം പെർഫെക്റ്റ് ആണ് എന്നത് മനസ്സിലാക്കാൻ പറ്റുക. എന്നാൽ സാംസങ്ങ് ഗാലക്‌സി S9/ S9+ ക്യാമറയിലെ ഫോക്കസ് ലൈവ് ആയിത്തന്നെ ഫോക്കസ് നിയന്ത്രിക്കാം. ഓരോ ചിത്രങ്ങളിലും എന്തുമാത്രം ഫോക്കസ് വേണം, എവിടെ ഫോക്കസ് വേണം എന്നെല്ലാം നമുക്ക് ഫോട്ടോ എടുക്കും മുമ്പ് തന്നെ അഡ്ജസ്റ്റ് ചെയ്യാം. അതുപോലെ ചിത്രം എടുത്തതിന് ശേഷവും ഇത് സാധ്യമാണ്.

English summary
The revolutionary camera on Galaxy S9|S9+has got all major phone camera features. Read on and we'll give you the inside line.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot