ക്വിക്‌ സെറ്റിങ്‌ മെനുവില്‍ വരേണ്ടത്‌ എന്തെല്ലാം

By: Archana V

നിങ്ങള്‍ ഒരു ആന്‍ഡ്രോയ്‌ഡ്‌ ഉപയോക്താവാണെങ്കില്‍ ക്വിക്‌ സെറ്റിങ്‌ മെനു വളരെ ഉപയോഗപ്രദമായിരിക്കും. ഓപ്പറേറ്റിങ്‌ സിസ്റ്റത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫീച്ചറുകളില്‍ ഒന്നാണ്‌ ക്വിക്‌ സെറ്റിങ്‌. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ ക്രമീകരിക്കാം എന്നതാണ്‌ ക്വിക്‌ സെറ്റിങ്‌ പാനിലിന്റെ സവിശേഷത.

ക്വിക്‌ സെറ്റിങ്‌ മെനുവില്‍ വരേണ്ടത്‌ എന്തെല്ലാം

സ്‌ക്രീനിന്റെ മുകളില്‍ നോട്ടിഫിക്കേഷന്‍ കാണപ്പടുന്ന ഭാഗം താഴേക്ക്‌ വലിക്കുമ്പോള്‍ ക്വിക്‌ സെറ്റിങ്‌ പാനലിന്റെ മുകള്‍ വശം കാണാന്‍ കഴിയും. ഇത്‌ വീണ്ടും താഴേക്ക്‌ വലിച്ചാല്‍ ക്വിക്‌ സെറ്റിങ്‌ മെനു പൂര്‍ണമായി കാണാന്‍ കഴിയും.

ക്വിക്‌ സെറ്റിങ്‌സ്‌ എഡിറ്റ്‌ ചെയ്യണം എന്നുണ്ടെങ്കില്‍ മുകളില്‍ മൂലയ്‌ക്ക്‌ കാണുന്ന പെന്‍സില്‍ ഐക്കണില്‍ സ്‌പര്‍ശിക്കുക.അതിന്‌ ശേഷം ഓരോന്നിലും ദീര്‍ഘമായി അമര്‍ത്തി ക്രമീകരണത്തില്‍ മാറ്റം ഉണ്ടാവുന്നത്‌ വരെ നീക്കുക. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫങ്‌ഷനുകള്‍ മുകളില്‍ ആദ്യം വരുന്ന തരത്തില്‍ നിങ്ങള്‍ക്ക്‌ ക്വിക്‌ സെറ്റിങ്‌ മെനും ക്രമീകരിക്കാം.

ഓരോ പേജിലും 9 ഐക്കണ്‍ വീതം ക്രമീകരിച്ച്‌ ക്വിക്‌ സെറ്റിങ്‌ മെനു രണ്ട്‌ പേജ്‌ വരെ നീട്ടാം. ക്വിക്ക്‌ സെറ്റിങ്‌ പാനലില്‍ ഉപയോഗിക്കുന്ന ചില പ്രധാന ഫങ്‌ഷനുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വൈ-ഫൈ

സ്‌മാര്‍ട്‌ഫോണുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫങ്‌ഷന്‍ ഇതാണ്‌. നിലവിലെ നെറ്റ്‌വര്‍ക്കിന്റെ പേര്‌ ഇതില്‍ കാണാന്‍ കഴിയും .ഇതില്‍ സ്‌പര്‍ശിച്ചാല്‍ ലഭ്യമാകുന്ന നെറ്റ്‌വര്‍ക്കുകള്‍ ഏതെല്ലാമാണന്ന്‌ കാണിച്ച്‌ തരും.

മൊബൈല്‍ ഡേറ്റ

മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ നിന്നും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ കഴിയുന്നത്‌ ഇതിലൂടെയാണ്‌. ശരിയായ രീതിയില്‍ റീചാര്‍ജ്‌ ചെയ്യാതെ മൊബൈല്‍ ഡേറ്റ ഉപയോഗിച്ചാല്‍ കോള്‍ ചാര്‍ജില്‍ നിന്നും പണം നഷ്ടമാകാന്‍ സാധ്യത ഉണ്ട്‌ . നിങ്ങള്‍ എത്ര ഡേറ്റ ഉപയോഗിച്ചു എന്നും മറ്റും അറിയാനുള്ള ഓപ്‌ഷനുകളും ഇതിനൊപ്പം ഉണ്ടാവും

ബാറ്ററി

ബാറ്ററിയുടെ നിലവിലെ സ്ഥിതി എന്താണന്നും എത്ര നേരം ചാര്‍ജ്‌ ചെയ്യാതെ ഉപയോഗിക്കാമെന്നും ഇതില്‍ നിന്നും അറിയാം. പവര്‍ സേവിങ്‌ ഓപ്‌ഷന്‍ ഉള്‍പ്പടെ പലതും ഇതില്‍ നിന്നും എടുക്കാന്‍ കഴിയും.

ഫ്‌ളാഷ്‌ ലൈറ്റ്‌

ഈ ഓപ്‌ഷനില്‍ സ്‌പര്‍ശിച്ചാല്‍ നിങ്ങളുടെ ഫോണിന്റെ പുറകിലുള്ള എല്‍ഇഡി ഫ്‌ളാഷ്‌ ഓണ്‍ ആകും

ക്രോപ്‌ ഫ്രെയിം ക്യാമറയും ഫുള്‍ഫ്രെയും ക്യാമറയും തമ്മിലുള്ള വ്യത്യാസം

കാസ്‌റ്റ്‌

ഗൂഗിള്‍ ക്രോം, ഗൂഗിള്‍ ഹോം എന്നിവ ഉണ്ടെങ്കില്‍ അതിലെ കണ്ടന്റ്‌ സ്‌മാര്‍ട്‌ ഫോണില്‍ നിന്നും ടിവിയിലേക്ക്‌ കാസ്‌റ്റ്‌ ചെയ്യാന്‍ ഇത്‌ സഹായിക്കും.

ഓട്ടോ -റൊട്ടേറ്റ്‌

ഈ ഓപ്‌ഷന്‍ എനേബിള്‍ ചെയ്‌താല്‍ പോട്രേറ്റ്‌ മോഡിനും ലാന്‍ഡ്‌സ്‌കേപ്പ്‌ മോഡിനും ഇടയില്‍ ഫോണ്‍ ചലിപ്പിച്ചാല്‍ സ്‌ക്രീനും ഇതനുസരിച്ച്‌ തനിയെ കറങ്ങും.

എയര്‍പ്ലെയ്‌ന്‍ മോഡ്‌

ഈ ഓപ്‌ഷനിലൂടെ വൈ-ഫൈ ഉള്‍പ്പടെ എല്ലാ നെറ്റ്‌വര്‍ക്‌ കണക്ഷനുകളും ഓഫ്‌ ചെയ്യാം. പിന്നീട്‌ വൈ-ഫൈ ഓണ്‍ ചെയ്യാന്‍ കഴിയും . മറ്റുള്ളവര്‍ ശല്യപ്പെടുത്തുന്നത്‌ ഒഴിവാക്കേണ്ടി വരുമ്പോള്‍ ഇത്‌ ഓണ്‍ ചെയ്‌താല്‍ മതി.

ലൊക്കേഷന്‍

നിങ്ങളുടെ ജിപിഎസിന്റെ കാര്യം നോക്കുന്നത്‌ ഈ ഓപ്‌ഷനാണ്‌.

ഡേറ്റ സേവര്‍

ബാന്‍ഡ്‌ വിഡിത്‌ പരിമിതമാണെങ്കില്‍ ഡേറ്റ കണക്ഷന്‍ ഉപയോഗിച്ച്‌ ബാക്‌ ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആവശ്യമില്ലാത്ത ആപ്പുകള്‍ ക്ലോസ്‌ ചെയ്‌ത്‌ നിങ്ങളുടെ മൊബൈല്‍ ഡേറ്റ സേവ്‌ ചെയ്യാന്‍ ഈ ഓപ്‌ഷന്‍ സഹായിക്കും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
If you are an Android user, you might have used the quick settings swiping down from Android’s menu bar twice. Let\'s see some of the important functions.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot