Home
Mobile

നോക്കിയയുടെ X അ‌ക്കൗണ്ട് എച്ച്എംഡി വിഴുങ്ങി; ഒരു കാലഘട്ടത്തിന്റെ 'രോമാഞ്ചം' കഥാവശേഷമാകുന്നുവോ!

നോക്കിയ മൊബൈലിന്റെ ബ്രാൻഡ് ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ ഈ വർഷം ചരിത്രപരമായ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ്. എച്ച്എംഡിയുടെ സ്വന്തം പേരിൽ പുതിയ സ്മാർട്ട്ഫോൺ ഈ വർഷം പുറത്തിറങ്ങും എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷം തന്നെ ഇത് സംബന്ധിച്ച ചില സൂചനകൾ എച്ച്എംഡി നൽകിയിരുന്നു.

നിലവിൽ നോക്കിയ എന്ന ബ്രാൻഡ് നെയിം ഉപയോഗിച്ച് ഫോണുകൾ പുറത്തിറക്കുന്ന എച്ച്എംഡി ഈ വർഷം സ്വന്തം ബ്രാൻഡ്നെയിമിൽ ഫോൺ പുറത്തിറക്കും എന്നതാണ് വരാൻ പോകുന്ന മാറ്റം. ഇതോടെ നോക്കിയ ഫോണുകൾ എന്നെന്നേക്കുമായി ചരിത്രമായി മാറുമോ എന്ന ചോദ്യം ഉയർന്നിരുന്നു. ഈ ആശങ്കയ്ക്ക് ഇപ്പോൾ ആക്കം കൂടിയിരിക്കുന്നു.

ഒരു കാലഘട്ടത്തിന്റെ 'രോമാഞ്ചം' കഥാവശേഷമാകുന്നുവോ!

നോക്കിയയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ @nokiamobile എന്നത് മാറ്റി പകരം @HMDglobal എന്ന് ആക്കിയിരിക്കുന്നു. ഇത് വരാൻ പോകുന്ന മാറ്റത്തിന്റെ സൂചനയാണ് എന്നാണ് കരുതപ്പെടുന്നത്. നോക്കിയയെ മറയാക്കി സ്വന്തം ബ്രാൻഡ് വളർത്താനുള്ള എച്ച്എംഡിയുടെ നീക്കത്തിന്റെ ഭാഗമായും ട്വിറ്റർ ഹാൻഡിലിലെ ഈ മാറ്റം വിലയിരുത്തപ്പെടുന്നുണ്ട്.

240K ഫോളോവേഴ്‌സാണ് നോക്കിയയുടെ ഈ ട്വിറ്റർ ഹാൻഡിലിനെ പിന്തുടർന്നിരുന്നത്. ഒറ്റയടിക്ക് ഇവർ എച്ച്എംഡി ഗ്ലോബലിന്റെ ഫോളോവേഴ്സ് ആയി മാറിയിരിക്കുന്നു. നോക്കിയ എന്ന പേരിനോടുള്ള ഇഷ്ടമാണ് നിരവധി പേരെ ഈ അ‌ക്കൗണ്ടിന്റെ ഫോളോവേഴ്സ് ആക്കി മാറ്റിയത് എന്നകാര്യം ഇവിടെ ഓർക്കേണ്ടതുണ്ട്. 2017-ൽ ആണ് ഈ അ‌ക്കൗണ്ട് സൃഷ്ടിച്ചത്.

നോക്കിയ എന്ന ബ്രാൻഡ്നെയിം സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ടാകണം എന്ന് ആഗ്രഹിച്ച ആളുകളുടെ ശക്തമായ പിന്തുണ ലഭിച്ചതോടെ ഈ ട്വിറ്റർ അ‌ക്കൗണ്ട് വളരെ പെട്ടെന്ന് ഫോളോവേഴ്സിനെക്കൊണ്ട് നിറയുകയായിരുന്നു. ബിസിനസ് സ്ട്രാറ്റജിയിൽ മാറ്റം വരുത്താനുള്ള എച്ച്എംഡിയുടെ നീക്കം നേരത്തെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാൽ ഇത്തരം മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം.

സ്വന്തം നിലയിൽ ഇത്രയും ഫോളോവേഴ്സിനെ സ്വന്തമാക്കണമെങ്കിൽ എച്ച്എംഡി ഗ്ലോബലിന് വർഷങ്ങൾ വേണ്ടിവന്നേക്കാം. ആറ് വർഷത്തിലേറെയായി മാനേജുചെയ്യുന്ന നിലവിലുള്ള നോക്കിയ മൊബൈൽ കമ്മ്യൂണിറ്റിയിലേക്ക് തങ്ങളുടെ പുതിയ ബ്രാൻഡ് നെയിം എത്തിക്കാൻ പുതിയ മാറ്റത്തിലൂടെ എച്ച്എംഡി ഗ്ലോബലിന് സാധിച്ചു. ഭാവിയിൽ സ്വന്തം പേരിൽ എച്ച്എംഡി ഫോൺ ഇറക്കുന്നതോടെ നോക്കിയ എന്ന പേര് ഇല്ലാതായിത്തീരുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

ഒരു കാലഘട്ടത്തിന്റെ 'രോമാഞ്ചം' കഥാവശേഷമാകുന്നുവോ!

നോക്കിയ ബ്രാൻഡ് ഫോണുകൾ നിർമിക്കാനുള്ള അവകാശം ഏതാണ്ട് ആറേഴ് വർഷം മുമ്പാണ് എച്ച്എംഡി ഗ്ലോബൽ സ്വന്തമാക്കിയത്. യഥാർഥ നോക്കിയ കോർപറേഷന് ഇപ്പോഴത്തെ നോക്കിയ ഫോണുകളുമായി യാതൊരു ബന്ധവുമില്ലാതായിട്ട് വർഷങ്ങളായി. 2013 സെപ്റ്റംബർ മൂന്നിന് നോക്കിയയുടെ മൊബൈൽഫോൺ വ്യവസായം മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. എന്നാൽ ആൻഡ്രോയിഡിനോട് മുഖം തിരിച്ചുനിന്ന നോക്കിയയുടെ ഭാവി ​മൈക്രോസോഫ്ടിന്റെ ഏറ്റെടുക്കൽ കൊണ്ടും രക്ഷപ്പെട്ടില്ല.

പിന്നീട് 2016-17 കാലഘട്ടത്തിൽ നോക്കിയ ബ്രാൻഡ് ഫോണുകൾ നിർമിക്കാനുള്ള അ‌വകാശം ​മൈക്രോ സോഫ്ടിൽനിന്ന് എച്ച്എംഡി ഗ്ലോബൽ സ്വന്തമാക്കുകയായിരുന്നു. തുടർന്നിങ്ങോട്ട് ഫിൻലൻഡ് ആസ്ഥാനമായുള്ള എച്ച്എംഡി ഗ്ലോബൽ ആണ് നോക്കിയ മൊബൈൽ ലൈസൻസിയിൽ ഫോണുകൾ ഇറക്കിക്കൊണ്ടിരിക്കുന്നത്. ഒടുവിൽ ഇത്രയും നാളത്തെ നോക്കിയ ഫോൺ നിർമാണം കൊണ്ട് നേടിയെടുത്ത എക്സ്പീരിയൻസ് ​കൈമുതലാക്കി സ്വന്തം ഫോൺ ഇറക്കാൻ എച്ച്എംഡി തീരുമാനിക്കുകയായിരുന്നു.

ഒരു കാലഘട്ടത്തിന്റെ 'രോമാഞ്ചം' കഥാവശേഷമാകുന്നുവോ!

സ്വന്തം ഫോൺ പുറത്തിറക്കുമെങ്കിലും നോക്കിയ ഫോണുകളുടെ നിർമാണം തുടരുമെന്ന് എച്ച്എംഡി ഗ്ലോബൽ ചെയർപേഴ്സൺ ജീൻ-ഫ്രാങ്കോയിസ് ബാരിൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അ‌ടുത്ത ഘട്ടത്തിലേക്കുള്ള യാത്രയ്ക്ക് തങ്ങൾ സജ്ജമാണെന്നും ടെലികമ്മ്യൂണിക്കേഷനായി ഒരു പുതിയ ലോകം സൃഷ്ടിക്കുന്നതിനുള്ള ഒരു ശക്തിയായി സ്വതന്ത്രമായി വിപണിയിൽ പ്രവേശിക്കാൻ ആണ് തങ്ങൾ ശ്രമിക്കുന്നതെന്നും കമ്പനി പറയുന്നു.

ക്ലീൻ യൂസർ എക്സ്പീരിയൻസ്, 5G, ഈസി റിപ്പയറബിലിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാകും തങ്ങൾ പുതിയ ഫോൺ പുറത്തിറക്കുന്നത് എന്ന് എച്ച്എംഡി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത ഉപ​യോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഫോണുകളാകും എച്ച്എംഡി ബ്രാൻഡ് തുടക്കത്തിൽ പുറത്തിറക്കുക. സ്വന്തം ബ്രാൻഡിനായി ഫോണുകൾ പുറത്തിറക്കുന്ന സമയത്ത് തന്നെ എച്ച്എംഡി നോക്കിയ ഫോണുകളും നിർമിക്കും.

ഒരു കാലഘട്ടത്തിന്റെ 'രോമാഞ്ചം' കഥാവശേഷമാകുന്നുവോ!

ആളുകൾക്ക് ദീർഘനാൾ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള സ്മാർട്ട്ഫോണുകൾ നിർമിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് കമ്പനി വിശദീകരിക്കുന്നു. നിലവിൽ കമ്പനിയുടെ പക്കലുള്ള നോക്കിയ ഫോണുകൾ വിപണി കണ്ടെത്താൻ പാടുപെടുന്നുണ്ട്. സാംസങ്, ആപ്പിൾ, ചൈനീസ് ബ്രാൻഡുകൾ തുടങ്ങിയ എതിരാളികളിൽ നിന്ന് കടുത്ത മത്സരമാണ് നോക്കിയ നേരിടുന്നത്.

കമ്പനിയുടെ വിശദീകരണം ഒരു ഭാഗത്ത് നിലനിൽക്കെ തന്നെ, എച്ച്എംഡി ഫോണുകൾ ഇറങ്ങിത്തുടങ്ങിയാൽ ഭാവിയിൽ നോക്കിയ സ്മാർട്ട്ഫോണുകളുടെ നിർമാണം നിലച്ചേക്കാം എന്ന ആശങ്ക മറുഭാഗത്ത് ശക്തമാണ്. അ‌ങ്ങനെ സംഭവിച്ചാൽ ബ്ലാക്ക്‌ബെറി, എൽജി, സോണി എറിക്‌സൺ എന്നിവയെപ്പോലെ നോക്കിയ ബ്രാൻഡഡ് സ്‌മാർട്ട്‌ഫോണുകളും ചരിത്രത്തിന്റെ ഭാഗമായി കഥാവശേഷമാകും.

More from GizBot

Best Mobiles in India

English summary
HMD Global, the brand licensee of Nokia Mobile, is gearing up for a historic change this year. HMD, which currently releases phones under the Nokia brand name, will launch a phone under its own brand name this year. Now the official twitter handle of Nokia smartphone @nokiamobile has been replaced by @HMDglobal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X