വിന്‍ഡോസ് ഫോണില്‍ വീണ്ടും വാട്‌സ്ആപ് എത്തി; പകരം വയ്ക്കാന്‍ 5 ആപ്ലിക്കേഷനുകള്‍

By Bijesh
|

ചെറിയ ഇടവേളയ്ക്കു ശേഷം വിന്‍ഡോസ് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫോണുകളില്‍ വീണ്ടും വാട്‌സ്ആപ് ലഭ്യമായിത്തുടങ്ങി. സാങ്കേതിക കാരണങ്ങളാല്‍ ഏതാനും ആഴ്ചകളായി വിന്‍ഡോസ് ഫോണുകളില്‍ വാട്‌സ്ആപ് ലഭ്യമായിരുന്നില്ല.

 

വിന്‍ഡോസ് ഫോണ്‍ 8-ല്‍ വാട്‌സ്ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഹാംഗ് ആവുന്നു എന്നതായിരുന്നു പ്രധാനപ്രശ്‌നം. അതോടൊപ്പം മറ്റു ആപ്ലിക്കേഷനുകളും ഹാംഗ് ആവാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്നാണ് വിന്‍ഡോസ് ഫോണ്‍ ആപ് സ്‌റ്റോറില്‍ നിന്ന് വാട്‌സ് ആപ് ഒഴിവാക്കിയത്.

എന്നാല്‍ മൈക്രോസോഫ്റ്റും വാട്‌സ്ആപും സഹകരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും വിന്‍ഡോസ് സ്‌റ്റോറില്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

ഇത്തവണ അപ്‌ഡേറ്റ് ചെയ്ത വാട്‌സ്ആപ് വേര്‍ഷനാണ് ലഭ്യമാക്കിയിരിക്കുന്നത്. ചാറ്റ് ബാക്ഗ്രൗണ്ട്, പ്രൈവസി സെറ്റിംഗ്‌സ്, ചാറ്റില്‍ ലഭിക്കുന്ന ഫോട്ടോ, വീഡിയോ തുടങ്ങിയവ സേവ് ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം പുതിയ വേര്‍ഷനില്‍ ലഭ്യമാണ്.

ഇനി വിന്‍ഡോസ് ഫോണില്‍ വാട്‌സ് ആപിന് പകരം വയ്ക്കാന്‍ കഴിയുന്ന ഏതാനും മെസേജിംഗ് ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം.

#1

#1

വാട്‌സ്ആപിന് സമാനമായ മെസേജിംഗ് ആപ്ലിക്കേഷനാണ് വിചാറ്റ്. സൗജന്യ ടെക്റ്റിംഗ്, വോയ്‌സ് മെസേജ്, വീഡിയോ കോളുകള്‍ എന്നിവയെല്ലാം വിചാറ്റില്‍ ലഭ്യമാകും. വാട്‌സ്ആപിലേതുപോലെ ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. അടുത്തിടെ ലൊക്കേഷന്‍ ഷെയറിംഗ് സംവിധാനവും വിചാറ്റ് ലഭ്യമാക്കിയിരുന്നു. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

#2

#2

ഫേസ്ബുക് മെസഞ്ചര്‍ മിക്കവര്‍ക്കും സുപരിചിതമാണ്. ഫേസ്ബുക് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യാതെതന്നെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്ളവരുമായി ചാറ്റ് ചെയ്യാനും ഇമോടികോണ്‍സ്, സ്റ്റിക്കര്‍ എന്നിവ സെന്‍ഡ് ചെയ്യാനും സാധിക്കും. കൂടാതെ ഗ്രൂപ് ചാറ്റിംഗിനും മെസഞ്ചറില്‍ സംവിധാനമുണ്ട്. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

#3
 

#3

ഏറ്റവും മികച്ച മെസേജിംഗ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് Ngram. എന്‍ക്രിപ്ഷനിലൂടെ സുരക്ഷിതമായ ചാറ്റിംഗ് സാധ്യമാകുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കൂടാതെ 1 ജി.ബി. വരെയുള്ള വീഡിയോ, വെബില്‍ നിന്നുള്ള ഫോട്ടോകള്‍ എന്നിവയെല്ലാം ഷെയര്‍ ചെയ്യാനും സാധിക്കും. സീക്രട് ചാറ്റിനുള്ള സംവിധാനവും ഇതിലുണ്ട്. പുറമെ നിശ്ചിത സമയത്തിനു ശേഷം അയയ്ക്കുന്ന ഫോണില്‍ നിന്നും സ്വീകരിക്കുന്ന ഫോണില്‍ നിന്നും മെസേജുകള്‍ തനിയെ ഡിലിറ്റ് ആവുന്ന വിധത്തില്‍ സെറ്റ് ചെയ്യാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

#4

#4

വാട്‌സ്ആപ് പോലെതന്നെ ഫോണിലെ കോണ്‍ടാക്റ്റുകളുമായി സിങ്ക് ആകുന്ന ആപ്ലിക്കേഷനാണ് വൈബര്‍. സ്‌കൈപിനു സമാനമായി ഓണ്‍ലൈന്‍ ഫ്രണ്ട്‌സിനെ സൗജന്യമായി കോള്‍ ചെയ്യാനും ലാന്‍ഡ്‌ലൈന്‍ ഫോണുകളിലേക്ക് കുറഞ്ഞ നിരക്കില്‍ കോള്‍ ചെയ്യാനും സാധിക്കും. 100 പേര്‍ വരെയുള്‍ക്കൊള്ളുന്ന ഗ്രൂപ്പുകളും വൈബറില്‍ ക്രിയേറ്റ് ചെയ്യാം. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

#5

#5

ഗ്രൂപ് ചാറ്റിംഗിനു വേണ്ടിയുള്ള ആപ്ലിക്കേഷനാണ് ഇത്. ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫോട്ടോകള്‍, വീഡിയോകള്‍, GIF എന്നിവയെല്ലാം അയയ്ക്കാന്‍ സാധിക്കും. അതേസമയം വ്യക്തികള്‍ തമ്മില്‍ ചാറ്റിംഗ് സാധ്യമാവില്ല എന്നത് ഗ്രൂപ് മിയുടെ ന്യൂനതയാണ്. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X