സ്ക്രീൻ തോണ്ടി വിരൽ കളയേണ്ട, 'സ്വിച്ചിട്ടാൽ' പഴയ ചാറ്റും മുന്നിൽ; പുത്തൻ ഫീച്ചറുമായി വാട്സാപ്പ്

|

വാട്സാപ്പ് ഉപഭോക്താക്കൾ എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് വാട്സാപ്പ് അ‌പ്ഡേറ്റുകൾ. ഓരോ അ‌പ്ഡേറ്റിലും പുത്തൻ ടെക്നിക് അ‌ല്ലെങ്കിൽ സൗകര്യം സമ്മാനിച്ചുകൊണ്ടാകും ഈ അ‌പ്ഡേറ്റുകൾ എത്തുക. ആരാധകരെ ഈ കാത്തിരിപ്പിലേക്ക് നയിക്കുന്നതും വാട്സപ്പിന്റെ ഈ സമ്മാനം നൽകുന്ന പതിവു രീതി തന്നെയാണ്. അ‌തിനാൽ ഓരോ അ‌പ്ഡേറ്റിനെ സംബന്ധിച്ചും പുറത്തുവരുന്ന വാർത്തകളും ഏറെ ആകാംക്ഷയോ​ടെയാണ് ഉപഭോക്താക്കൾ നോക്കിക്കാണുന്നത്.

ഒരു അ‌പ്ഡേറ്റ് സമ്മാനം

ഇപ്പോൾ അ‌ത്തരത്തിൽ ഒരു അ‌പ്ഡേറ്റ് സമ്മാനം ഒരുക്കുന്ന തിരക്കിലാണ് വാട്സപ്പ്. പുതിയ ഒരു ഫീച്ചറാണ് ഇത്തവണത്തെ അ‌പ്ഡേറ്റിലെ പ്രധാന ​ഹൈ​ലൈറ്റ്. വാട്സാപ്പ് ചാറ്റിലെ സന്ദേശങ്ങൾ തീയതി അ‌ടിസ്ഥാനത്തിൽ തിരഞ്ഞ് കണ്ടു പിടിക്കാം എന്നതാണ് ആ ​ഹൈലറ്റ്.
ഈ സൗകര്യം ഉടൻ തന്നെ ഐഒഎസ് ഉപഭോക്താക്കള്‍ക്കായി വാട്സാപ്പ് അ‌വതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

രണ്ട് വര്‍ഷം മുമ്പ്

വാട്സാപ്പ് അ‌പ്ഡേറ്റുകൾ സംബന്ധിച്ച വാർത്തകൾ പുറത്തുവിടുന്ന ഓൺ​ലൈൻ പ്ലാറ്റഫോം ആയ വാബീറ്റ ഇന്‍ഫോ ആണ് പുതിയ അ‌പ്ഡേറ്റ് സംബന്ധിച്ച വിവരവും പുറത്ത് വിട്ടിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് തന്നെ ഈ ഫീച്ചറിനുള്ള ശ്രമം വാട്‌സാപ്പ് നടത്തിയിരുന്നതായും ഇതോ​ടൊപ്പം വാബീറ്റ ഇൻഫോ പറയുന്നുണ്ട്. എന്നാൽ പിന്നീട് ആ ശ്രമത്തിൽനിന്ന് വാട്സാപ്പ് പിന്തിരിയുകയായിരുന്നത്രേ.

അ‌യൽപക്കത്തെ ​​ചൈന, പ്രവാസികളു​ടെ സ്വന്തം യുഎഇ; ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾഅ‌യൽപക്കത്തെ ​​ചൈന, പ്രവാസികളു​ടെ സ്വന്തം യുഎഇ; ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾ

പുതിയ സംവിധാനം എങ്ങനെ

പുതിയ സംവിധാനം എങ്ങനെ

പല ഘട്ടങ്ങളിലും ഉപയോക്താക്കൾക്ക് തങ്ങളുടെ പഴയ ചാറ്റ് ആവശ്യമായി വരാറുണ്ട്. എന്നാൽ ഇത് കണ്ടെത്തുക ഏറെ ശ്രമകരമായ കാര്യമാണ്. ഇതിനൊരു പ്രതിവിധി എന്ന നിലയിലാണ് ഒരിക്കൽ ആരംഭിച്ച ശേഷം നിർത്തിവച്ച ഈ ചാറ്റ് സെർച്ച് ഫീച്ചറിനായുള്ള ശ്രമം വാട്സാപ്പ് വീണ്ടും ആരംഭിച്ചത്. ഇത്തവണ് വാട്സാപ്പ് ലഷ്യം നിറവേറ്റുകതന്നെ ചെയ്തു എന്നാണ് വാബീറ്റ ഇന്‍ഫോയുടെ റിപ്പോർട്ട്.

പഴയ വാട്സാപ്പ് സ​ന്ദേശങ്ങൾ കാണാൻ

നിലവിൽ പഴയ വാട്സാപ്പ് സ​ന്ദേശങ്ങൾ കാണാൻ പഴയ ചാറ്റുകൾ സ്ക്രോൾ ചെയ്യണം. ഇനി അ‌തു വേണ്ട. ചാറ്റില്‍ ഒരു സന്ദേശം സെര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാണുന്ന കീബോര്‍ഡിന് മുകളിലായി ഒരു കലണ്ടര്‍ ബട്ടന്‍ നല്‍കിയിട്ടുണ്ടാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തീയതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കാണാം. ഇവി​ടെ ആവശ്യമുള്ള ദിവസത്തിന്റെ തീയ്യതി നൽകിയാൽ അ‌ന്നത്തെ ഡേറ്റിൽ വന്ന സന്ദേശങ്ങള്‍ എല്ലാം കാണാം.

ഐഫോൺ വാങ്ങാൻ അ‌മേരിക്കയിൽ പോണോ? കുറഞ്ഞ വിലയിൽ ഐഫോൺ 14 വാങ്ങാൻ വഴിതേടുമ്പോൾ...ഐഫോൺ വാങ്ങാൻ അ‌മേരിക്കയിൽ പോണോ? കുറഞ്ഞ വിലയിൽ ഐഫോൺ 14 വാങ്ങാൻ വഴിതേടുമ്പോൾ...

ജോലി എളുപ്പമാക്കും

നിലവില്‍ വാട്‌സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്. വരുന്ന അ‌പ്ഡേറ്റിൽ ഈ ഫീച്ചർ ഉണ്ടാകുമെന്നു തന്നെയാണ് വിവരം. തിയതി അ‌ടിസ്ഥാനമാക്കിയുള്ള തിരച്ചിൽ ഉപയോക്താവിന്റെ ജോലി എളുപ്പമാക്കും എന്നാണ് വാട്സാപ്പ് വിശ്വസിക്കുന്നത്. അ‌തായത് 'പുറ​കോട്ട് നോക്കാൻ' ഇനി സ്ക്രീൻ തോണ്ടി വിരൽ കളയേണ്ട, ഒരു ബട്ടൻ അ‌മർത്തിയാൽ പഴയതെല്ലാം മുന്നിൽ തെളിയും എന്ന് അ‌ർഥം.

ഉപഭോക്താക്കളുടെ അ‌ഭിപ്രായം

ചാറ്റ് സെർച്ചിലെ ഈ പുത്തൻ ഫീച്ചറിനൊപ്പം മറ്റൊരു ഫീച്ചർകൂടി വാട്സാപ്പിന്റെ അ‌പ്ഡേറ്റിൽ ഉണ്ടാകുമെന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ഉപയോക്താക്കൾക്ക് ഫീഡ്ബാക്ക് അ‌റിയിക്കാനുള്ള സംവിധാനമാണ് ഇതെന്നാണ് വിവരം. ആപ്പ് ഉപയോഗിക്കുന്ന ഘട്ടങ്ങളിൽ വാട്സാപ്പ് ഉപതോക്താക്കംളോട് ഫീഡ്ബാക്കുകൾ ആവശ്യപ്പെട്ടേക്കാം. പുത്തൽ അ‌പ്ഡേറ്റുകളെ സംബന്ധിച്ചും ഉൽപ്പന്നങ്ങളെ സംബന്ധിച്ചുമുള്ള ഉപഭോക്താക്കളുടെ അ‌ഭിപ്രായം ആണ് വാട്സാപ്പ് ചോദിക്കുക.

ആപ്പിളിന്റെ വരവിൽ ഗ്യാലക്സി കുലുങ്ങിയോ? ഐ​​ഫോൺ 14 പ്രോ- ഗ്യാലക്സി എസ് 22 അ‌ൾട്ര മത്സരത്തിന്റെ ഫലം ഇങ്ങനെ...ആപ്പിളിന്റെ വരവിൽ ഗ്യാലക്സി കുലുങ്ങിയോ? ഐ​​ഫോൺ 14 പ്രോ- ഗ്യാലക്സി എസ് 22 അ‌ൾട്ര മത്സരത്തിന്റെ ഫലം ഇങ്ങനെ...

നിർദേശങ്ങൾ അ‌റിയിക്കാൻ

ഇതുവഴി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അ‌റിയാൻ വാട്സാപ്പിനും തങ്ങളുടെ നിർദേശങ്ങൾ അ‌റിയിക്കാൻ ഉപയോക്താവിനും സാധിക്കും എന്നതാണ് മെച്ചം. ഉപഭോക്താക്കളുടെ നിർദേശങ്ങൾ പുത്തൻ അ‌പ്ഡേഷന്റെ സമയത്ത് ശ്രദ്ധിക്കേണ്ട് കാര്യങ്ങളിലേക്ക് കമ്പനിയുടെ ശ്രദ്ധ എത്തിക്കും. ഉപയോക്താക്കൾക്ക് അവരുടെ ഫീഡ്‌ബാക്ക് സമർപ്പിക്കാനുള്ള ഇൻവിറ്റേഷൻ വാട്സാപ്പ അ‌യയ്ക്കും. ഇതിനായി വാട്സാപ്പ് വെരിഫൈഡ് ചാറ്റ് കൊണ്ടുവരുമെന്ന് കാണിക്കുന്ന ഫീച്ചറിന്റെ സ്‌ക്രീൻഷോട്ടും വാബിറ്റ ഇൻഫോ റിപ്പോർട്ടിൽ ഉണ്ട്.

വ്യക്തതയായിട്ടില്ല

അ‌തേസമയം ഏതൊക്കെ വിധത്തിലുള്ള സർവേയിലാണ് ഈ ഉപയോക്താക്കൾക്ക് പങ്കെടുക്കാൻ സാധിക്കുക എന്നതിൽ വ്യക്തതയായിട്ടില്ല. ഉപയോക്താക്കളുടെ സുരക്ഷ ലക്ഷ്യമാക്കിയുള്ള ഫീച്ചറുകളാണ് അ‌ടുത്തിടെയായി ​വാട്സാപ്പ് അ‌പ്ഡേറ്റുകൾക്കായി മെറ്റ തയാറാക്കിയത്. ചാറ്റിലെ സന്ദേശങ്ങളുടെ സ്ക്രീൻ ​ഷോട്ട് എടുക്കുന്നത് തടയാനുള്ള സൗകര്യം വാട്സാപ്പ് പുത്തൽ അ‌പ്ഡേറ്റിൽ കൊണ്ടുവരുമെന്ന് അ‌ടുത്തി​ടെ വാർത്ത പുറത്തുവന്നിരുന്നു.

പകുതി പാറ്റ, പകുതി യന്ത്രം; മഡഗാസ്കർ പാറ്റകൾ വേ​റെ ലെവൽ!പകുതി പാറ്റ, പകുതി യന്ത്രം; മഡഗാസ്കർ പാറ്റകൾ വേ​റെ ലെവൽ!

Best Mobiles in India

English summary
Currently, you have to scroll through old chats to see old WhatsApp messages. No more of that. If you enter a date in the calendar button that appears when you try to search for a message in a chat, you can see all the messages received on that date.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X