നോകിയ ആശ 501-ലും ഇനി വാട്‌സ്ആപ്!!!

Posted By:

വൈകിയാണെങ്കിലും നോകിയ വാക്കുപാലിച്ചു. ആശ 501-ലും ഇനിമുതല്‍ പ്രശസ്ത മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ് ലഭ്യമാവും. ആശ 501-നു പുറമെ നോകിയ ആശ 500, ആശ 502, ആശ 503 ഡ്യുവല്‍ സിം എന്നിവയിലും ഈ വര്‍ഷാവസാനം വാട്‌സ്ആപ് ലഭിക്കും.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള, വാട്‌സ്ആപ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ചാറ്റിനു സമാനമായി മെസേജുകള്‍ അയയ്ക്കാന്‍ സാധിക്കുമെന്നതാണ് ആപ്ലിക്കേഷന്റെ പ്രത്യേകത. ഡാറ്റാ കണക്ഷന്‍ മാത്രം മതി. മെസേജുകള്‍ക്ക് ചാര്‍ജ് ഇല്ല.

നോകിയ ആശ 501-ലും ഇനി വാട്‌സ്ആപ്!!!

നോകിയ ആശ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിനു ശേഷം അടുത്ത ആഴ്ച മുതല്‍ ആശ 501-ല്‍ വാട്‌സ്ആപ് ലഭിച്ചുതുടങ്ങും. ഇേമാടിക്‌സ് സഹിതമുള്ള വാട്‌സ്ആപിലൂടെ അയയ്ക്കുന്ന മെസേജില്‍ വീഡിയോകളും ഫോട്ടോകളും ചേര്‍ക്കാന്‍ സാധിക്കും.

വാട്‌സ്ആപ് സപ്പോര്‍ട് ചെയ്യുന്ന നോകിയ ആശ സീരീസിലെ ആദ്യ ഫോണാണ് 501. വാട്‌സ്ആപിനായുള്ള ഒ.ടി.എ. അപ്‌ഡേറ്റ് നിരവധി ഫോട്ടോ എഡിറ്റിംഗ് ഓപ്ഷനുകളും നല്‍കുന്നുണ്ട്. ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് നേരിട്ട് ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാനും സാധിക്കും.

ഒ.ടി.എ അപ്‌ഡേറ്റ് ലഭ്യമാകുമ്പോള്‍ ആശ 501 ഉപയോക്താക്കള്‍ക്ക് ഫോണില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot