Home
Mobile

അറിയില്ലെങ്കിൽ പഠിക്കണം..; ഇല്ലെങ്കിൽ ഞങ്ങളത് പഠിപ്പിക്കും | WhatsApp

ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ ജനപ്രീതിയ്ക്ക് പിന്നിൽ പല കാരണങ്ങൾ പറയാമെങ്കിലും അപ്ലിക്കേഷന്റെ വലിയ യൂസർ ബേസ് സൃഷ്ടിക്കുന്ന സുരക്ഷ ഭീഷണികളും ചെറുതല്ല. വലിയ യൂസർ ബേസുള്ളതിനാൽ തന്നെ സൈബർ കുറ്റവാളികളും സ്കാമേഴ്സും ആപ്പിനെയും യൂസേഴ്സിനെയും ലക്ഷ്യമിടാറുണ്ട്.

സൈബർ ഭീഷണികൾ നേരിടുന്നതിനും ഓൺലൈൻ സുരക്ഷയെക്കുറിച്ച് യൂസേഴ്സിനെ ബോധവത്കരിക്കുന്നതിനും പുതിയ കാമ്പെയ്‌ൻ ആരംഭിച്ചിരിക്കുകയാണ് കമ്പനി. Stay Safe with WhatsApp ( വാട്സ്ആപ്പ് ഉപയോഗിച്ച് സുരക്ഷിതമായിരിക്കുക ) എന്ന പേരിലാണ് കമ്പനി ഈ കാമ്പെയ്ൻ നടത്തുന്നത്. നിങ്ങളുടെ ഓൺലൈൻ സെക്യൂരിറ്റി സ്വയം നിയന്ത്രിക്കുന്നതിനും സേഫ് ആയ മെസേജിങ് എക്സ്പീരിയൻസ് ഉറപ്പാക്കുന്നതിനുമുള്ള ഫീച്ചറുകളാണ് ക്യാമ്പയ്നിൽ വിശദീകരിക്കുന്നത്. ( ഈ ഫീച്ചറുകളെക്കുറിച്ച് ഭൂരിഭാഗം യൂസേഴ്സിനും ധാരണയുണ്ടാകും ).

അറിയില്ലെങ്കിൽ പഠിക്കണം..; ഇല്ലെങ്കിൽ ഞങ്ങളത് പഠിപ്പിക്കും | WhatsApp

ക്യാമ്പയ്ൻ വിശദാംശങ്ങൾ : ഓൺലൈൻ സ്കാമുകൾ, സ്വകാര്യ വിവരങ്ങളുടെ മോഷണം എന്നിങ്ങനെയുള്ള സൈബർ സുരക്ഷ ഭീഷണികളിൽ നിന്നും യൂസേഴ്സിനെ സംരക്ഷിക്കാൻ വാട്സ്ആപ്പിൽ തന്നെ നിരവധി പ്രോഡക്റ്റ് ഫീച്ചറുകളും സേഫ്റ്റി ടൂളുകളും ഉണ്ട്. ഇവയെക്കുറിച്ച് യൂസേഴ്സിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയ്ൻ നടത്തുന്നത്. മൂന്ന് മാസത്തോളം നീളുന്ന രീതിയിലാണ് ക്യാമ്പയ്ൻ സജ്ജീകരിച്ചിരിക്കുന്നത്. ക്യാമ്പയ്നിൽ മുൻഗണന നൽകുന്ന സേഫ്റ്റി ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

അധിക സുരക്ഷയ്ക്കായി 2-സ്റ്റെപ്പ് വെരിഫിക്കേഷൻ : വാട്സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷ ഫീച്ചറുകളിൽ ഒന്നാണിത്. അക്കൌണ്ട് റീസെറ്റ് ചെയ്യുമ്പോഴും വെരിഫൈ ചെയ്യുമ്പോഴുമൊക്കെ 6 ആക്ക പിൻ നമ്പർ കൂടി നൽകേണ്ടി വരുന്നതിനെയാണ് 2-സ്റ്റെപ്പ് വെരിഫിക്കേഷൻ എന്ന് പറയുന്നത്. വാട്സ്ആപ്പ് അക്കൌണ്ടിലേക്ക് ഒരു അധിക സെക്യൂരിറ്റി ലെയർ കൂടി ആഡ് ചെയ്യുകയാണ് ഈ പ്രോസസിലൂടെ. നിങ്ങളുടെ ഫോൺ മോഷ്ടിക്കപ്പെടുമ്പോഴും മറ്റും ഇത് ഏറെ ഉപകാരപ്രദമാകും.

അറിയില്ലെങ്കിൽ പഠിക്കണം..; ഇല്ലെങ്കിൽ ഞങ്ങളത് പഠിപ്പിക്കും | WhatsApp

അക്കൌണ്ട് റിപ്പോർട്ടിങും ബ്ലോക്കിങും : യൂസേഴ്സിന് പലപ്പോഴും പരിചയമില്ലാത്ത നമ്പരുകളിൽ നിന്നും അപകടം പിടിച്ച മെസേജുകൾ വരാറുണ്ട്. വ്യാജ ലിങ്കുകൾ, സ്വകാര്യ വിവരങ്ങളിലേക്കുള്ള ആക്സസ് റിക്വസ്റ്റ് എന്നിങ്ങനെ വ്യത്യസ്തമായ തട്ടിപ്പുകളാവാം ഇതിൽ പലതും. ഇത്തരം സാഹചര്യങ്ങളിൽ ബ്ലോക്ക്, റിപ്പോർട്ട് ഫീച്ചറുകൾ ഉപയോഗപ്പെടുത്താം. ഒരിക്കൽ ബ്ലോക്ക് ചെയ്ത കോൺടാക്റ്റുകൾക്ക് പിന്നെ നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കാനോ കോൾ ചെയ്യാനോ സാധിക്കില്ല. ഇതും എല്ലാവർക്കും അറിയാവുന്ന ഫീച്ചറാണെന്ന കാര്യം ഉറപ്പാണ്.

വാട്സ്ആപ്പിലെ പ്രൈവസി സെറ്റിങ്സ് : പ്രൊഫൈൽ ഫോട്ടോ, ഓൺലൈൻ സ്റ്റാറ്റസ്, ലാസ്റ്റ് സീൻ, എബൌട്ട് സ്റ്റാറ്റസ് തുടങ്ങിയവയുടെ സ്വകാര്യതയുടെ നിയന്ത്രണം യൂസേഴ്സിന്റെ കൈയ്യിൽ തന്നെയാണുള്ളത്. എവരിവൺ, കോൺടാക്റ്റ്സ് ഒൺലി, സെലക്റ്റ് കോൺടാക്റ്റ്സ്, നോ വൺ എന്നിങ്ങനെയാണ് പ്രൈവസി ഓപ്ഷനുകൾ ലഭ്യമാകുന്നത്. ഓൺലൈനിൽ ഉണ്ടെന്ന കാര്യം ആർക്കൊക്കെ കാണാം അല്ലെങ്കിൽ ആരൊക്കെ കാണരുത് എന്നെല്ലാം യൂസേഴ്സിന് സ്വയം തീരുമാനിക്കാം. ഇത്തരം വിവരങ്ങൾ നിങ്ങളുടെ കോൺടാക്റ്റുകൾക്ക് മാത്രമായി ചുരുക്കുന്നതാണ് സുരക്ഷിതം.

അറിയില്ലെങ്കിൽ പഠിക്കണം..; ഇല്ലെങ്കിൽ ഞങ്ങളത് പഠിപ്പിക്കും | WhatsApp

ഗ്രൂപ്പുകളും അപകടങ്ങളും : ആർക്കൊക്കെ നിങ്ങളെ പുതിയൊരു ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാമെന്ന് തീരുമാനിക്കാനും ചേരാൻ ആഗ്രഹമില്ലാത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് നിങ്ങളെ ആഡ് ചെയ്യുന്നത് തടയാനും വാട്സ്ആപ്പിൽ സൌകര്യമുണ്ട്. താത്പര്യമില്ലാത്ത ഗ്രൂപ്പുകളിൽ ആരെങ്കിലും ആഡ് ചെയ്തിട്ടുണ്ടെങ്കിൽ ആരുമറിയാതെ ആ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആകാനും യൂസേഴ്സിന് സാധിക്കും. ഇത് വഴി ഗ്രൂപ്പിൽ ആഡ് ചെയ്തവർക്ക് നിങ്ങൾ ലെഫ്റ്റ് ചെയ്തതായി മനസിലാവുകയും ഇല്ല.

Best Mobiles in India

English summary
WhatsApp is the most popular instant messaging application in the world. While there are many reasons behind WhatsApp's popularity, the security threats created by the application's large user base are also not small. Due to its large user base, cyber-criminals and scammers target the app and its users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X