അ‌ംബാനിയുടെ 'രഹസ്യ ഗംഗ' സ്മാർട്ടാണ്, സംശയം വേണ്ട; ജിയോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

|

ഒക്ടോബർ ഒന്നു മുതൽ 5ജി സേവനങ്ങളിലേക്ക് കടക്കാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. 5ജി എന്ന നിർണായക ചുവടുവയ്പ്പിലേക്ക് രാജ്യം കടക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 1 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് ഇതിനോടകം കേന്ദ്രം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇങ്ങനെ 5ജി യെ വരവേൽക്കാൻ രാജ്യം തയാറെടുക്കുന്നതിനിടെ തങ്ങളുടെ പുത്തൻ 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് റിലയൻസ് ജിയോ.

 

ജിയോ കാഴ്ചവച്ച മിന്നുന്ന പ്രകടനം

4ജി സേവനങ്ങൾ നൽകുന്നതിൽ ജിയോ കാഴ്ചവച്ച മിന്നുന്ന പ്രകടനം 5ജിയുടെ കാര്യത്തിലും ആവർത്തിച്ചാൽ ഒരു 5ജി വിപ്ലവത്തിനു തന്നെ രാജ്യം വേദിയാകും. ആനിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്നാണ് ജിയോയുടെ നീക്കങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഏറ്റവും ചിലവ് കുറച്ച് 5ജി ഫോൺ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ജിയോ ലക്ഷ്യമിടുന്നത്. ഗൂഗിളുമായി ചേർന്ന് നിർമിക്കുന്ന പുത്തൻ ജിയോ 5ജി സ്മാർട്ട്ഫോൺ 5ജി വ്യാപകമാകുന്ന ഘട്ടത്തിൽത്തന്നെ അ‌വതരിപ്പിച്ച് മേൽക്കെ നേടാനാണ് ജിയോയുടെ ശ്രമം.

പത്ത് കോടിയിലധികം പേർ

രാജ്യത്തെ 5ജി സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനായി രണ്ടുലക്ഷം കോടിയിലേറെ രൂപയാണ് റിലയൻസ് ഇറക്കിയിരിക്കുന്നത്. ഇന്ത്യയിൽ 4ജി സ്മാർട്ട്​ഫോൺ ഉപയോഗിക്കുന്ന ആളുകളാണ് കൂടുതലും എന്നത് ഏവർക്കും വ്യക്തമായി അ‌റിയാവുന്ന കാര്യമാണ്. എന്നാൽ 5ജി സേവനങ്ങൾ എത്തുമ്പോൾ എന്താകും അ‌വസ്ഥ എന്ന് എത്രപേർ ചിന്തിച്ചിട്ടുണ്ട് എന്ന് അ‌റിയില്ല. പ​ക്ഷേ ജിയോയും അ‌ംബാനിയും ചിന്തിച്ചു. പത്ത് കോടിയിലധികം പേർ വരും വർഷം 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറും എന്നാണ് റിപ്പോർട്ടുകൾ.

നിരോധനങ്ങൾ മറന്നേക്കൂ, കളികൾ ഇനിയും ബാക്കിയുണ്ട്, വൻ ഡിസ്കൗണ്ടുള്ള ഗെയിമിങ് ഫോണുകൾ...നിരോധനങ്ങൾ മറന്നേക്കൂ, കളികൾ ഇനിയും ബാക്കിയുണ്ട്, വൻ ഡിസ്കൗണ്ടുള്ള ഗെയിമിങ് ഫോണുകൾ...

കച്ചവട പാഠങ്ങൾ
 

വരാൻ പോകുന്ന 5ജി വിപ്ലവത്തിന് മുമ്പ് തങ്ങളുടെ 5ജി സ്മാർട്ട്ഫോൺ വിപണിയിലിറക്കി തരംഗം ഉണ്ടാക്കുന്നതിനെപ്പറ്റി കച്ചവട പാഠങ്ങൾ വിജയകരമായി നടപ്പാക്കിവരുന്ന അ‌ംബാനിയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. അ‌ത്തരത്തിൽ ജിയോ നേരത്തെ എറിഞ്ഞിട്ട വിത്താണ് ഇപ്പോൾ 5ജി സ്മാർട്ട്ഫോണായി ​ഉടൻ തന്നെ വിപണിയിൽ എത്താൻ പോകുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷികളെയാണ് 5ജി സ്മാർട്ട്ഫോണിലൂടെ ജിയോ ലക്ഷ്യമിടുന്നത്.

പങ്ക് അ‌ടിച്ചെടുക്കുക

ഒന്നാമത്തേത് 5ജി കണക്ഷൻ എടുക്കുന്നവ​രെ തങ്ങളുടെ കസ്റ്റമേഴ്സ് ആക്കുക. രണ്ടാമത് 5ജി സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ടാകാൻ പോകുന്ന വൻ കുതിച്ചുചാട്ടത്തിന്റെ നല്ലൊരു പങ്ക് അ‌ടിച്ചെടുക്കുക. വിലക്കുറവിൽ 5ജി സ്മാർട്ട്ഫോൺ എത്തിക്കും എന്ന് പറയുമ്പോൾ തീരെ മോശം കോൺഫിഗറേഷനുകൾ ഉള്ള ഒരു തട്ടിക്കൂട്ട്​ ഫോൺ ആകും ജിയോ അ‌വതരിപ്പിക്കുക എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അ‌ത് തെറ്റാണ് എന്നാണ് ടെക് ടിപ്സറായ കുബ ​വൊചോവ്സ്കി ഇപ്പോൾ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്.

എത്ര പറഞ്ഞിട്ടും കേട്ടില്ല; തനിസ്വഭാവം പുറത്തെടുത്ത പോൺഹബ്ബിന്റെ അ‌ക്കൗണ്ട് പൂട്ടി ഇൻസ്റ്റാഗ്രാംഎത്ര പറഞ്ഞിട്ടും കേട്ടില്ല; തനിസ്വഭാവം പുറത്തെടുത്ത പോൺഹബ്ബിന്റെ അ‌ക്കൗണ്ട് പൂട്ടി ഇൻസ്റ്റാഗ്രാം

'ഗംഗ'

'ഗംഗ' എന്ന രഹസ്യപ്പേരിൽ അ‌ംബാനിയുടെ ജിയോ തയാറായിക്കൊണ്ടിരിക്കുന്ന 5ജി സ്മാർട്ട്ഫോണിന്റെ ചില സ്പെസിഫിക്കേഷൻ വിവരങ്ങളും കുബ പുറത്തുവിട്ടിട്ടുണ്ട്. 90 ഹെർട്സ് റിഫ്രഷ് റേറ്റോടു കൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ ആകും പുത്തൻ ജിയോ 5ജി സ്മാർട്ട്ഫോണിൽ ഉണ്ടാകുക. അ‌തിവേഗമുള്ള മികച്ച പ്രവർത്തനത്തിനായി സ്നാപ്ഡ്രാഗൺ 480 എസ്ഒസി ചിപ്സെറ്റ് ആണ് നൽകിയിരിക്കുന്നത്.

ആൻഡ്രോയിഡ് 12

ആൻഡ്രോയിഡ് 12 ആണ് ഒഎസ്. ഗൂഗിൾ സർവീസുകളും ജിയോ ആപ്പുകളും പ്രീലോഡ് ചെയ്താകും ജിയോ 5ജി ഫോൺ വിൽപ്പനയ്ക്ക് എത്തുക. ക്യാമറ വിഭാഗത്തിലേക്ക് എത്തുമ്പോഴും മോശമല്ലാത്ത സൗകര്യങ്ങൾ നൽകാൻ ജിയോ തയാറായിട്ടുണ്ട് എന്നാണ് വിവരം. ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഈ ജിയോ ഫോണിന്റെ പുറകിൽ ഉണ്ടാകുക.

TWS Earphones ന് ആമസോണിൽ വൻ ഡിസ്കൌണ്ട് ഓഫറുകൾTWS Earphones ന് ആമസോണിൽ വൻ ഡിസ്കൌണ്ട് ഓഫറുകൾ

13 എംപിയുടെ ​പ്രൈമറി ക്യാമറ

13 എംപിയുടെ ​പ്രൈമറി ക്യാമറയും രണ്ട് എംപിയുടെ സെക്കൻഡറി ക്യാമറയുമാണ് ഈ ഡ്യുവൽ ക്യാമറ സെറ്റപ്പിൽ വരുന്നത്. സെൽഫി, വീഡിയോ കോൾ ആവശ്യങ്ങൾ മുൻനിർത്തി 8 എംപിയുടെ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടു കൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് ജിയോ സ്മാർട്ട്ഫോണിലെ എടുത്തുപറയേണ്ട മറ്റൊരു സ്പെസിഫിക്കേഷൻ. എപ്പോഴും ഓൺ ആയ ഒരു ഓൺബോർഡ് എഐ പ്രൊസസറും ജിയോ 5ജി സ്മാർട്ട്ഫോണിന്റെ ബോർഡിൽ ഉണ്ടാകും എന്നും ടിപ്സർ കുബ വെളിപ്പെടുത്തുന്നു.

ജിയോ 5ജിയുടെ ലോഞ്ച്: എന്തൊക്കെ പ്രതീക്ഷിക്കാം

ജിയോ 5ജിയുടെ ലോഞ്ച്: എന്തൊക്കെ പ്രതീക്ഷിക്കാം

ജിയോയുടെ പുത്തൻ 5ജി സ്മാർട്ട്ഫോൺ എന്നാണ് ഇന്ത്യയിലേക്ക് എത്തുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ ധാരണ ആയിട്ടില്ല. ''ഗംഗ ഇപ്പോൾ പോകേണ്ട''എന്ന് അ‌ംബാനി പറഞ്ഞതുകൊണ്ടാണോ ഈ 5ജി ഫോൺ എത്താൻ ​വൈകുന്നത് എന്ന് ആരെങ്കിലും വെറുതേ ചോദിച്ചേക്കാം. എന്നാൽ എല്ലാത്തിനും അ‌തിന്റേതായ സമയമുണ്ട് എന്ന് ജിയോയുടെ തലപ്പത്തിരിക്കുന്നവർക്ക് നന്നായറിയാം. സമയമാകുമ്പോൾ കൃത്യമായി ഫോൺ എത്തുകതന്നെ ചെയ്യും എന്നാണ് അ‌വരോട് ജിയോയ്ക്ക് പറയാനുള്ളത്.

എല്ലാം സെറ്റാണ്; മോട്ടോ ജി72 ​ഒക്ടോബർ 3 ന് ഇന്ത്യയിലെത്തുംഎല്ലാം സെറ്റാണ്; മോട്ടോ ജി72 ​ഒക്ടോബർ 3 ന് ഇന്ത്യയിലെത്തും

ചിലവു കുറച്ച് വാങ്ങാൻ പറ്റുന്ന സ്മാർട്ട്ഫോൺ

എത്രയും വേഗം ജിയോയുടെ ഈ സ്മാർട്ട്ഫോൺ ഇന്ത്യക്കാരുടെ ​കൈകളിലേക്ക് എത്തും എന്നാണ് റിപ്പോർട്ട്. ഏറ്റവും ചിലവു കുറച്ച് വാങ്ങാൻ പറ്റുന്ന സ്മാർട്ട്ഫോൺ എന്ന അ‌വകാശവാദവുമായി എത്തുന്ന ജിയോ 5ജിക്ക് 12000 രൂപയിൽ താഴെയായിരിക്കും വില എന്നാണ് അ‌റിയാൻ കഴിയുന്നത്. 5ജി യുഗത്തിൽ ജിയോ മാജിക് വീണ്ടും ആവർത്തിക്കുമോ എന്നറിയാൻ കാത്തിരിക്കാം...

Best Mobiles in India

English summary
With the 5G smartphone, Jio is targeting two birds with one stone. Make those who use 5G connections their first customers. Second, capture a good share of the boom in the 5G smartphone market. If you think that Jio will launch a knock-off phone after seeing the low price, then it is wrong.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X