കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?

വിവോയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വിവോ X90 പ്രോയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ ചൈനീസ് വിപണിയിലെത്തിയ പുതിയ സ്മാർട്ട്ഫോൺ ഇപ്പോൾ വിവിധ ആഗോള വിപണികളിലും വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഡിവൈസിലെ 1-ഇഞ്ച് ക്യാമറ സെൻസറാണ് ഹൈലൈറ്റ് ഫീച്ചർ. ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റും അമോലെഡ് പാനലും വി2 ഇമേജിങ് ചിപ്പും 120W ഹെർട്സ് ചാർജിങ് സപ്പോർട്ടുമെല്ലാം ഈ ഡിവൈസിന്റെ സവിശേഷതയാണ്. Vivo X90 Pro സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും സ്പെക്സും വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.
Vivo X90 Pro: വിവോ X90 പ്രോ ഫീച്ചറുകളും സ്പെക്സും
6.78 ഇഞ്ച് 10-ബിറ്റ് അമോലെഡ് ഡിസ്പ്ലെയാണ് വിവോ X90 പ്രോ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ട്, 452 പിപിഐ എന്നിവയും ഡിസ്പ്ലെയിൽ ലഭ്യമാണ്. 120 ഹെർട്സിന്റെ റിഫ്രഷ് റേറ്റും വിവോ X90 പ്രോ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. 1300 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസാണ് വിവോ X90 പ്രോ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ മറ്റൊരു സവിശേഷത.
മീഡിയടെക് ഡൈമൻസിറ്റി 9200 ചിപ്പ്സെറ്റാണ് വിവോ X90 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. സീരീസിലെ ബേസ് മോഡലായ വിവോ X90 സ്മാർട്ട്ഫോണും സമാനമായ ചിപ്പ്സെറ്റുമായി വരുന്നു. മീഡിയടെക് ഡൈമൻസിറ്റി 9200 ചിപ്പ്സെറ്റ് ഒരു ഒക്റ്റാകോർ പ്രോസസറാണ്. വൺ കോർട്ടക്സ് എക്സ്3 കോർ ( 3.05 ഗിഗാ ഹെർട്സിൽ ക്ലോക്ക് ചെയ്തത് ), മൂന്ന് കോർട്ടക്സ് എ715 കോറുകൾ ( 2.85 ഗിഗാ ഹെർട്സിൽ ക്ലോക്ക് ചെയ്തത് ), 1.80 ഗിഗാ ഹെർട്സിൽ ക്ലോക്ക് ചെയ്ത നാല് കോർട്ടക്സ് എ510 കോറുകളും മീഡിയടെക് ഡൈമൻസിറ്റി 9200 ചിപ്പ്സെറ്റിൽ ഉണ്ട്. ഗ്രാഫിക്സ് ജോലികൾക്കായി എആർഎം ഇമ്മോർട്ടാലിസ് ജി715 ജിപിയുവും ഡിവൈസിൽ നൽകിയിരിക്കുന്നു.
ക്യാമറകളുടെ കാര്യത്തിൽ എണ്ണം പറഞ്ഞ ഫീച്ചറുകളുമായാണ് വിവോ X90 പ്രോ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. 50 എംപി സോണി ഐഎംഎക്സ്989 1-ഇഞ്ച് പ്രൈമറി ഷൂട്ടർ ഇപ്പോൾ തന്നെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. എഫ് / 1.75 അപ്പേർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ( ഒഐഎസ് ) സപ്പോർട്ടും പ്രൈമറി ക്യാമറയ്ക്ക് ഒപ്പം ലഭ്യമാണ്. 12 എംപി ഐഎംഎക്സ്663 അൾട്ര വൈഡ് ഷൂട്ടറും 50 എംപി ഐഎംഎക്സ്758 ടെലിഫോട്ടോ സ്നാപ്പറും ( 2x ഓപ്റ്റിക്കൽ സൂം, ഒഐഎസ് സപ്പോർട്ട് ) ക്യാമറ സെഗ്മെന്റിൽ ലഭ്യമാണ്. സെൽഫികൾ പകർത്താനും വീഡിയോ കോളുകൾക്കുമായി 32 എംപി സെൻസറും ഡിവൈസിൽ ലഭ്യമാക്കിയിട്ടുണ്ട്. Zeiss-ന്റെ ക്യാമറകളാണ് ഡിവൈസിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. വി2 ഇമേജിങ് ചിപ്പ് ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്കും എൻഹാൻസ്ഡ് ആയിട്ടുള്ള പ്രോസസിങിനും സഹായിക്കുന്നു.
Vivo X90 Pro: വിവോ X90 പ്രോ സ്മാർട്ട്ഫോൺ
വിവോ X90 പ്രോ സ്മാർട്ട്ഫോണിൽ സ്റ്റീരിയോ സ്പീക്കറുകളും ഹൈ-റെസ് ഓഡിയോ സപ്പോർട്ടും ലഭ്യമാണ്, എപിറ്റിഎക്സ് എച്ച്ഡിയും ഇൻ-ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ നൽകിയിരിക്കുന്നു. ഐപി68 ഡസ്റ്റ് / വാട്ടർ റെസിസ്റ്റൻസ്, എൻഎഫ്സി, ഐആർ, 5ജി, വൈഫൈ 6, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ് സി 3.2 പോർട്ട് എന്നിവയും വിവോ X90 പ്രോ സ്മാർട്ട്ഫോണിലെ എണ്ണം പറഞ്ഞ സ്പീക്കറുകളാണ്. 4870 mAh ബാറ്ററിയാണ് വിവോ X90 പ്രോ സ്മാർട്ട്ഫോണിന് ഊർജം പകരുന്നത്. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 50W വയർലെസ് ചാർജിങ് സപ്പോർട്ടും വിവോ X90 പ്രോ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.
Vivo X90 Pro: വിവോ X90 പ്രോ സ്മാർട്ട്ഫോൺ വിലയും ലഭ്യതയും
നിലവിൽ മലേഷ്യയിൽ വിവോ X90 പ്രോ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. മലേഷ്യയിൽ വിവോ X90 പ്രോ സ്മാർട്ട്ഫോണിന് എംവൈആർ 4,999 ( എകദേശം 95,000 രൂപ ) ആണ് വില വരുന്നത്. വിവോ X90 പ്രോ സ്മാർട്ട്ഫോണിന്റെ സിംഗിൾ കളർ വേരിയന്റാണ് മലേഷ്യയിൽ ലോഞ്ച് ആയിരിക്കുന്നതും ( ലെജൻഡ് ബ്ലാക്ക് വേഗൻ ലെതർ കളർ ). അധികം വൈകാതെ തന്നെ വിവോ X90 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications