Home
Mobile

ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ

ഇന്ത്യയിൽ ആധിപത്യം പുലർത്തുന്നത് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളാണ്. എന്നാൽ ഈ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകളിൽ പലരും ഐഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഗുണനിലവാരത്തിലും മികവിലും ഐഫോണുകളെ കവച്ചുവയ്ക്കുന്ന ഫോണുകൾ അ‌ധികം ഇല്ല എന്നുതന്നെ പറയാം. എന്നാൽ ഉയർന്ന വില പലരെയും ഐഫോൺ വാങ്ങുക എന്ന മോഹത്തിൽ നിന്ന് അ‌കറ്റിനിർത്തുന്നു.

എന്നാൽ ആദ്യമായി ഒരു ഐഫോൺ സ്വന്തമാക്കാൻ തയാറെടുക്കുന്നവർക്കും നിലവിൽ ഉപയോഗിക്കുന്ന ആൻഡ്രോയിഡ് 13, അ‌ല്ലെങ്കിൽ അ‌തിന് മുമ്പുള്ള ഏതെങ്കിലും മോഡലിൽ നിന്ന് കുറച്ചുകൂടി മികച്ച ഒരു ഐഫോൺ മോഡലിലേക്ക് ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ അ‌തിനുള്ള അ‌വസരം നിലനിൽക്കുന്നുണ്ട്. കാരണം ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഐഫോൺ 14ന് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു.

ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഡിസ്കൗണ്ടുകൾ ഇതാ

2022ൽ ആപ്പിൾ പുറത്തിറക്കിയ ഐഫോൺ സീരീസിൽ ഉൾപ്പെടുന്ന ഫോണാണ് ഐഫോൺ 14 (iPhone 14). മുൻ മോഡൽ ആയതിനാൽ ഏറ്റവും പുതിയ ഐഫോൺ 15 വാങ്ങുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഐഫോൺ 14 ലഭ്യമാകുന്നു. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടുകൾകൂടി കിട്ടുന്നതിനാൽ കുറഞ്ഞ വിലയിൽ ഇപ്പോൾ ഐഫോൺ 14 വാങ്ങാം.

ഐഫോൺ 15 പുറത്തിറങ്ങിയപ്പോൾ ഉണ്ടായ വിലക്കുറവിന് ശേഷം ഐഫോൺ 14 ന്റെ 128ജിബി സ്റ്റോറേജുള്ള അ‌ടിസ്ഥാന മോഡലിന്റെ വില 69,900 രൂപയാണ്. എന്നാൽ ആമസോണും ഫ്ലിപ്പ്കാർട്ടും തങ്ങളുടേതായ ഡിസ്കൗണ്ടുകൾ നൽകി ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. എവിടെനിന്നാണ് ഏറ്റവും കുറഞ്ഞ വിലയിൽ ഐഫോൺ 14 ലഭിക്കുക എന്ന് പരിശോധിക്കാം.

ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഡിസ്കൗണ്ടുകൾ ഇതാ

ആമസോണിലെ ഐഫോൺ 14 ഡിസ്കൗണ്ട്: 10 ശതമാനം കിഴിവിൽ 62,800 രൂപയ്ക്കാണ് ആമസോണിൽ ഐഫോൺ 14 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും 3,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്.

അ‌തേസമയം ആമസോൺ പേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പർച്ചേസ് നടത്തുന്നത് എങ്കിൽ 2000 രൂപ ഡിസ്കൗണ്ടാണ് ആമസോണിൽ ലഭ്യമാകുക. അ‌തായത് ഉപയോഗിക്കുന്ന കാർഡ് അ‌നുസരിച്ച് 59,800 രൂപയ്‌ക്കോ 60,800 രൂപയ്‌ക്കോ ആമസോണിൽ നിന്ന് ഐഫോൺ 14 സ്വന്തമാക്കാം. ഇത് കൂടാതെ ഇഎംഐ ഓഫറുകളും ആമസോണിൽ ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 14ന് ലഭിക്കുന്ന ഡിസ്കൗണ്ട്: ഐഫോൺ 14ന്റെ 128ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയൻ്റ് ഫ്ലിപ്പ്കാർട്ടിൽ 15 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ടിൽ 58,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതുകൂടാതെ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഉദാഹരണത്തിന്, 6 അല്ലെങ്കിൽ 9 മാസ കാലാവധിയുള്ള HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് EMI ഇടപാടുകൾക്ക് 2,500 രൂപ ഡിസ്കൗണ്ട് ലഭിക്കും.

ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഡിസ്കൗണ്ടുകൾ ഇതാ

ഈ ഇഎംഐ ഓഫർ ഉപയോഗപ്പെടുത്തുന്നതോടെ ഐഫോൺ 14ന്റെ വില ഫ്ലിപ്പ്കാർട്ടിൽ 56,499 രൂപയായി കുറയും. ഇത് കൂടാതെ മികച്ച എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ വർക്കിങ് കണ്ടീഷൻ വിലയിരുത്തിയാകും അ‌ന്തിമ എക്സ്ചേഞ്ച് മൂല്യം നിശ്ചയിക്കുക. നിങ്ങളുടെ പ്രദേശത്ത് എക്‌സ്‌ചേഞ്ച് ഓഫർ ലഭ്യമാകു​മോയെന്ന് ഫ്ലിപ്പ്കാർട്ടിൻ്റെ വെബ്‌സൈറ്റിൽ പിൻകോഡ് നൽകി പരിശോധിക്കാം.

ആമസോണിലെയും ഫ്ലിപ്പ്കാർട്ടിലെയും ഓഫറുകൾ പരിശോധിച്ചാൽ ഐഫോൺ 14 വാങ്ങാൻ കൂടുതൽ ലാഭം ഫ്ലിപ്പ്കാർട്ട് ആണെന്നു മനസിലാക്കാം. കാരണം ആമസോണിൽ ഡിസ്കൗണ്ടും ബാങ്ക് ഓഫറും പ്രയോജനപ്പെടുത്തി വാങ്ങുമ്പോൾ കിട്ടുന്നതിനെക്കാൾ വിലക്കുറവിലാണ് ഫ്ലിപ്പ്കാർട്ട് ഐഫോൺ 14 ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഫ്ലിപ്പ്കാർട്ടിൽ 56,499 രൂപയ്ക്ക് ഐഫോൺ 14 ലഭിക്കും.

Best Mobiles in India

English summary
Discounts on iPhone 14 are available on Amazon and Flipkart. The iPhone 14 is listed on Amazon for Rs 62,800 with a 10 percent discount. Apart from this, an instant discount of Rs 3,000 is available on SBI Credit Card transactions and ICICI Bank Credit Card transactions. The iPhone 14 is being sold at Rs 58,999 on Flipkart at a flat discount of 15 percent.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X