Home
Mobile

പ്രവാസി അ‌ളിയന്മാർ ജാഗ്ര​തൈ! പുതിയ ഐഫോൺ 16 ​പ്രോ മോഡലുകൾക്ക് ഏറ്റവും വിലക്കുറവുള്ള രാജ്യം

പുതിയ ഐഫോൺ 16 സീരീസ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്. ലോകമെമ്പാടുമുള്ളതുപോലെ ധാരാളം ഐഫോൺ പ്രേമികൾ ​നമ്മുടെ കേരളത്തിലുമുണ്ട്. എന്തും എങ്ങനെ ഏറ്റവും ചിലവ് കുറച്ച് സ്വന്തമാക്കാം എന്ന് ആലോചിക്കാറുള്ളവരാണ് മലയാളികൾ. അ‌തിനാൽത്തന്നെ പല ഐഫോൺ പ്രേമികളും വിലക്കുറവിന്റെ നേട്ടം സ്വന്തമാക്കാൻ വിദേശത്തുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായം തേടാറുണ്ട്. ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭ്യമാകുന്ന രാജ്യങ്ങൾ ഏതൊക്കെ, പ്രധാന രാജ്യങ്ങളിലെ വില എത്ര എന്നിവ ഇവിടെ പരിചയപ്പെടാം (iPhone 16 series price).

ഐഫോൺ മോഡലുകളുടെ ഇന്ത്യയിലെ വില: ഐഫോൺ 16- 128GB വേരിയന്റിന് 79,900 രൂപ, 256GB വേരിയന്റിന് 89,900 രൂപ, 512GB വേരിയന്റിന് 1,09,900 രൂപ. ഐഫോൺ 16 പ്ലസ്: 128GB വേരിയന്റ്- 89,900 രൂപ, 256GB വേരിയന്റ്- 99,900 രൂപ, 512GB വേരിയന്റ്- 1,19,900 രൂപ.

പുതിയ ഐഫോൺ 16 ​പ്രോ മോഡലുകൾക്ക് ഏറ്റവും വിലക്കുറവുള്ള രാജ്യം

ഐഫോൺ 16 പ്രോ: 128GB വേരിയന്റ്- 1,19,900 രൂപ, 256GB വേരിയന്റ്- 1,29,900 രൂപ, 512GB വേരിയന്റ്- 1,49,900 രൂപ, 1TB വേരിയന്റ്- 1,69,900 രൂപ. ഐഫോൺ 16 പ്രോ മാക്‌സ്: 256GB വേരിയന്റ്- 1,44,900 രൂപ, 512GB വേരിയന്റ്- 1,64,900 രൂപ, 1TB വേരിയന്റ്- 1,84,900 രൂപ.

കഴിഞ്ഞ വർഷത്തെ അ‌പേക്ഷിച്ച് ഇന്ത്യയിൽ ഇത്തവണ ഐഫോൺ 16 പ്രോ മോഡലുകൾ 15000 രൂപ വിലക്കുറവിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഐഫോൺ 15 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 134900 രൂപ പ്രാരംഭ വിലയിലും 15 പ്രോ മാക്സ് എത്തിയത് 1,59,900 രൂപ പ്രാരംഭ വിലയിലും ആയിരുന്നു.

പുതിയ ഐഫോൺ 16 ​പ്രോ മോഡലുകൾക്ക് ഏറ്റവും വിലക്കുറവുള്ള രാജ്യം

യുഎഇയിലെ വില: യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഐഫോൺ 16- 3,399 ദിർഹം (ഏകദേശം 77,725 രൂപ), ഐഫോൺ 16 പ്ലസ് 3,799 ദിർഹം (ഏകദേശം 86,872 രൂപ), ഐഫോൺ 16 പ്രോ- 4,299 ദിർഹം (ഏകദേശം 98,303 രൂപ), ഐഫോൺ 16 പ്രോ മാക്‌സ്- 5,099 ദിർഹം (ഏകദേശം 1,16,595 രൂപ) എന്നിങ്ങനെയാണ് യുഎഇയിൽ ഐഫോൺ 16 സീരീസിന്റെ പ്രാരംഭ വില.

യുഎസിലെ ഐഫോൺ 16 സീരീസ് വില: ഐഫോൺ 16- 799 ഡോളർ (ഏകദേശം 67,099 രൂപ), ഐഫോൺ 16 പ്ലസിന് 899 ഡോളർ (ഏകദേശം 75,496 രൂപ), ഐഫോൺ 16 പ്രോയ്ക്ക് 999 ഡോളർ (ഏകദേശം 83,893 രൂപ), ഐഫോൺ 16 പ്രോ മാക്സിന് 1,199 ഡോളർ (ഏകദേശം 1,00,688 രൂപ).

ജപ്പാനിലെ ഐഫോൺ 16 സീരീസ് വില: ഐഫോൺ 16- 124,800 JPY (ഏകദേശം 73,383 രൂപ), ഐഫോൺ 16 പ്ലസ്- 139,800 JPY (ഏകദേശം 82,188 രൂപ), ഐഫോൺ 16 പ്രോ 159,800 JPY (ഏകദേശം 93,945 രൂപ), ഐഫോൺ 16 പ്രോ മാക്സ് 189,800 JPY (ഏകദേശം 1,11,582 രൂപ).

പുതിയ ഐഫോൺ 16 ​പ്രോ മോഡലുകൾക്ക് ഏറ്റവും വിലക്കുറവുള്ള രാജ്യം

ഹോങ്കോങ് വില: ഐഫോൺ 16- 6,899 HKD (ഏകദേശം 74,307 രൂപ), ഐഫോൺ 16 പ്ലസ്- 7,699 HKD (ഏകദേശം 82,927 രൂപ). ഐഫോൺ 16 പ്രോ- 8,599 HKD (ഏകദേശം 92,614 രൂപ), ഐഫോൺ 16 പ്രോ മാക്സ്- 10,199 HKD (ഏകദേശം 1,09,847 രൂപ) എന്നിങ്ങനെയാണ് പ്രാരംഭ വില.

ജർമ്മനിയിലെ വില: ഐഫോൺ 16- 949 യൂറോ (ഏകദേശം 87,894 രൂപ), ഐഫോൺ 16 പ്ലസ്- 1,099 യൂറോ (ഏകദേശം 1,01, 787 രൂപ), ഐഫോൺ 16 പ്രോ- 1,199 യൂറോ (ഏകദേശം 1,11,042 രൂപ), ഐഫോൺ 16 പ്രോ മാക്സ്- 1,449 യൂറോ (ഏകദേശം 1,38,826 രൂപ) എന്നിങ്ങനെയാണ് പ്രാരംഭ വില.

വിവിധ രാജ്യങ്ങളിലെ വിലകൾ താരതമ്യം ചെയ്താൽ ഐഫോൺ 16 സീരീസ് യുഎസിൽ വളരെ വിലക്കുറവാണ്. പ്രോ മോഡലുകൾക്കാണ് കൂടുതൽ ലാഭം. അ‌തിൽത്തന്നെ ഐഫോൺ 16 പ്രോ മാക്സ് മോഡലിനാണ് കൂടുതൽ ലാഭം. ഇന്ത്യൻ വിലയെ അ‌പേക്ഷിച്ച് ഐഫോൺ 16 പ്രോ മാക്സ് 50000 രൂപ വിലക്കുറവിൽ യുഎസിൽ നിന്ന് വാങ്ങാം. ദുബായി പോലുള്ള രാജ്യങ്ങളിലെ വിലയും ഇന്ത്യൻ വിലയും തമ്മിൽ ഇപ്പോൾ വലിയ വ്യത്യാസമില്ല.

More from GizBot

Best Mobiles in India

English summary
Many people want to know the difference between the price of iPhone 16 series models in India and the price in US, Germany, Japan and Hong Kong. Of these, the iPhone 16 series is available at the cheapest price in the US. More savings are available when buying the Pro models. The iPhone 16 Pro Max can be bought in the US for Rs 50,000 cheaper than the Indian price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X