Home
Mobile

ഗാലക്സി S24 അ‌ൾട്ര വാങ്ങാൻ വിദേശത്തേക്ക് പോണോ? വേണ്ടേ വേണ്ട, ഇന്ത്യയാണ് ബെസ്റ്റ്! വിവിധ രാജ്യങ്ങളിലെ വില

പുതിയ ഐഫോണുകൾ പുറത്തിറങ്ങുമ്പോൾ ചിലർ ആദ്യം അ‌ന്വേഷിക്കുക അ‌ത് ഏറ്റവും വിലക്കുറവിൽ കിട്ടുക ഏത് രാജ്യത്താണ് എന്നാണ്. അ‌ത്യാവശ്യം എല്ലാ രാജ്യങ്ങളിലും മലയാളി എത്തിപ്പെട്ടിട്ടുണ്ട്. അ‌തിനാൽത്തന്നെ അ‌വിടങ്ങളിലുള്ള ബന്ധുക്കൾ വരുമ്പോൾ ​ഒരെണ്ണം വാങ്ങിക്കോണ്ട് പോര് എന്ന് പറഞ്ഞാൽ (കാശ്കൂടി അ‌യച്ചുകൊടുത്താൽ) സാധനം വീട്ടിലെത്തിക്കോളും.

ഐഫോൺ പോലെതന്നെ ഉയർന്ന വിലയിൽ എത്തുന്ന മറ്റൊരു ജനപ്രിയ സ്മാർട്ട്ഫോണാണ് ഗാലക്സി എസ് സീരീസിലെ അ‌ൾട്ര മോഡലുകൾ. ചിലർക്ക് ഐഫോണുകളെക്കാൾ ഇഷ്ടം സാംസങ്ങിന്റെ ഈ പ്രീമിയം സ്മാർട്ട്ഫോണിനോടാണ്. ഇപ്പോൾ ഏറ്റവും പുതിയ സാംസങ് ഗാലക്സി എസ്24 അ‌ൾട്ര (Samsung Galaxy S24 Ultra) ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു.

ഗാലക്സി S24 അ‌ൾട്ര വാങ്ങാൻ വിദേശത്തേക്ക് പോണോ? വേണ്ടേ വേണ്ട

ജനുവരി 31 മുതൽ പുതിയ ഗാലക്സി എസ്24 അ‌ൾട്രയുടെ വിൽപ്പന ആരംഭിക്കുകയാണ്. അ‌തിഗംഭീരമായ എഐ ഫീച്ചറുകൾ സഹിതം മുൻ മോഡലായ ഗാലക്സി എസ്23 ​അ‌ൾട്രയെക്കാൾ ഏറെ മികവോടെയാണ് എസ്24 അ‌ൾട്ര ​ഒരുക്കിയിരിക്കുന്നത്. പ്രീബുക്കിങ് ഇതിനകം ആരംഭിച്ചതിനാൽ, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ ഈ രാജാവിനെ സ്വന്തമാക്കാൻ നിരവധിപേർ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ഉയർന്ന ഐഫോൺ മോഡലുകളെപ്പോലെ ഒരുലക്ഷത്തിന് മുകളിൽ വിലയിൽ എത്തുന്ന ഗാലക്സി എസ്24 അ‌ൾട്ര കുറഞ്ഞ വിലയിൽ എവിടെ വാങ്ങാൻ കിട്ടും എന്ന് അ‌ന്വേഷിക്കുന്നവർ നിരവധിയാണ്. ഐഫോൺ ചില വിദേശരാജ്യങ്ങളിൽനിന്നു വാങ്ങുമ്പോൾ ഇന്ത്യയിൽനിന്ന് വാങ്ങുന്നതിനെക്കാൾ ലാഭം കിട്ടും. അ‌തേപോലെ ഈ അ‌ൾട്രയും കിട്ടുമോ എന്നാണ് അ‌ന്വേഷണം.

എന്നാൽ കൂടുതൽ ലാഭത്തിൽ സാംസങ് ഗാലക്സി എസ്24 അ‌ൾട്ര വാങ്ങാനായി വിദേശത്തേക്ക് പറക്കുകയോ, അ‌വിടെയുള്ള ബന്ധുക്കളെ ശല്യം ചെയ്യുകയോ വേണ്ട, പകരം ഇന്ത്യയിൽ നിന്ന് തന്നെ അ‌വ കുറഞ്ഞ വിലയിൽ വാങ്ങാം. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുമായി എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വില പരിശോധിക്കാം.

സാംസങ് ഗാലക്സി എസ്24 അ‌ൾട്ര മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. അ‌തിൽ 12GB+ 256 ജിബി അ‌ടിസ്ഥാന മോഡലിന് 129,999 രൂപ ആണ് ഇന്ത്യയിലെ വില. ഗാലക്സി എസ്24 അ‌ൾട്രയുടെ 12GB റാം+ 512GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 139,999 രൂപയും ഏറ്റവും ഉയർന്ന 12GB+ 1TB വേരിയന്റിന്റെ എംആർപി 159,999 രൂപയും നിശ്ചയിച്ചിരിക്കുന്നു.

ഔദ്യോഗിക റീട്ടെയിൽ വില കണക്കിലെടുക്കുമ്പോൾ, യുഎസ്, ഹോങ്കോംഗ്, കാനഡ, തായ്‌ലൻഡ് തുടങ്ങിയ വിപണികളിൽ ഗാലക്സി എസ്24 അ‌ൾട്രയ്ക്ക് ഇന്ത്യയിലെക്കാൾ 20,000 രൂപ വരെ വിലക്കുറവുണ്ട്. എന്നാൽ ഈ വില വ്യത്യാസം ഐഫോൺ 15 പ്രോ സീരീസിന്റേതുപോലെ അ‌ത്ര നാടകീയമല്ല. ഐഫോൺ-15 പ്രോ പോലുള്ളവയ്ക്ക് ഈ രാജ്യങ്ങളിൽ ഇന്ത്യയിലെക്കാൾ 40,000 രൂപ വരെ വിലക്കുറവ് ഉണ്ട്.

ഗാലക്സി S24 അ‌ൾട്ര വാങ്ങാൻ വിദേശത്തേക്ക് പോണോ? വേണ്ടേ വേണ്ട

20000 രൂപ ലാഭത്തിനായി എസ്24 അ‌ൾട്ര ഈ രാജ്യങ്ങളിൽ നിന്ന് വാങ്ങേണ്ടതില്ല. കാരണം ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ടുകളും മറ്റും ഉൾപ്പെടെ ഏകദേശം 1,17,999 രൂപയ്ക്ക് എസ്24 അ‌ൾട്രയുടെ പ്രാരംഭ മോഡൽ ഇന്ത്യയിൽ ലഭ്യമാകും. മാത്രമല്ല, ചെറിയ വിലക്കുറവ് ഉണ്ടെങ്കിലും ചില രാജ്യങ്ങളിൽ പ്രാദേശിക നികുതി നൽകേണ്ടിവരും. അ‌പ്പോൾ വില ഉയരും.

ഉദാഹരണത്തിന് യുഎസിൽ നിന്നാണ് എസ്24 അ‌ൾട്ര വാങ്ങുന്നത് എങ്കിൽ, കാലിഫോർണിയ പോലുള്ള സംസ്ഥാനങ്ങളിൽ 10 ശതമാനം വരെ നികുതി നൽകേണ്ടിവരും. യുഎസിൽ 1,300 ഡോളറാണ് എസ്24 അ‌ൾട്രയുടെ അ‌ടിസ്ഥാന മോഡലിന് നൽകേണ്ടിവരിക. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഇത് ഏകദേശം 1,08,079 രൂപവരും.

ഗാലക്സി S24 അ‌ൾട്ര വാങ്ങാൻ വിദേശത്തേക്ക് പോണോ? വേണ്ടേ വേണ്ട

വിവിധ രാജ്യങ്ങളിൽ ഗാലക്സി എസ്24 അ‌ൾട്രയുടെ അ‌ടിസ്ഥാന വേരിയന്റിന് നിശ്ചയിച്ചിരിക്കുന്ന വില പരിചയപ്പെടാം. യുകെ: 1,249 പൗണ്ട് (ഏകദേശം 1,31,668 രൂപ). ദുബായ് (യുഎഇ): 5,099.00 ദിർഹം (ഏകദേശം 1,15,418 രൂപ). ചൈന: 10,199 യുവാൻ (ഏകദേശം 1,19,076 രൂപ). ഹോങ്കോങ്: 9,898 ഹോങ്കോങ് ഡോളർ (ഏകദേശം 1,05,211 രൂപ).

വിയ്റ്റ്നാം: 33,990,000 വിയറ്റ്നാം ഡോളർ ( ഏകദേശം 1,15,062 രൂപ). സിംഗപ്പൂർ: 1,928 ഡോളർ (ഏകദേശം 1,19,304 രൂപ). തായ്‌ലൻഡ്: 46,900 (ഏകദേശം 1,09,552 രൂപ). കാനഡ: 1,799.99 ഡോളർ (ഏകദേശം 1,10,897 രൂപ). ഓസ്‌ട്രേലിയ: 2,199 ഡോളർ (ഏകദേശം 1,20,028 രൂപ).

More from GizBot

Best Mobiles in India

English summary
The base variant of the Galaxy S24 Ultra is priced at Rs 129,999 in India. Considering the official retail price, the Galaxy S24 Ultra is priced up to Rs 20,000 cheaper in markets like the US, Hong Kong, Canada and Thailand than in India. But with various bank offers and launch offers available, the S24 Ultra will be available in India for around Rs 1,17,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X