Just In
- 1 hr ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 2 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 4 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 6 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
Don't Miss
- Movies
അയാളുടെ കൂടെ കിടന്ന് രാവിലെ എഴുന്നേറ്റ് പോകുമെന്നാണ് കരുതിയത്; രാത്രിയിൽ നടന്ന സംഭവത്തെ പറ്റി രഞ്ജിനി ഹരിദാസ്
- News
സിദ്ദിഖ് കാപ്പന്റെ മോചനം സന്തോഷമുള്ള കാഴ്ചയെന്ന് ഇടി മുഹമ്മദ് ബഷീര്‍; നിരന്തരം ശബ്ദമുയരണം
- Sports
ഉപദേശങ്ങള്‍ക്ക് റിഷഭിന് പുല്ലുവില! ഒടുവില്‍ ആ തന്ത്രത്തില്‍ പാഠം പഠിച്ചു- മുന്‍ കോച്ച്
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Lifestyle
വീട്ടിലുണ്ടാക്കിയ 7 സ്ക്രബ്ബില്‍ മുഖം തിളങ്ങും പ്രായം പത്ത് കുറയും
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
കപ്പാസിറ്റീവ്, റെസിസ്റ്റീവ് ടച്ച്സ്ക്രീനുകളില്‍ ഏത് മികച്ചത്?

ഇത് ടച്ച്സ്ക്രീന്‍ ഉപകരണങ്ങളുടെ കാലമാണ്. സ്മാര്‍ട്ട്ഫോണുകളും, ടാബ്ലെറ്റുകളും എല്ലാം ടച്ച്സ്ക്രീന്‍ വിപ്ലവത്തിന്റെ ഉത്പന്നങ്ങളാണ്. എന്നാല്‍ പലപ്പോഴും ടച്ച്സ്ക്രീന്‍ ഫോണുകളുടെ സവിശേഷതകള്‍ വായിയ്ക്കുമ്പോള്‍ ടച്ച്സ്ക്രീനുകള്‍ പലതരമുണ്ടെന്ന് തോന്നിയിട്ടുണ്ടാകും. ശരിയാണ്. പ്രധാനമായും ടച്ച്സ്ക്രീനുകളെ രണ്ടായി തരംതിരിയ്ക്കാറുണ്ട്.
- റെസിസ്റ്റീവ്
- കപ്പാസിറ്റീവ്
ടച്ച്സ്ക്രീനുകളേക്കുറിച്ച് വായിച്ചിട്ടുള്ളവര്‍ക്കെല്ലാം ഈ രണ്ട് തരം ടച്ച്സ്ക്രീനുകളുടെയും പേര് പരിചയമുണ്ടായിരിയ്ക്കും. എന്നാല്‍ എന്താണ് ഇവ തമ്മിലുള്ള വ്യത്യാസമെന്ന് എത്ര പേര്‍ക്കറിയാം. ഒരുപക്ഷെ നിങ്ങള്ക്കറിയാമായിരിയ്ക്കും. എന്നാല്‍ ഏറിയ പങ്ക് ആളുകള്‍ക്കും, ഇവ തമ്മിലുള്ള അന്തരം അറിയില്ല. ഏത് മികച്ചത് എന്നുമറിയില്ല. അതുകൊണ്ട് ഇന്ന് നമുക്ക് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം.
റെസിസ്റ്റീവ് v/s കപ്പാസിറ്റീവ്
ആദ്യകാലങ്ങളിലെ ടച്ച്സ്ക്രീനുകളില്‍ ഏറിയ പങ്കും റെസിസ്റ്റീവ് സ്ക്രീനുകളായിരുന്നു.അതുകൊണ്ട് തന്നെ കപ്പാസിറ്റീവിനെ അപേക്ഷിച്ച് പഴക്കമുള്ള സാങ്കേതികവിദ്യയാണ് റെസിസ്റ്റീവില് ഉപയോഗിച്ചിരിയ്ക്കുന്നത്. ഒരു റെസിസ്റ്റീവ് ടച്ച്സ്ക്രീനില്‍, ഒന്നിന് മുകളില്‍ ഒന്നായി പാളികളുണ്ടാകും. ഏറ്റവും മുകളിലെ പാളിയില്‍ തൊടുമ്പോള്‍ അതില്‍ നിന്നും ആ ടച്ച് സിഗ്നല്‍ അടുത്ത പാളിയിലേയ്ക്ക് കൈമാറപ്പെടും. അങ്ങനെ ഈ ട്രാന്‍സ്ഫര്‍ തുടരും. ഉദ്ദേശിച്ച പ്രവര്‍ത്തനം സാധ്യമാകും. പക്ഷെ എപ്പോഴും ഒറ്റ ടച്ചില്‍ സി്ഗ്നല്‍ കത്യമായി കൈമാറപ്പെട്ടെന്ന് വരില്ല എന്നതാണ് ഇതിന്റെ പ്രധാന പോരായ്മ.
കപ്പാസിറ്റീവ് ടച്ച്സ്ക്രീനിലെ പ്രവര്‍ത്തനം തികച്ചും വ്യത്യസ്തമാണ്. പാളികള്‍ക്ക് പകരം ഇലക്ട്രോഡുകളാണ് ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. സ്ക്രീനിലുണ്ടാകുന്ന ടച്ചിനെ സെന്‍സ് ചെയ്യുന്നത് ഈ ഇലക്ട്രോഡുകളാണ്. നിങ്ങള്‍ തൊടുന്ന ഭാഗത്തെ ഇലക്ട്രോഡ് ആക്ടീവായാണ് സിഗ്നല്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്. ഉപയോഗത്തില്‍ ഏറെ വേഗതയും, ക്ഷമതയുമുള്ളത് കപ്പാസിറ്റീവിലാണ്.
ഏത് ടച്ച്സ്ക്രീന്‍ വാങ്ങാം ?
റെസിസ്റ്റീവിനെ അപേക്ഷിച്ച് എപ്പോഴും മികച്ച ഓപ്ഷന് കപ്പാസിറ്റീവ് ടച്ച്സ്ക്രീനാണ്. ഉപയോഗിയ്ക്കാനുള്ള സുഖമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. റെസിസ്റ്റീവ് ടച്ച്സ്ക്രീനില്‍ പലപ്പോഴും കമാന്‍ഡുകള്‍ സെന്‍സ് ചെയ്യുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇന്ന് വിപണിയില്‍ ലഭ്യമായ ഒരുമാതിരിപ്പെട്ട സ്മാര്ട്ട്്ഫോണുകളെല്ലാം തന്നെ കപ്പാസിറ്റീവ് സ്ക്രീനാണ് ഉപയോഗിയ്ക്കുന്നത്.
ചില കപ്പാസിറ്റീവ് സ്ക്രീന്‍ ഫോണുകള്‍
- ആപ്പിള്‍ ഐഫോണ്‍ 3ജി എസ്
- സാംസങ് ഒംനിയ എച്ച്ഡി
- എല്‍ജി ക്രിസ്റ്റല്‍
റെസിസ്റ്റീവ് സ്ക്രീന്‍ സ്മാര്‍ട്ട്ഫോണുകള്‍
- നോക്കിയ എന്‍ 97
- സാംസങ് ജെറ്റ്
- എച്ച്ടിസി ടാറ്റൂ
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470