IPhone: കൺഫ്യൂഷൻ തീർക്കണമേ.. ഐഫോൺ 13? അതോ ഐഫോൺ 14? ഏത് വാങ്ങണം

|

പുതിയ ഐഫോൺ വാങ്ങാൻ തീരുമാനിക്കുമ്പോൾ എല്ലാവരുടെയും മനസിൽ വരുന്ന ചോദ്യമാണ് അടുത്ത മോഡലിനായി കാത്തിരിക്കണമോ, അതോ ഇപ്പോൾ വിപണിയിൽ ഉള്ളവ വാങ്ങണമോ എന്നത്. ആദ്യ പ്രിഫറൻസ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ഐഫോണിന് തന്നെയായിരിക്കും ( iPhone 14 ). എന്നാൽ കാത്തിരിപ്പ് കൂടുന്തോറും ഈ സംശയത്തിന്റെ തീവ്രതയും ആശയക്കുഴപ്പവും കൂടി വരും. ഇത്തരം ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് ഏത് ഡിവൈസ് ആണ് വാങ്ങണ്ടത് എന്ന് തീരുമാനിക്കാൻ നിങ്ങളെ സഹായിക്കുവാനാണ് ഈ ലേഖനം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഐഫോൺ വിപണിയിൽ എത്തുന്ന സമയം

ഐഫോൺ വിപണിയിൽ എത്തുന്ന സമയം

ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവയാണ് നിലവിൽ വിപണിയിൽ ഉള്ള ( എറ്റവും പുതിയ സീരീസ് ) ഐഫോണുകൾ. ഐഫോൺ 14 സെപ്റ്റംബർ മുതൽ ഉള്ള മാസങ്ങളിൽ വിപണിയിൽ എത്താനാണ് സാധ്യത. പരമ്പരാഗതമായി ( 2011ൽ ഐഫോൺ 4എസ് ലോഞ്ച് മുതൽ ) ഈ മാസങ്ങളിലാണ് ( ശരത് കാലം ) ഐഫോണുകൾ വിപണിയിൽ എത്തുന്നത്.

അതിശയിപ്പിച്ച് ഷവോമി: ഷവോമി 12എസ്, 12എസ് പ്രോ, 12എസ് അൾട്രാ ഫോണുകൾ വിപണിയിൽഅതിശയിപ്പിച്ച് ഷവോമി: ഷവോമി 12എസ്, 12എസ് പ്രോ, 12എസ് അൾട്രാ ഫോണുകൾ വിപണിയിൽ

ശരത് കാലം

ശരത് കാലം എന്നത് വലിയ ( സെപ്റ്റംബർ - നവംബർ ) കാലയളവാണ്. ഐഫോണുകൾ പതിവായി അവതരിപ്പിക്കപ്പെടുന്നത് സെപ്റ്റംബർ മാസത്തിലാണെന്നതിനാൽ തന്നെ ഐഫോൺ 14 ഉം ഈ രീതി പിന്തുടരാനാണ് സാധ്യത ( റൂമറുകൾ പ്രകാരം സെപ്റ്റംബർ 13ന് ഡിവൈസ് ലോഞ്ച് ചെയ്യും ). 2020ൽ കൊവിഡ് സമയത്ത് മാത്രമാണ് ഈ സമ്പ്രദായം മാറിയത്.

ഹോളിഡേ
 

ഹോളിഡേ ഷോപ്പിങ് സീസൺ കണക്കിലെടുത്താണ് ഐഫോണുകൾ നവംബറിൽ ലോഞ്ച് ചെയ്യുന്നത്. ഇത് ഡിവൈസിന്റെ വിൽപ്പന കുതിച്ചുയരാനും കാരണമാകും. അടുത്ത സാമ്പത്തിക വർഷാരംഭത്തിൽ മികച്ച സാമ്പത്തികാവസ്ഥയിൽ തുടരാനും ഈ ഹോളിഡേ സീസൺ ലോഞ്ച് ആപ്പിളിനെ സഹായിക്കുന്നു. അതിനാൽ സെപ്റ്റംബറിന് മുമ്പ് ഐഫോൺ വാങ്ങുന്നവർ കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ ഐഫോൺ മോഡലുകൾ മിസ് ചെയ്യും എന്ന കാര്യം ഉറപ്പാണ്. അവിടെയും പ്രസക്തമാകുന്നത് നിലവിലുള്ളവ മതിയോ അതോ ഏറ്റവും പുതിയ ഐഫോൺ മോഡൽ വേണോ എന്നുള്ള ചോദ്യമാണ്.

നാല് പിൻ ക്യാമറകളും 15,000 രൂപയിൽ താഴെ വിലയുമുള്ള സാംസങ് സ്മാർട്ട്ഫോണുകൾനാല് പിൻ ക്യാമറകളും 15,000 രൂപയിൽ താഴെ വിലയുമുള്ള സാംസങ് സ്മാർട്ട്ഫോണുകൾ

ഐഫോൺ 13 സീരീസ് മതിയോ അതോ ഐഫോൺ 14നായി കാത്തിരിക്കണമോ?

ഐഫോൺ 13 സീരീസ് മതിയോ അതോ ഐഫോൺ 14നായി കാത്തിരിക്കണമോ?

ഐഫോൺ 14 ലോഞ്ച് ചെയ്യാൻ ഇനി രണ്ട് മാസം കൂടി കാത്തിരിക്കണം. ചിപ്പ് ഷോർട്ടേജ് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ അത് ഒരുപാട് നാൾ നീളാനും സാധ്യതയുണ്ട്. ഉടനെ ഒരു പുതിയ ഫോൺ ആവശ്യമില്ലെങ്കിൽ നിങ്ങൾ ഐഫോൺ 14ന്റെ ലോഞ്ച് കഴിയുന്നത് വരെ കാത്തിരിക്കുന്നതാണ് നല്ലത്. ഐഫോൺ 13 മതി എന്ന് ഉറപ്പിച്ചവരും കാത്തിരുന്നാൽ കൂടുതൽ ലാഭത്തിൽ ഐഫോൺ 13 ലഭ്യമാകാൻ ഉള്ള സാധ്യതയുണ്ട്.

ഐഫോൺ 14

ഐഫോൺ 14 ധാരാളം പുതിയ ഫീച്ചറുകളുമായിട്ടാകും വിപണിയിൽ എത്തുക. പ്രത്യേകിച്ചും ഐഫോൺ 14 പ്രോ മോഡലുകൾ. പുതിയ ഡിസൈൻ, മെച്ചപ്പെട്ട പ്രൈമറി ക്യാമറ, പുതിയ പ്രോസസർ എന്നിവയെല്ലാം പുതിയ ഐഫോൺ 14 പ്രോ ഡിവൈസുകളിൽ പ്രതീക്ഷിക്കാവുന്നതാണ്. അപ്പോൾ പുതിയ ഹാർഡ്വെയറിൽ എത്തുന്ന ഐഫോൺ വേണമെങ്കിൽ കാത്തിരിക്കുക തന്നെ വേണം.

OnePlus Nord 2T 5G: വൺപ്ലസ് നോർഡ് 2ടി 5ജിയും എതിരാളികളും; മിഡ്റേഞ്ചിലെ തീപാറും പോരാട്ടംOnePlus Nord 2T 5G: വൺപ്ലസ് നോർഡ് 2ടി 5ജിയും എതിരാളികളും; മിഡ്റേഞ്ചിലെ തീപാറും പോരാട്ടം

ഐഫോൺ 14 ലോഞ്ച്

അത് പോലെ തന്നെ ഐഫോൺ 13 വാങ്ങാൻ ആഗ്രഹിക്കുന്നരും കാത്തിരിക്കുന്നതാണ് നല്ലത്. ഐഫോൺ 14 ലോഞ്ച് കഴിഞ്ഞാൽ സ്വാഭാവികമായും ഐഫോൺ 13 സീരീസിലെ ഡിവൈസുകൾക്ക് വില കുറയും. സീരീസിലെ ഒന്ന് രണ്ട് മോഡലുകൾ കുറേക്കാലം കൂടി ആപ്പിൾ നില നിർത്തുകയും ചെയ്യും.

മോഡലുകൾ

ഐഫോൺ 12 ഇപ്പോഴും ലഭ്യമാകുന്നത് പോലെ. കാത്തിരുന്നാൽ ഐഫോൺ 13 കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയും. ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർ കാത്തിരിക്കരുത്. ഐഫോണുകളിൽ ആദ്യം ഡിസ്കണ്ടിന്യൂ ചെയ്യുന്നത് പ്രോ, പ്രോ മാക്സ് മോഡലുകൾ ആയിരിക്കും.

വൺപ്ലസ് 9 5ജി, ഐഫോൺ 13 അടക്കം ഇന്ത്യയിൽ ഇപ്പോൾ വില കുറച്ച സ്മാർട്ട്ഫോണുകൾവൺപ്ലസ് 9 5ജി, ഐഫോൺ 13 അടക്കം ഇന്ത്യയിൽ ഇപ്പോൾ വില കുറച്ച സ്മാർട്ട്ഫോണുകൾ

പുതിയ ഐഫോൺ വാങ്ങേണ്ടതുണ്ടോ?

പുതിയ ഐഫോൺ വാങ്ങേണ്ടതുണ്ടോ?

പുതിയ ഐഫോൺ വാങ്ങണ്ട കാര്യം എനിക്കുണ്ടോ എന്നൊരു ചോദ്യം സ്വാഭാവികമായും മനസിൽ വരുന്നുണ്ടാകാം. ഐഫോണുകൾ വാങ്ങാൻ അത്രയധികം പണം ചിലവഴിക്കേണ്ടി വരുന്നതിനാലാണ് അത്തരം ഒരു ചിന്തയുണ്ടാകുന്നത്. ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ ഇതിനുള്ള പരിഹാരവും മനസിലാക്കാൻ കഴിയും. ഈ ചോദ്യങ്ങളിലൂടെ നിങ്ങളുടെ സംശയങ്ങൾ മാറ്റുന്നത് എങ്ങനെയാണെന്ന് നോക്കാം.

എപ്പോഴാണ് അവസാനമായി ഐഫോൺ വാങ്ങിയത്?

എപ്പോഴാണ് അവസാനമായി ഐഫോൺ വാങ്ങിയത്?

അധികം പഴക്കമില്ലാത്ത ഫോൺ മാറ്റി പുതിയത് വാങ്ങേണ്ട കാര്യമില്ല. പ്രത്യേകിച്ചും ഫ്ലാഗ്ഷിപ്പ് ഡിവൈസുകളുടെ വില ഉയർന്ന് നിൽക്കുന്ന ഇക്കാലത്ത്. രണ്ട് മുതൽ നാല് കൊല്ലം വരെ ഐഫോണുകൾ ഉപയോഗിക്കുന്നവർ ഉണ്ട്. പുതിയ ഫീച്ചറുകളും സ്പെക്സും വിപണിയിൽ ഓരോ ദിവസവും അവതരിപ്പിക്കപ്പെടുന്നുണ്ട്. അതിനാൽ തന്നെ ഫോൺ അപ്ഗ്രേഡ് ചെയ്യണമെന്നുള്ള ചിന്തകളെ തള്ളിക്കളയാനും ആകില്ല. ഏറ്റവും കുറഞ്ഞത് രണ്ട് കൊല്ലമെങ്കിലും ഉപയോഗിച്ച ശേഷം മാത്രം ഐഫോണുകൾ മാറ്റി വാങ്ങുന്നതാണ് ഉചിതം.

OnePlus Nord 2T vs Poco F4: മിഡ് പ്രീമിയം സെഗ്മെന്റിലെ പുതിയ രാജാക്കന്മാർOnePlus Nord 2T vs Poco F4: മിഡ് പ്രീമിയം സെഗ്മെന്റിലെ പുതിയ രാജാക്കന്മാർ

ഏറ്റവും ആഗ്രഹിക്കുന്ന ഫീച്ചറുകൾ എന്തെല്ലാമാണ്?

ഏറ്റവും ആഗ്രഹിക്കുന്ന ഫീച്ചറുകൾ എന്തെല്ലാമാണ്?

ഓരോരുത്തർക്കും ഓരോ തരം ഇഷ്ടങ്ങളുണ്ടാകും. പുതിയ ഐഫോണിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കുക. പെർഫോമൻസ്, ക്യാമറ, ഡിസ്പ്ലെ, ബാറ്ററി ലൈഫ് എന്നിവയിൽ എല്ലാം നിങ്ങൾക്ക് എന്താണ് താത്പര്യം എന്ന് ഉറപ്പിച്ച ശേഷം ഏത് ഡിവൈസ് വേണമെന്ന് നോക്കാം. വരാൻ പോകുന്ന ഐഫോണുകളെ സംബന്ധിച്ച് ധാരാളം റൂമർ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഇതുമായി നിങ്ങളുടെ ആവശ്യങ്ങൾ തട്ടിച്ച് നോക്കുക. നിലവിൽ ഉള്ള മോഡലുകൾ മതിയെന്ന് ഉള്ളവർക്ക് അങ്ങനെ തീരുമാനിക്കാം. പോരാ എന്നുള്ളവർ ഐഫോൺ 14നായി കാത്തിരിക്കുക.

ബജറ്റ്

ബജറ്റ്

ഒരു ഐഫോണിനായി എത്ര രൂപ മുടക്കാൻ നിങ്ങൾ തയ്യാറാണെന്ന ചോദ്യവും പ്രധാനപ്പെട്ടതാണ്. നിങ്ങൾ വാങ്ങാൻ ആലോചിക്കുന്ന ഐഫോണിന് നിലവിലെ പ്രൈസ് ടാഗ് അനുയോജ്യമാണോയെന്നത് നോക്കേണ്ടതുണ്ട്. ഭാവിയിൽ വിലയിൽ മാറ്റങ്ങൾ വരാനുള്ള സാധ്യതകളെപ്പറ്റിയും ആലോചിക്കണം. റൂമറുകൾ പ്രകാരം ഐഫോൺ 13 ന്റെ അതേ സ്റ്റാർട്ടിങ് പ്രൈസിൽ തന്നെയാകും ഐഫോൺ 14 സ്റ്റാൻഡേർഡ് മോഡലും വരിക. എന്നാൽ പ്രോ, പ്രോ മാക്സ് തുടങ്ങിയ മോഡലുകൾക്ക് വില കൂടുതൽ ആയിരിക്കാനും സാധ്യതയുണ്ട്. പഴയ ഐഫോൺ 13 കമ്പനി നില നിർത്തി വില കുറയ്ക്കുമെന്നത് പ്രതീക്ഷകൾ മാത്രമാണെന്നും ഓർക്കണം.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാംഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാം

Best Mobiles in India

English summary
When deciding to buy a new iPhone, the question that comes to everyone's mind is whether to wait for the next model or buy what is currently in the market. The first preference will be for the upcoming iPhone (iPhone 14). But the longer the wait, the more intense this doubt and confusion.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X