വ്ളോഗർമാർക്ക് ഡിഎസ്എൽആർ ക്യാമറകളെക്കാൾ നല്ലത് ഈ കിടിലൻ സ്മാർട്ട്ഫോണുകൾ

|

വളരെ ചെറിയ രീതിയിൽ ഡിജിറ്റലായി വരുമാനമുണ്ടാക്കുന്നതിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് വ്‌ളോഗർമാരാണ്. ഇന്ന് നിരവധി വ്‌ളോഗർമാർ (Vloggers) നമുക്ക് ചുറ്റുമുണ്ട്. അവർ നല്ല രീതിയിൽ വരുമാനവും ഉണ്ടാക്കുന്നു. ഇവർക്ക് ക്യാമറയും അല്ലെങ്കിൽ ക്യാമറയോടുകൂടിയ മികച്ച ഒരു സ്മാർട്ഫോൺ അനിവാര്യമാണ്. നല്ലൊരു സ്മാർട്ഫോൺ ഉണ്ടെങ്കിൽ കഴിയുന്നത്ര എഡിറ്റിംഗ് പോലെയുള്ള ജോലികൾ അതിൽത്തന്നെ പൂർത്തീകരിക്കാം. വ്‌ളോഗിംഗിൽ ഒരു സ്മാർട്ഫോൺ ഉപയോഗിക്കുന്നതിൻറെ പ്രാധാന്യമെന്താണ് ?

വ്‌ളോഗർമാർക്ക് ഒരു ഡിഎസ്എൽആർ ക്യാമറകളെക്കാൾ ഗുണം ചെയ്യുന്ന സ്മാർട്ഫോണുകൾ ഏതൊക്കെയാണ്?

കൈയിൽ കൂടുതൽ ധനം ഇല്ലെങ്കിലും നിങ്ങൾക്ക് വളരെ മികച്ച രീതിയിൽ ഗവേഷണം ചെയ്യ്ത് ഓരോ വിഡിയോകൾ നിർമ്മിക്കുവാൻ സാധിക്കും. നിങ്ങൾക്ക് ഒരു തുടക്കകാരനാണെങ്കിൽ ക്യാമറയ്ക്കായി കൂടുതൽ പണം ചിലവാക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. നമ്മളിൽ മിക്കവാറും എല്ലാവർക്കും സ്മാർട്ട്‌ഫോണുകളുണ്ട്. ഇന്നത്തെക്കാലത്ത് സ്മാർട്ട്‌ഫോണുകൾ മുമ്പത്തേക്കാൾ മികച്ചതും കൂടുതൽ പുരോഗമിച്ചതുമായ അവസ്ഥയിലാണ്, അവയിൽ പലതും ചില സങ്കീർണ്ണമായ ഡിഎസ്എൽആർ ക്യാമറകളുടെ അതേ സാങ്കേതികവിദ്യയും സവിശേഷതകളും കൊണ്ടുവരുന്നു. 2020 മുതൽ മിക്ക ഫ്ലാഗ്ഷിപ്പുകൾക്കും 4കെ റെക്കോർഡിംഗ് ലഭ്യമാണ്. പല യഥാർത്ഥ ക്യാമറകൾക്കും അത് ചെയ്യാൻ പോലും കഴിയാത്ത കാര്യങ്ങൾ ഇപ്പോൾ സ്മാർട്ഫോണിൽ കഴിയും.

വ്‌ളോഗർമാർക്ക് ഒരു ഡിഎസ്എൽആർ ക്യാമറകളെക്കാൾ ഗുണം ചെയ്യുന്ന സ്മാർട്ഫോണുകൾ ഏതൊക്കെയാണ്?

വ്‌ളോഗ് ചെയ്യാൻ നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിൻറെ ഒരു ഗുണം നിങ്ങൾ എവിടെ പോയാലും അത് എപ്പോഴും കൂടെ കാണും-ഒരു നിഴൽ പോലെ. ഡിഎസ്എൽആർ കൊണ്ടുപോകുവാൻ കുറച്ച് സ്ഥലം ആവശ്യമാണ്, കൂടാതെ നേർത്ത മിറർലെസ് ക്യാമറകൾക്ക് പോലും കൊണ്ടുപോകാൻ പ്രത്യേക പോക്കറ്റ് സ്പേസ് ആവശ്യമാണ്. വ്‌ളോഗ് ചെയ്യുന്നതിനായി നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവായി കിട്ടും. വ്‌ളോഗർമാർക്ക് വാങ്ങുവാൻ പറ്റിയ ഏതാനും സ്മാർട്ഫോണുകൾ നമുക്ക് ഇവിടെ പരിചയപ്പെടാം.

ഐഫോൺ 11

ഐഫോൺ 11

54,900 രൂപ വില വരുന്ന ഐഫോൺ 11 ഒരു മികച്ച ഓപ്ഷനാണ്. 6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോൺ 11ൽ നൽകിയിട്ടുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് എഫ്‌എച്ച്ഡി + റെസലൂഷൻ, 2.5 ഡി ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവയും നൽകിയിട്ടുണ്ട്. ഡിസ്‌പ്ലേയുടെ മുകൾ ഭാഗത്തായി ഒരു നോച്ചും നൽകിയിട്ടുണ്ട്. സ്മാർട്ഫോണിൻറെ വശങ്ങളിൽ മെറ്റൽ ഫ്രെയിമാണ് നൽകിയിട്ടുള്ളത്. ഐഫോൺ 11ൻറെ പുറകിലത്തെ പാനലിൽ രണ്ട് ക്യാമറകളാണുള്ളത്. ഈ രണ്ട് ക്യാമറകളും 12 എംപി സെൻസറുകളാണ്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി സെൻസർ തന്നെയാണ് നൽകിയിട്ടുള്ള്. പുറകിലത്തെയും, മുൻപിലത്തെയും ക്യാമറകൾ 60 എഫ്‌പിഎസിൽ 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു. നൈറ്റ് മോഡ്, ഒ‌ഐ‌എസ്, പോർട്രെയിറ്റ് മോഡ് എന്നിവ അടക്കമുള്ള മികച്ച ക്യാമറ ഫീച്ചറുകളും ഈ ക്യാമറ സെറ്റപ്പ് നൽകുന്നുണ്ട്. 3,110 ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ ഉള്ളത്. ഐപി 68 റേറ്റ് ചെയ്ത വാട്ടർ റസിറ്റൻസും വരുന്നു.

 സാംസങ് ഗാലക്‌സി നോട്ട് 20

സാംസങ് ഗാലക്‌സി നോട്ട് 20

47,990 രൂപ വിലവരുന്ന സാംസങ് ഗാലക്‌സി നോട്ട് 20 നിങ്ങൾക്ക് നോക്കാവുന്ന ഒരു ഓപ്ഷനാണ്. 60Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്ട് റേഷ്യോയും വരുന്ന 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ 1,080x2,400 പിക്‌സൽ ഇൻഫിനിറ്റി-ഓ-സൂപ്പർ അമോലെഡ്+ ഫ്ലാറ്റ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 8 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ട-കോർ എക്സിനോസ് 990 SoC പ്രോസസ്സറാണ് സാംസങ് ഗാലക്‌സി നോട്ട് 20ക്ക് കരുത്തേകുന്നത്. 12 മെഗാപിക്സൽ പ്രൈമറി സെൻസർ, 64 മെഗാപിക്സൽ സെക്കന്ററി സെൻസർ, 12 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഗാലക്‌സി നോട്ട് 20ക്ക് വരുന്നത്. 30x സ്പേസ് സൂം ക്യാമറ, 10 മെഗാപിക്സൽ സെൽഫി കാമറ എന്നിവ വരുന്നു. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് വരുന്ന 4,300 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി നോട്ട് 20ൽ വരുന്നത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്ന നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്, കൂടാതെ ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും വരുന്നു. 26 മില്ലിസെക്കൻഡിൽ ലേറ്റൻസിയുള്ള എസ് പെൻ ഉപയോഗിച്ചാണ് സാംസങ് ഗാലക്‌സി നോട്ട് 20 വരുന്നത്.

സാംസങ് ഗാലക്‌സി എസ് 10 പ്ലസ്

സാംസങ് ഗാലക്‌സി എസ് 10 പ്ലസ്

65,199 രൂപ വില വരുന്ന സാംസങ് ഗാലക്‌സി എസ് 10 പ്ലസ് ആണ് അടുത്ത ഓപ്ഷൻ. 19:9 ആസ്പെക്റ്റ് റേഷ്യോയും 522 പിപി പിക്സൽ ഡെൻസിറ്റിയും 1440 x 3040 പിക്‌സൽ റെസല്യൂഷനുള്ള 6.4 ഇഞ്ച് ക്യുഎച്ച്ഡി+ കർവ്ഡ് ഡൈനാമിക് അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ പാനലാണ് സാംസങ് സാംസങ് ഗാലക്‌സി എസ് 10 പ്ലസിൽ നൽകിയിട്ടുള്ളത്. 8 ജിബി/12 ജിബി റാം ഓപ്ഷനുകൾ ഒക്ടാകോർ എക്‌സിനോസ് 9820 പ്രോസസറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 12.0 മെഗാപിക്‌സൽ, 16.0 മെഗാപിക്‌സൽ, 12.0 മെഗാപിക്‌സൽ സെൻസറുകൾ ചേർന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് സാംസങ് എസ് 10 പ്ലസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെൽഫികൾ പകർത്തുവാൻ എഫ് / 1.9 അപ്പർച്ചറുള്ള 10 മെഗാപിക്‌സൽ സെൻസർ, എഫ് / 2.2 അപ്പർച്ചറുള്ള 8 മെഗാപിക്‌സൽ ഡ്യുവൽ ക്യാമറയാണ്‌ നൽകിയിട്ടുള്ളത്. 4,100 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എസ് 10 പ്ലസ്സിൽ നിങ്ങൾക്ക് ലഭിക്കുന്നത്.

ഗൂഗിൾ പിക്‌സൽ 3

ഗൂഗിൾ പിക്‌സൽ 3

28,700 രൂപ വില വരുന്ന ഗൂഗിൾ പിക്‌സൽ 3 സ്മാർട്ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാവുന്ന ഒരു വ്‌ളോഗിംഗ് സ്മാർട്ഫോണാണ്. ആൻഡ്രോയിഡ് പൈയിൽ പ്രവർത്തിക്കുന്ന പിക്‌സൽ 3 യ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് സ്‌നാപ്ഡ്രാഗൺ 845 SoC പ്രോസസറാണ് കരുത്തേകുന്നത്. പിക്‌സൽ വിഷ്വൽ കോർ (പിവിസി), 4 ജിബി റാം എന്നിവയുണ്ട്. 64 അല്ലെങ്കിൽ 128 ജിബി ഇന്റർനാൽ സ്റ്റോറേജുമുണ്ട്. ഇതിൽ ഗ്ലാസ് ബാക്കുകളും വയർലെസ് ചാർജിംഗും ഉൾപ്പെടുന്നു. ഗൂഗിൾ പിക്‌സൽ സ്റ്റാൻഡിന് 10 വാട്ടിന് വയർലെസ് ചാർജ് ചെയ്യാൻ കഴിയും, എന്നാൽ തേർഡ് പാർട്ടി വയർലെസ് ചാർജറുകൾ ഉപയോഗിക്കുമ്പോൾ വയർലെസ് ചാർജിംഗ് 5 വാട്ടായി പരിമിതപ്പെടുത്തുന്നു. ഫ്രണ്ട് ഫേസിംഗ് സ്റ്റീരിയോ സ്പീക്കറുകളും പിക്‌സൽ 2, പിക്‌സൽ 2 എക്‌സ്എൽ പോലുള്ള ഹെഡ്‌ഫോൺ ജാക്കും ഇവയിൽ കാണാം. മറ്റ് ആക്സസറികൾ ചാർജ് ചെയ്യുന്നതിനും ബന്ധിപ്പിക്കുന്നതിനായി യുഎസ്ബി-സി കണക്ഷനും നൽകിയിട്ടുണ്ട്.

എല്‍ജി വി 30 പ്ലസ്

എല്‍ജി വി 30 പ്ലസ്

23,990 രൂപ വില വരുന്ന എല്‍ജി വി 30 പ്ലസ് സ്മാർട്ഫോൺ നിങ്ങൾക്ക് നോക്കാവുന്ന മറ്റൊരു ഓപ്ഷനാണ്. സ്‌നാപ്ഡ്രാഗണ്‍ 835 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് കരുത്തേകുന്നത്. മറ്റൊരു മികച്ച സവിശേഷത 2 ടിബി മൈക്രോ എസ്ഡി കാർഡ് ഇതിൽ സപ്പോർട്ട് ചെയ്യുമെന്നാണ്. ആന്‍ഡ്രോയിഡ് 7.1.2 മേല്‍ എല്‍ജിയുടെ യുഐ-യുഎക്സ് 6.0+ യൂസര്‍ ഇന്റര്‍ഫെയ്‌സുമായാണ് ഈ സ്മാർട്ട്ഫോണ്‍ ലഭിക്കുന്നത്. 16 മെഗാപിക്‌സൽ എഫ്/1.6 അപേച്ചറുള്ള പ്രധാന ക്യാമറയും, 13 മെഗാപിക്സൽ, എഫ്/1.9 വൈഡ് ആംഗിള്‍ ലെന്‍സുമാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. വൈഡ് ആംഗിള്‍ ലെന്‍സിന് 120 ഡിഗ്രി വ്യൂ ഉണ്ട്. 5 മെഗാപിക്സൽ, എഫ് /2.2 വൈഡ് ആംഗിള്‍ ക്യാമറാ മൊഡ്യൂളാണ് സെല്‍ഫി ക്യാമറയ്ക്ക്. വിഡിയോ ഷൂട്ടിങ്ങില്‍, മാന്യുവല്‍ ആയി ഷട്ടര്‍ സ്പീഡും മറ്റും തിരഞ്ഞെടുക്കാമെന്നത് ഈ സ്മാർട്ഫോണിനെ മറ്റൊരു ഫീച്ചറാണ്. 3300 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്.

ഹുവാവേ പി30

ഹുവാവേ പി30

62,290 രൂപ വിലവരുന്ന ഹുവാവേ പി30 വ്‌ളോഗർമാർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു സ്മാർട്ഫോണാണ്. 1080 x 2340 പിക്സൽ റെസല്യൂഷനോടുകൂടിയ 6.10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 1.8GHz ഒക്ട-കോർ ഹിസിലിക്കൺ കിരിൻ 980 പ്രോസസ്സറാണ് ഹുവാവേ പി30യ്ക്ക് കരുത്ത് പകരുന്നത്. 2.6GHz- ൽ 2 കോറുകളും, 1.92GHz- ൽ 2 കോറുകളും, 1.8GHz- ൽ 4 കോറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 6 ജിബി റാമിലാണ് ഇത് വരുന്നത്. 3650 എംഎഎച്ച് ബാറ്ററി വരുന്ന ഹുവായ് പി 30 ആൻഡ്രോയ്ഡ് പൈയിൽ പ്രവർത്തിക്കുന്നു. ഹുവാവേ പി 30 യുടെ പിൻഭാഗത്ത് ഒരു എഫ്/1.8 അപ്പേർച്ചറുള്ള 40 മെഗാപിക്സൽ പ്രൈമറി ക്യാമറ വരുന്നു, അതിൽ എഫ്/2.2 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ ക്യാമറ, എഫ്/2.4 അപ്പർച്ചറുള്ള 8 മെഗാപിക്സൽ ക്യാമറ എന്നിവയുണ്ട്. പുറകിൽ വരുന്ന ക്യാമറ സംവിധാനത്തിന് ഓട്ടോഫോക്കസ് ഉണ്ട്. സെൽഫികൾ പകർത്തുവാൻ മുൻവശത്ത് എഫ്/2.0 അപ്പേർച്ചറുള്ള 32 മെഗാപിക്സൽ ക്യാമറയുണ്ട്. ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള ഹുവാവേ പി 30 EMUI 9.1 പ്രവർത്തിപ്പിക്കുന്നു, കൂടാതെ 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാനാകും.

വണ്‍പ്ലസ് 6

വണ്‍പ്ലസ് 6

6 ജിബി, 8 ജിബി റാം ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ അവതരിച്ചിരിക്കുന്നത്. 35,000 രൂപ തുടക്കവിലയിലാണ് വണ്‍പ്ലസ് 6 സ്മാർട്ഫോൺ വിപണിയിൽ എത്തിയത്. ഇന്ത്യയില്‍ 6 ജിബി റാള്ള 64 ജിബി മോഡലിന് 34,999 രൂപയാണ് വില വരുന്നത്. മിറര്‍ ബ്‌ളാക്ക്, മിഡ്‌നെറ്റ് ബ്ലാക്ക് തുടങ്ങിയ നിറങ്ങളില്‍ ഈ സ്മാർട്ഫോൺ ലഭ്യമാണ്. ആൻഡ്രോയിഡ് 8.1 ഓറിയോയ്ക്കൊപ്പം ഓണ്‍ സ്ക്രീൻ ബട്ടണുമുള്ള ഈ ഫോണിന്‍റെ സ്റ്റാറ്റസ് ബാറിൽ തന്നെ ആൻഡ്രോയിഡ് 8.1 പ്രൊസസറിനായി ഐക്കണും ബട്ടണും നൽകിയിട്ടുണ്ട്. 6.28 ഇഞ്ചിന്‍റെ അമലോഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിന് നൽകിയിരിക്കുന്നത്. 2280 x 1080 ന്‍റെ പിക്സൽ റെസല്യൂഷനിൽ വരുന്ന ഇതിൻറെ ഡിസ്പ്ലേ റേഷിയോ 19:9 ആണ്.

ഐഫോൺ എസ്ഇ

ഐഫോൺ എസ്ഇ

ട്രൂ ടോൺ സാങ്കേതികവിദ്യയുള്ള 4.7 ഇഞ്ച് റെറ്റിന ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് ഐഫോൺ എസ്ഇ 2020 വരുന്നത്. ആപ്പിളിന്റെ എ 13 ബയോണിക് ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. ഐഫോൺ 11 സീരീസിലും ഉപയോഗിച്ചിരിക്കുന്നത് ഇതേ ചിപ്പ്സെറ്റാണ്. ഐഫോൺ 8നോട് ഏറെ സമാനതകളുള്ള ഫോണാണ് എസ്ഇ 2020. പി‌ഡി‌എഫും ഒ‌ഐ‌എസും ഉള്ള 12 മെഗാപിക്സൽ പിൻ ക്യാമറയാണ് ഐഫോൺ എസ്ഇ 2020ൽ നൽകിയിരിക്കുന്നത്. മുൻ ക്യാമറ 7 മെഗാപിക്സൽ എച്ച്ഡിആർ എനേബിൾഡ് ഷൂട്ടറാണ്. ടച്ച് ഐഡിയുള്ള ഒരു ഹോം ബട്ടനാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഫെയ്‌സ് ഐഡി നൽകിയിട്ടില്ല. 1821 എംഎഎച്ച് ബാറ്ററിയാണ് ഈ ഐഫോണിലുള്ളത്.

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോ വലിയ ഡിസ്‌പ്ലേയും മികച്ച ക്യാമറ ഫീച്ചറുകളുമായാണ് വരുന്നത്. 6.78 ഇഞ്ചുള്ള ക്യുഎച്ച്ഡി+ (1440x3168 പിക്സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് 8 പ്രോയിലുള്ളത്. 120Hz ആണ് റിഫ്രഷ് റേറ്റ്, 19.8:9 ആസ്പെക്റ്റ് റേഷിയോ സവിശേഷതകളുള്ള ഇതിൻറെ സ്ക്രീനിന് 3ഡി കോർണിങ് ഗൊറില്ല ഗ്ലാസ് സുരക്ഷയുമുണ്ട്. 240Hz ടച്ച് സാംപ്ലിങ് റേറ്റ്, പീക്ക് ബ്രൈറ്റ്നസ്സ് 1300 നിറ്റ്സ് എന്നിവയുണ്ട്. 10 ബിറ്റ് കളർ പാനലും എച്ച്ഡിയർ+ റേറ്റിങ്ങും ഈ സ്മാർട്ട്ഫോണിലുണ്ട്. ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 48 മെഗാപിക്സൽ പ്രൈമറി സോണി IMX689 സെൻസർ, 8 മെഗാപിക്സൽ സെക്കന്ററി സെൻസർ, 48 മെഗാപിക്സൽ ടെറിട്ടറി സെൻസർ, 5-മെഗാപിക്സൽ കളർ ഫിൽറ്റർ ക്യാമറ സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് ഇതിൻറെ ക്യാമറ സംവിധാനം. ആർട്ടിസ്റ്റിക്ക് ഇഫക്ടുകളും ഫിൽറ്ററുകളുമാണ് കളർ ഫിൽറ്റർ ക്യാമറ സെൻസറിലുള്ളത്. 3x ഹൈബ്രിഡ് സപ്പോർട്ടും 30/ 60 ഫ്രെയിം പെർ സ്പീഡിൽ 4Kകെ വീഡിയോ റെക്കോർഡിങ്ങും വൺപ്ലസ് 8 പ്രോ സപ്പോർട്ട് ചെയ്യും. സെൽഫികൾക്കായി പകർത്തുവാൻ 16 മെഗാപിക്സലിൻറെ സോണി IMX471 സെൻസർ മുൻവശത്തായി നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
One of the advantages of vlogging on your smartphone is that it is always with you. DSLRs can take up a lot of room in your bag, and even small mirrorless cameras will require their own pocket. Using your phone to vlog can help you save space and money because you'll always have it with you.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X