വൈറ്റ് ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900 ഇന്ത്യയിലേക്ക്

Posted By:

വൈറ്റ് ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900 ഇന്ത്യയിലേക്ക്

ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900 ഹാന്‍ഡ്‌സെറ്റിന്റെ വെള്ള നിറത്തിലുള്ള മോഡല്‍ ഇന്ത്യന്‍ വിപണിയിലേക്ക്.  ഇറങ്ങിക്കഴിഞ്ഞ എല്ലാ സ്ഥലങ്ങളിലും വിജയശ്രീലാളിതനായാണ് ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900 മൊബൈലിന്റെ വരവ്.  കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ് ഈ ബ്ലാക്ക്‌ബെറി ഹാന്‍ഡ്‌സെറ്റിന്റെ ഡിസൈന്‍.

ആദ്യം കറുപ്പ് നിറത്തില്‍ മാത്രമായിരുന്നു ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900 പുറത്തിറങ്ങിയിരുന്നത്.  എന്നാല്‍ വളരെയേറെ സ്വീകാര്യത ലഭിക്കുകയും ആവശ്യക്കാരേറുകയും ചെയ്തതോടെ, വ്യത്യസ്ത നിറങ്ങളില്‍ ആ ഹാന്‍ഡ്‌സെറ്റ് മോഡലുകള്‍ ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നു മനസ്സിലായതോടെ ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കള്‍ ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900 ഹാന്‍ഡ്‌സെറ്റിന്റെ വൈറ്റ് എഡിഷന്‍ പുറത്തിറക്കാന്‍ തയ്യാറായി.

വൈറ്റ് ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900 മോഡല്‍ കറുപ്പ് നിറത്തിലുള്ള മോഡലില്‍ നിന്നും നിറത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ.  സ്‌പെസിഫിക്കേഷനുകളില്‍ അവ തമ്മില്‍ വലിയ വ്യത്യാസം ഇല്ല.

ഫീച്ചറുകള്‍:

 • 115 എംഎം നീളം, 66 എംഎം വീതി, 10.5 എംഎം കട്ടി

 • ഭാരം 130 ഗ്രാം

 • ബ്ലാക്ക്‌ബെറി 7 ഓപറേറ്റിംഗ് സിസ്റ്റം

 • 640 x 480 പിക്‌സല്‍ റെസൊലൂഷനുള്ള 2.8 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

 • ഡിസ്‌പ്ലേയില്‍ ലിക്വിഡ് ഗ്രാഫിക്‌സ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു

 • ടച്ച് സെന്‍സിറ്റീവ് ആയ QWERTY കീപാഡ്

 • 1.2 ജിഗാഹെര്‍ഡ്‌സ് ക്യുസി 8655 പ്രോസസ്സര്‍

 • 768 എംബി റാം

 • 3ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • ബിഐഎസ്, ബിഇഎസ് സപ്പോര്‍ട്ട്

 • വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉള്ള വൈഫൈ കണക്റ്റിവിറ്റി

 • ഓ-ജിപിഎസ്, ബ്ലാക്ക്‌ബെറി മാപ്‌സ് സപ്പോര്‍ട്ട് ഉള്ള ബില്‍ട്ട് ഇന്‍ ജിപിഎസ്

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • മൈക്രോയുഎസ്ബി 2.0

 • 2592  x 1944 പിക്‌സല്‍ റെസൊലൂഷനുള്ള, എല്‍ഇഡി ഫഌഷ്..., ഫിക്‌സഡ് ഫോക്കസ് സംവിധാനങ്ങളുള്ള 5 മെഗാപിക്‌സല്‍ ക്യാമറ

 • 720 എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

 • 8 ജിബി ഇന്റേണല്‍ മെമ്മറി

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോഎസ്ഡി മെമ്മറി കാര്‍ഡ്

 • എന്‍എഫ്‌സി സംവിധാനം

 • പ്രീലോഡഡ് ആപ്ലിക്കേഷനുകള്‍

 • 6.5 മണിക്കൂര്‍ 2ജി ടോക്ക് ടൈം, 5 മണിക്കൂര്‍ 50 മിനിട്ട് 3ജി ടോക്ക് ടൈം എന്നിവ നല്‍കുന്ന 1230 mAh ലിഥിയം അയണ്‍ ബാറ്ററി

 • 50 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്
സെക്കന്റി ക്യാമറയുടെ അഭാവം ഒഴിച്ചു നിര്‍ത്തിയാല്‍ ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900 ഹാന്‍ഡ്‌സെറ്റിന്റെ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ആകര്‍ഷണീയം തന്നെ.  മികച്ച ബാറ്ററി ലൈഫ് ഇതിലേക്ക് കൂടുതലാളുകളെ അടുപ്പിക്കും.  50 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക് യുവാക്കളെ കൂടുതലായി ഇതുമായി അടുപ്പിക്കും.

ഇന്ത്യന്‍ റീറ്റെയില്‍ സ്റ്റോറുകളില്‍ 32,000 രൂപയ്ക്ക് ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900 വൈറ്റ് ലഭിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot