Just In
- 2 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 4 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
- 21 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 23 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
Don't Miss
- News
ഒഡിഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്
- Movies
എന്റെ ഭാഗത്തായിരുന്നു തെറ്റ്, ഒരു വര്‍ഷം ഡിപ്രഷനിലായി; വിവാഹ മോചനത്തെക്കുറിച്ച് ആര്യ
- Sports
IND vs NZ: ഇന്ത്യക്കു ഡു ഓര് ഡൈ, പൃഥ്വി കളിച്ചേക്കും- ടോസ് 6.30ന്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അടുത്ത വര്‍ഷം എത്തും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ നിർമിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയാമോ?
ഓരോ പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുമ്പോഴും കമ്പനികൾ ഡിവൈസിന്റെ ഐപി റേറ്റിങുകൾക്ക് വലിയ പ്രചാരം നൽകും. ഡിവൈസിന് വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാനുള്ള കഴിവ് എത്രത്തോളം ഉണ്ടെന്നുള്ളതാണ് ഐപി റേറ്റിങുകൾ കൊണ്ട് അർഥമാക്കുന്നത്. എന്നാൽ ഏതെങ്കിലും ഒരു കമ്പനി തങ്ങളുടെ സ്മാർട്ട്ഫോൺ " വാട്ടർ റെസിസ്റ്റ് " ആണെന്നല്ലാതെ വാട്ടർപ്രൂഫ് ആണെന്ന് അവകാശപ്പെട്ട് കണ്ടിട്ടില്ല. ഇതിന് കാരണമെന്തെന്ന് ആലോചിച്ചിട്ടുണ്ടോ. അറിയാൻ തുടർന്ന് വായിക്കുക (Waterproof Smartphones).

വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ
പണ്ട് കാലത്ത് പല കമ്പനികളും തങ്ങളുടെ ഡിവൈസിന്റെ വാട്ടർ റെസിസ്റ്റൻസ് ( ജല പ്രതിരോധം ) ശേഷിയെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുകയും അതൊക്കെ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. പരാജയം എന്നത് വാട്ടർ റെസിസ്റ്റൻസിന്റെ കാര്യത്തിലാണ് ഉദ്ദേശിക്കുന്നത്. ഇത്തരം തെറ്റായ അവകാശ വാദങ്ങൾ ഉന്നയിച്ചതിന് ആപ്പിളും സാംസങും പോലെയുള്ള വലിയ സ്മാർട്ട്ഫോൺ കമ്പനികൾക്ക് പിഴ ചുമത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വാസ്തവത്തിൽ സമ്പൂർണ വാട്ടർപ്രൂഫിങ് ശേഷിയുള്ള ഡിവൈസുകൾ ഒന്നും തന്നെ വിപണിയിൽ ഇല്ലെന്നതാണ് യാഥാർഥ്യം. ഡിവൈസുകൾ ഒരു പരിധി വരെ ജലപ്രതിരോധ ശേഷി കാണിക്കുന്നുവെന്ന് മാത്രം. ആപ്പിൾ ഐഫോൺ പോലെയുള്ള സ്മാർട്ട്ഫോണുകൾ ചില സമയത്ത് മാസങ്ങളോളം വെള്ളത്തിൽ കിടന്നിട്ടും പ്രവർത്തിച്ചതായുള്ള ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ട്.

വളരെ സിമ്പിളായി പറഞ്ഞാൽ ഇപ്പോൾ ഉള്ള സ്മാർട്ട്ഫോണുകൾ ഒന്നും പൂർണമായും വാട്ടർപ്രൂഫ് ഡിവൈസ് അല്ല. ഐപി റേറ്റിങ്ങ് ഉണ്ടെന്ന് കരുതി ഫോണും പോക്കറ്റിൽ ഇട്ട് കുളത്തിൽ ചാടരുത്. ചിലപ്പോൾ അതോടെ ഡിവൈസുകളുടെ കാര്യം കട്ടപ്പൊകയാകും. ഇനി അറിയാതെ വെള്ളത്തിൽ വീണ സ്മാർട്ട്ഫോണുകൾ ഉണ്ടെങ്കിൽ അവ ശരിയായ രീതികളിലൂടെ ഉണക്കിയെടുത്ത് ഉപയോഗിക്കണം. നിങ്ങളുടെ സ്‌മാർട്ട്‌ഫോണുകൾ വെള്ളം കയറി കേടാകാതിരിക്കാനുള്ള മറ്റൊരു മാർഗം വാട്ടർപ്രൂഫ് കെയ്‌സുകൾ ഉപയോഗിക്കുക എന്നതാണ്.

നിലവിൽ ഏതൊരു കമ്പനിയുടെ ഡിവൈസ് ആയാലും വെള്ളത്തിൽ വീഴുമ്പോൾ ഫോണുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് സാധാരണമാണ്. എന്നാലും സാങ്കേതികവിദ്യ ഇത്രയധികം വികസിച്ച ഈ കാലത്തും എന്ത് കൊണ്ടാണ് വാട്ടർപ്രൂഫ് ആയ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്താത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഐപി റേറ്റിങ്
സ്മാർട്ട്ഫോൺ സ്പെസിഫിക്കേഷൻസ് പരിശോധിക്കുമ്പോൾ എല്ലാവരും ഐപി റേറ്റിങ് എന്ന വാക്ക് കാണുകയും കേൾക്കുകയും ചെയ്തിരിക്കും. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകാനുള്ള ഡിവൈസിന്റെ ശേഷിയാണ് ഐപി റേറ്റിങ് കൊണ്ട് കമ്പനികൾ ഉദ്ദേശിക്കുന്നത്. ഇൻഗ്രസ് പ്രൊട്ടക്ഷൻ എന്നാണ് ഐപിയുടെ ഫുൾ ഫോം എന്നും അറിഞ്ഞിരിക്കണം.

ഐപി റേറ്റിങിൽ രണ്ട് നമ്പറുകൾ കണ്ടിട്ടില്ലേ. ഉദാഹരണത്തിന് ഐപി68 തന്നെ എടുക്കാം. ഇതിൽ 6 പൊടിയിൽ നിന്നുള്ള സംരക്ഷണത്തെയും 8 ജലത്തിൽ നിന്നുള്ള പ്രൊട്ടക്ഷനും സൂചിപ്പിക്കുന്നു. ഇത്ര ആഴമുള്ള വാട്ടർ ബോഡിയിൽ ഇത്ര സമയം വരെ കിടന്നാലും കുഴപ്പമില്ല എന്ന രീതിയിലാണ് ഐപി റേറ്റിങ് സ്മാർട്ട്ഫോണുകൾക്ക് നൽകുന്നത്.

ഈ മാനദണ്ഡം സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. വെള്ളത്തിൽ വീണുണ്ടാവുന്ന പ്രശ്നങ്ങൾക്ക് വാറന്റി സംരക്ഷണം നൽകാൻ കമ്പനികൾ തയ്യാറല്ലെന്നും ശ്രദ്ധിക്കണം. കൂടിയ ഐപി റേറ്റിങ് ഉള്ള സ്മാർട്ട്ഫോണുകൾക്ക് പോലും ഈ പരിഗണന കമ്പനികൾ കൊടുക്കാറില്ല. ഇക്കാര്യം ആലോചിക്കുമ്പോൾ സ്വന്തം ഡിവൈസിന്റെ ഐപി റേറ്റിങിൽ ബ്രാൻഡുകൾക്ക് പോലും വിശ്വാസമില്ലെന്ന് തോന്നിയാലും തെറ്റില്ല.

സ്മാർട്ട്ഫോണുകൾക്ക് ഐപി റേറ്റിങ് നൽകുന്ന പരിശോധനകൾ നടക്കുന്നത് നിയന്ത്രിതമായ പരിതസ്ഥിതികളിലാണ്. ഇത്തരം സാഹചര്യങ്ങൾ യഥാർഥ ജീവിത സാഹചര്യങ്ങളുമായും മറ്റും വളരെ വ്യത്യസ്തമാണ്. അതിനാൽ തന്നെ ഇത്തരം പരിശോധനകൾ എന്ത് മാത്രം ഫലപ്രദമാകുമെന്നത് സംശയകരമാണ്.

വാട്ടർ റെസിസ്റ്റന്റ് സ്മാർട്ട്ഫോണുകൾ
ഒരു സമാർട്ട്ഫോൺ വാട്ടർ റെസിസ്റ്റന്റ് ആക്കാൻ ധാരാളം സാങ്കേതികവിദ്യകളും കമ്പോണന്റ്സും ആവശ്യമായി വരുന്നു. ഡിവൈസ് വാട്ടർ റെസിസ്റ്റന്റ് അല്ലെങ്കിൽ ഡസ്റ്റ് റെസിസ്റ്റന്റ് ആണെന്ന് കരുതുക. ഇത് കൊണ്ട് അർഥമാക്കുന്ന ആദ്യത്തെ കാര്യം പൊടിയും വെള്ളവും പുറമെ നിന്നും ഫോണിലേക്ക് കടക്കില്ലെന്നാണ്. ഇതിന് വേണ്ടി സ്പീക്കറുകൾ, ചാർജിംഗ് പോർട്ടുകൾ, വോളിയം ബട്ടണുകൾ എന്നിവ പോലുള്ള ഭാഗങ്ങളിൽ പശ വരകളും ( അഡ്ഹസീവ് സ്ട്രിപ്സ് ) മറ്റും ഉപയോഗിക്കുന്നു. ഈ പോയിന്റുകളിൽ ജലത്തെ പുറന്തള്ളാൻ ശേഷിയുള്ള നേർത്ത പോളിമർ നാനോകോട്ടിങ്ങുകളും ഉപയോഗിക്കുന്നു.

സ്മാർട്ട്ഫോൺ പഴകുന്തോറും ഇത്തരം പ്രതിരോധ മാർഗങ്ങളുടെ ശേഷി കുറയുന്നു. ഡിവൈസുകൾ കൂടുതൽ മികവുറ്റതാക്കാനും ഫീച്ചർ റിച്ച് ആക്കാനും ധാരാളം സെൻസിറ്റീവ് ഘടകങ്ങൾ സ്മാർട്ട്ഫോണുകളിൽ കൊണ്ട് വരുന്നു. ഒരു ചെറിയ കേസിൽ ഇത്രയധികം ഘടകങ്ങൾ ഉൾക്കൊള്ളിക്കേണ്ടി വരുന്നതും സ്മാർട്ട്ഫോണുകളിൽ ഉയർന്ന ജലപ്രതിരോധ നിലവാരം കൊണ്ട് വരുന്നത് ബുദ്ധിമുട്ടാക്കുന്നുണ്ട്. ഐപി റേറ്റിങ് ശേഷി കൂട്ടുമ്പോൾ ഡിവൈസിന്റെ വിലയും ഒപ്പം കൂടുന്നു.

എന്ന് വരും പൂർണമായും വാട്ടർപ്രൂഫ് ആയ സ്മാർട്ട്ഫോണുകൾ
നിലവിൽ പൂർണമായും വാട്ടർപ്രൂഫ് ആയ സ്മാർട്ട്ഫോണുകൾ ഒന്നും തന്നെ വിപണിയിൽ ഇല്ല. സ്മാർട്ട്ഫോണുകളുടെ പുറംഭാഗത്ത് നാനോ കോട്ടിങ് ഉപയോഗിക്കാൻ ഉള്ള ഒരു സാങ്കേതികവിദ്യ വികസന ഘട്ടത്തിൽ ആണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. ലേസർ റൈറ്റിങ് രീതികൾ ഉപയോഗിച്ച് ഡിസൈൻ ചെയ്ത വാട്ടർപ്രൂഫ് സർക്യൂട്ട് ഉള്ള സ്മാർട്ട്ഫോണുകളും ഉടൻ പുറത്തിറങ്ങിയേക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470