ഹോണര്‍ 10 മികച്ച സ്മാര്‍ട്ട്‌ഫോണെന്നു പറയാനുളള കാരണങ്ങള്‍ ഇവ

|

വാവെയുടെ ഹോണര്‍ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ ഹോണര്‍ 10 ഇന്ത്യന്‍ വിപണിയിലെത്തി. നിരവധി ആകര്‍ഷകമായ സവിശേഷതകളാണ് ഹോണര്‍ 10ല്‍ നല്‍കിയിരിക്കുന്നത്. ഈ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രമേ ഈ ഫോണ്‍ ലഭ്യമാവുകയുളളൂ.

ഹോണര്‍ 10 മികച്ച സ്മാര്‍ട്ട്‌ഫോണെന്നു പറയാനുളള കാരണങ്ങള്‍ ഇവ

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴി തുറക്കുന്ന നിര്‍മ്മിത ബുദ്ധിയും അനന്യമായ രൂപകര്‍പനയും ഹോണര്‍ 10 ലൂടെ രംഗത്തെത്തുകയാണ്. ഹോണല്‍ 10, ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളിലൊന്നായി മാറാനുളള കാരണങ്ങള്‍ ഇവയൊക്കെയാണ്.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

ഹോണര്‍ 10ന് 5.85 ഇഞ്ച് FHD + ഐപിഎസ് ഡിസ്‌പ്ലേയാണുളളത്. 19:9 അനുപാതത്തില്‍ ഫോണിന്റെ മുകളിലായി ഒരു നോച്ചും ഉണ്ട്. ഇപ്പോള്‍ അവതരിപ്പിക്കുന്ന മിക്ക സ്മാര്‍ട്ട്ഫണുകളിലും നോച്ചിന് പ്രാധാന്യം നല്‍കിയിരിക്കുകയാണ് കമ്പനികള്‍. നോച്ച് ഉള്‍പ്പെടുത്തിയ ഫോണുകളില്‍ ഉയര്‍ന്ന സ്‌ക്രീന്‍ ടൂ ബോഡി റേഷ്യോ ആയിരിക്കും

ഡിസൈന്‍

ഡിസൈന്‍

ഗ്ലാസ് ഡിസൈനില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഈ ഫോണിന് പ്രീമിയം ലുക്കാണ്. ക്വല്‍കോമിന്റെ അള്‍ട്രാസോണിക് ഫിങ്കര്‍പ്രിന്റെ സെന്‍സറുളള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണിത്. ചാര്‍ജ്ജിങ്ങിനായി യുഎസ്ബി ടെപ്പ് സി യും അതിനോടൊപ്പം 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്.

പ്രോസസര്‍

പ്രോസസര്‍

ഏറ്റവും പുതിയ ഹൈ സിലിക്കണ്‍ കിരിന്‍ 970 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഹുവാവെ P20 സീരീസ് സ്മാര്‍ട്ട്‌ഫോണിലും ഇതു കാണാം. ഏവരേയും ആവേശം കൊളളിക്കുന്ന ഫ്‌ളാഗ്ഷിപ്പ് ക്ലാസ് ചിപ്‌സെറ്റാണ്. അതിനാല്‍ ഈ ഫോണില്‍ വിവിധ ജോലികള്‍ മികച്ച പ്രകടനം നടത്തുന്നു. ഈ ഫോണിലെ അടുത്ത ആകര്‍ഷകമായ സവിശേഷതയായ ക്യാമറകളില്‍ ഈ പ്രധാന നിര്‍വ്വചനം കാണാം. 6ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഫോണിന്

ക്യാമറ

ക്യാമറ

ഫ്‌ളാഗ്ഷിപ്പ് തലത്തിലുളള ക്യാമറ ശേഷിയാണ് ഹോണര്‍ 10ന്. ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്, അതായത് 24എംപി, 16എംപി ക്യാമറകള്‍. സെല്‍ഫിക്ക് മിഴിവ് പകരാന്‍ 24എംപി മുന്‍ ക്യാമറയും ഫോണില്‍ ഒരുക്കിയിരിക്കുന്നു. മുന്‍ ക്യാമറയില്‍ ഫേസ് അണ്‍ലോക്ക് സവിശേഷതയും ഉണ്ട്.

സോഫ്റ്റ്‌വയര്‍

സോഫ്റ്റ്‌വയര്‍

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ഹോണര്‍ 10. ഫോണിന്റെ മുകളിലായി കസ്റ്റം iOS പോലൊരു EMUI സ്‌കിന്‍ കാണപ്പെടുന്നു. സ്റ്റോക്ക് ആന്‍ഡ്രോയിഡ് ഒഎസില്‍ കാണപ്പെടാത്ത ഏതാനും സവിശേഷതകള്‍ ഇത് നല്‍കുന്നു. സ്മാര്‍ട്ട്‌ഫോണിന്റെ മൊത്തത്തിലുളള കാഴ്ചയും രൂപവും ഇഷ്ടാനുസൃതമാക്കാന്‍ ധാരാളം തീമുകളും ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയും.

Best Mobiles in India

Read more about:
English summary
Why Honor 10 is a Great Phone?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X