Home
Mobile

ഫോൺ ഇടയ്ക്കിടെ റീസ്റ്റാർട്ട് ചെയ്യുന്നത് കൊണ്ട് ഫോൺ വേഗത കൂടുമോ?

By Gizbot Bureau

ഫോൺ ഒന്ന് നിന്നുപോയാൽ, അല്ലെങ്കിൽ അമിതമായി വേഗത കുറഞ്ഞാൽ, എന്തെങ്കിലും ആപ്പുകൾ പ്രവർത്തിച്ചിട്ടില്ലെങ്കിൽ, നമ്മൾ ആദ്യം ചെയ്യുന്നത് ഫോൺ ഒന്ന് റീസ്റ്റാർട്ട് ചെയ്യുക ആണല്ലോ. ഇങ്ങനെ ചെയ്യുമ്പോൾ ഫോൺ വേഗത കൂടും എന്നൊരു വിശ്വാസം നമുക്ക് ഉണ്ട്. വിശ്വാസം മാത്രമല്ല, ഇത് ശരിയുമാണ്. എന്താണ് ഇങ്ങനെ വേഗത കൂടാൻ കാരണം എന്ന് നമുക്ക് നോക്കാം.

ഫോൺ ഇടയ്ക്കിടെ റീസ്റ്റാർട്ട് ചെയ്യുന്നത് കൊണ്ട് ഫോൺ വേഗത കൂടുമോ?

എല്ലാത്തിനും കാരണം റാം തന്നെയാണ്. ഫോണിലെ റാം. നമ്മൾ ഉപയോഗിക്കുന്ന ഓരോ ആപ്പുകൾക്കും ആവശ്യമായ മെമ്മറി നൽകി അവയെ നിലനിർത്തുന്ന ഈ റാം, പ്രോസസറിന്റെ സഹായത്തോടെ കാര്യങ്ങൾ സുഗമമാക്കുന്നു. പക്ഷെ ആപ്പുകൾ കൂടുതലായി ഉപയോഗിക്കുന്നതിലൂടെ ഈ റാം മെമ്മറി തീരുകയും അത് ഫോൺ പ്രവർത്തനങ്ങളെ ബാധിക്കുകയുമാണ് ചെയ്യുന്നത്.

ഇങ്ങനെയൊരു അവസ്ഥയിൽ നമ്മൾ എല്ലാ ആപ്പുകളും ക്ലോസ് ചെയ്യുന്നതിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കും. എന്നാലും ചില അവസരങ്ങളിൽ അമിതമായ തോതിലുള്ള ഉപയോഗം ഫോൺ മെമ്മറിയെ സാരമായി ബാധിക്കുകയും അത് ഫോൺ പൂർണ്ണമായും നിന്നുപോകുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേർക്കുകയും ചെയ്യും. ഈ അവസരങ്ങളിൽ ഫോൺ ഒന്ന് ഓഫ് ചെയ്ത ശേഷം വീണ്ടും ഓൺ ചെയ്യുന്നതിലൂടെ റാം പൂർണ്ണ മെമ്മറിയോടെ തിരിച്ചെത്തും.

ഫോൺ ഓഫ് ചെയ്യുന്നതിലൂടെ ഫോണിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായി നിലയ്ക്കുമ്പോൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ആപ്പുകൾ ഉൾപ്പെടെ എല്ലാ സർവീസുകളും നിലക്കുന്നു എന്നതിനാലാണ് കൂടുതൽ മെമ്മറിയോട് കൂടെ ഫോൺ വീണ്ടും പ്രവർത്തിക്കാൻ സഹായകമാകുന്നത്. എന്നാൽ ഇവിടെയും ചില പ്രശ്നങ്ങളുണ്ട്. ഫോൺ ഓൺ ആകുമ്പോൾ കൂടെ ഓൺ ആവുന്ന ആപ്പുകൾ.

നമ്മുടെ ഫോൺ ഓൺ ആകുമ്പോൾ, അതായത് ബൂട്ട് ചെയ്യുമ്പോൾ ചില ആപ്പുകൾ ഓട്ടോമാറ്റിക്ക് ആയിത്തന്നെ പ്രവർത്തിച്ചു തുടങ്ങും. ഇതിൽ എല്ലാ ആപ്പുകളും ഉണ്ടാവണം എന്നില്ല. എന്നാൽ ചില ആപ്പുകൾ തുടക്കത്തിൽ പ്രവർത്തിച്ചു തുടങ്ങിയെ പറ്റൂ. അതുകൊണ്ട് അവയെ ഒഴിവാക്കാൻ പറ്റുകയും ഇല്ല. എന്നാൽ വേറെ ചില ആപ്പുകൾ ഉണ്ട്. അവയെ നമുക്ക് ഫോൺ തുറക്കുമ്പോൾ ഓൺ ആവുന്നതിൽ നിന്ന് തടയുകയും ചെയ്യാം.

പലപ്പോഴും പലരും പറയാറുള്ള ഒരു പരാതിയാണ് ഫോൺ ഓൺ ആവാൻ കുറേ സമയമെടുക്കുന്നു എന്നെല്ലാം. ഇതിന് പിന്നിലെ കാരണം എന്താണ് എന്ന് ഇപ്പോൾ മനസ്സിലായല്ലോ. ഫോൺ ബൂട്ട് ചെയ്യുമ്പോൾ ആപ്പുകളെ പ്രവർത്തിച്ചു തുടങ്ങുന്നതിൽ നിന്നും തടയുന്ന ചില ആപ്പുകൾ ലഭ്യമാണ് പ്ളേ സ്റ്റോറിൽ. അവയിൽ ചിലതിനെല്ലാം ഫോൺ റൂട്ട് ചെയ്തിരിക്കണം എന്ന നിർബന്ധവുമുണ്ട്. എന്തായാലും ഇത്തരം ആപ്പുകൾ വഴി ബൂട്ടിങ് അൽപ്പം വേഗതയിൽ ആക്കുകയും ചെയ്യാം.

Best Mobiles in India

English summary
Why Restarting Your Phone Makes Run it Faster
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X