സാംസങ്ങ് ഗാലക്‌സി K സൂം; വാങ്ങാന്‍ 10 കാരണങ്ങള്‍

Posted By:

ഉയര്‍ന്ന ക്യാമറയുള്ള സ്മാര്‍ട്‌ഫോണുകള്‍ക്ക് വിപണിയില്‍ പ്രിയം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സെല്‍ഫിയായും അല്ലാതെയും ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ പകര്‍ത്താന്‍ ക്യാമറ ഫോണുകള്‍ അത്യാവശ്യംതന്നെ. കൂടാതെ ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലേക്ക് നേരിട്ട് ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുമെന്നതും ഇത്തരം ഫോണുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നുണ്ട്.

നോകിയയുൃം സോണിയുമെല്ലാം ഇത്തരത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ക്യാമറ ഫോണുകള്‍ പുറത്തിറക്കിയിരുന്നു. അതോടൊപ്പം എടുത്തുപറയേണ്ടതാണ് സാംസങ്ങിന്റെ ഗാലക്‌സി എസ് 4 സൂം. പരിമിതികള്‍ ഉണ്ടായിരുന്നുവെങ്കിലും ക്യാമറയുടെ കാര്യത്തില്‍ മികച്ച ഫോണായിരുന്നു എസ് 4 സൂം.

എന്നാല്‍ ഇപ്പോള്‍ ഗാലക്‌സി എസ് 4 സൂമിന്റെ കുറവുകള്‍ പരിഹരിച്ചുകൊണ്ട് സാംസങ്ങ് പുറത്തിറക്കിയ സ്മാര്‍ട്‌ഫോണാണ് ഗാലക്‌സി K സൂം. യദാര്‍ഥത്തില്‍ ഗാലക്‌സി എസ് 5-ന്റെ വേരിയന്റാണ് K സൂം. യദാര്‍ഥ ഗാലക്‌സി എസ് 5-ലെ 16 എം.പി ക്യാമറയ്ക്കു പകരം 20.7 എം.പി ക്യാമറ ഉള്‍ക്കൊള്ളിച്ചു എന്നതാണ് പ്രധാന വ്യത്യാസം.

29,999 രൂപ വിലവരുന്ന ഫോണ്‍ ഫോട്ടോഗ്രഫയില്‍ തല്‍പരരായിട്ടുള്ള എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്തായാലും ഗാലക്‌സി K സൂമിന്റെ 10 ഗുണങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10x ഒപ്റ്റിക്കല്‍ സൂം ഉപയോഗിച്ച് കൃത്യവും വ്യക്തവുമായ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. കൂടാതെ ക്ലോസപ് ചിത്രങ്ങള്‍ക്കും നല്ല വ്യക്തത ലഭിക്കും.

 

20.7 എം.പി ക്യാമറ സെന്‍സറാണ് ഗാലക്‌സി K സൂമില്‍ ഉള്ളത്. സാധാരണ സ്മാര്‍ട്‌ഫോണുകളെ അപേക്ഷിച്ച് ഇത് ഏറെ ഉയര്‍ന്നതാണ്.

 

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി മാന്വല്‍ മോഡും ഫോണിലുണ്ട്. ഷട്ടര്‍ സ്പീഡ് ഉള്‍പ്പെടെയുള്ളവ സ്വന്തമായി നിയന്ത്രിക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

 

സിനോണ്‍ ഫ് ളാഷ് ഉള്ള അപൂര്‍വം ചില സ്മാര്‍ട്‌ഫോണുകളില്‍ ഒന്നാണ് ഗാലക്‌സി K സൂം. കുറഞ്ഞ വെളിച്ചത്തിലും നല്ല ചിത്രങ്ങള്‍ ലഭിക്കുമെന്നതാണ് പ്രത്യേകത.

 

ഫോട്ടോകളും വീഡിയോകളും ഇഷ്ടമുള്ള രീതിയില്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സ്റ്റുഡിയോ ആപ്.

 

ചലിക്കുന്ന വസ്തുക്കള്‍ പോലും ബ്ലര്‍ ആകാതെ പകര്‍ത്താന്‍ കഴിയുന്ന സംവിധാനമാണ് ഇത്.

 

4.8 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. ചിത്രങ്ങളും വീഡിയോകളും തെളിച്ചത്തോടെ കാണാന്‍ ഇത് സഹായിക്കും.

 

ഹെക്‌സ കോര്‍ (1.7 GHz ഡ്യുവല്‍ കോര്‍+ 1.3 GHz ക്വാഡ്‌കോര്‍ ) എക്‌സിനോസ് പ്രൊസസറും 2 ജി.ബി. റാമുമാണ് ഫോണിലുള്ളത്. മികച്ച വേഗത നല്‍കാന്‍ ഇത് സഹായിക്കും.

 

2430 mAh ബാറ്ററിയുള്ള ഫോണില്‍ 3 ജി, വൈ-ഫൈ, ജി.പി.എസ്, ബ്ലുടൂത്ത്, DLNA, എഫ്.എം. റേഡിയോ എന്നിവ സപ്പോര്‍ട് ചെയ്യും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Why Should you Buy Samsung Galaxy K Zoom: 10 Reasons, Samsung galaxy S5 smartphone, 10 reasons for buying Galaxy K Zoom smartphone, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot