ലെനോവയുടെ വൈബ് എക്‌സ്2 നിങ്ങള്‍ എന്തുകൊണ്ട് വാങ്ങിക്കണം....!

നിങ്ങളോട് ആരെങ്കിലും ഒരു ഫോണ്‍ എടുക്കരുതെന്നും, അതിലും നല്ലത് മറ്റൊരു മോഡലാണെന്നും പറഞ്ഞാല്‍ നിങ്ങള്‍ തിരിച്ച് ചോദിക്കുക താങ്കള്‍ പറഞ്ഞ മൊബൈലില്‍ എന്താണ് ഇത്ര പ്രത്യേകത എന്നായിരിക്കും. സ്മാര്‍ട്ട്‌ഫോണാണെങ്കിലും ഏതെങ്കിലും ഇലക്ട്രോണിക്ക് അപ്ലൈന്‍സസായാലും, നിങ്ങള്‍ പൈസ മുടക്കുകയാണെങ്കില്‍ തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സവിശേഷത ഉണ്ടായിരിക്കണം. ലെനോവ ഇന്‍ഡ്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സോണി, സാംസഗ് മുതലായ കമ്പനികളോട് മത്സരിക്കാന്‍ പാകത്തിലല്ലെങ്കിലും ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണിത്.

ലെനോവ പുതുതായി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് വൈബ് എക്‌സ് 2 ആണ്. ലെയര്‍ പിന്തുണ നല്‍കുന്ന ലോകത്തിലെ ഒരേയൊരു സ്മാര്‍ട്ട്‌ഫോണാണ് ഇത് എന്ന് പറയാം. അതായത് നിങ്ങളുടെ ഫോണിന്റെ ബാറ്ററി കുറവായാല്‍ ഇതില്‍ ഒരു ബാറ്ററി കൂടി ഇടാനുളള ലെയര്‍ ഉണ്ട്. അതുപോലെ തന്നെ കൂടുതല്‍ ഉറക്കെ മ്യൂസിക്ക് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഇതില്‍ മറ്റൊരു സ്പീക്കറിന്റെ ലെയര്‍ ഉപയോഗിക്കാവുന്നതാണ്. ലെനോവ വൈബ് എക്‌സ് 2 ഫഌപ്കാര്‍ട്ട് മുഖേന 19,000 രൂപയ്ക്ക് ഇപ്പോള്‍ എക്‌സ്‌ക്ല്യൂസീവ് സെയില്‍ നടക്കുകയാണ്.

വൈബ് എക്‌സ് 2-ന്റെ മറ്റ് സവിശേഷതകള്‍ അറിയുന്നതിനായി താഴെയുളള സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ലെനോവ വൈബ് എക്‌സ് 2-ല്‍ ഡുവല്‍ സിമ്മിന്റെ കൂടെ 3 ജി കണക്ടിവിറ്റി പിന്തുണ കൂടി നല്‍കിയിരിക്കുന്നു.

2

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് ഒഎസ്സാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

3

5 ഇഞ്ചിന്റെ വലിയ സ്‌ക്രീനാണ് ഫോണിന് നല്‍കിയിരിക്കുന്നത്, ഇത് 1080 പിക്‌സല്‍ റെസലൂഷന്‍ പിന്തുണ നല്‍കുന്നു. അതായത് സ്‌ക്രീനില്‍ പൂര്‍ണ്ണ എച്ഡി സപോര്‍ട്ടാണ് ഉളളത്.

4

വൈബ് എക്‌സ് 2-ല്‍ 2 ഗിഗാഹെര്‍ട്ട്‌സിന്റെ ഒക്ടാ കോര്‍ മീഡിയാടെക് 6595എം പ്രൊസസ്സര്‍ 2 ജിബി റാമ്മോടു കൂടി ശാക്തീകരിച്ചിരിക്കുന്നു. 32 ജിബിയുടെ റോം ഇതില്‍ മള്‍ട്ടിടാസ്‌കിംഗ് ചെയ്യുന്നതിന് സഹായിക്കുന്നു.

5

13 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 5 മെഗാ പിക്‌സലിന്റെ സെക്കന്‍ഡറി ക്യാമറയുമാണ് ഇതിലുളളത്. ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ശബ്ദം കൂടി ഉള്‍പ്പെടുത്തുന്നതിനായി വോയ്‌സ് കണ്‍ട്രോള്‍ സവിശേഷതയും നല്‍കിയിരിക്കുന്നു.

6

വൈബ് എക്‌സ് 2-ല്‍ 2300 എംഎഎച്ച് ലിഥിയം പോളിയം ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്, ഇത് ശരാശരി 17 മുതല്‍ 19 മണിക്കൂര്‍ ടോക്ക് ടൈം നല്‍കുന്നു. ഇതില്‍ നല്‍കിയിരിക്കുന്ന ലെയര്‍ സവിശേഷതയുടെ സഹായത്തോടെ നിങ്ങള്‍ക്ക് 75 ശതമാനത്തോളം അധികം ഫോണിന്റെ ബാറ്ററി ലൈഫ് വീണ്ടും കൂട്ടാവുന്നതാണ്.

7

ഫോണില്‍ നല്‍കിയിരിക്കുന്ന സെന്‍സറുകള്‍ കൂടുതല്‍ മികച്ച രീതിയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് സഹായിക്കുന്നു. ഉദാഹരണത്തിന് കോമ്പസ് സെന്‍സര്‍ ഫോണില്‍ ഗൂഗിള്‍ മാപ്, ജിപിഎസ് മുതലായവ ആപ്ലിക്കേഷന്‍ റണ്‍ ചെയ്യുന്നതിന് സഹായിക്കുന്നു. ഇതുകൂടാതെ പ്രോക്‌സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ മുതലായവ സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസ് ക്രമീകരിക്കുന്നതിന് സഹായിക്കുന്നു.

8

3ജി കൂടുതല്‍ സ്പീഡില്‍ ലഭിക്കുന്നതിനായി ഫോണില്‍ 4ജി എല്‍ടിഇ പിന്തുണ നല്‍കിയിരിക്കുന്നു. ട്രൂ 8 കോര്‍ പ്രൊസസ്സറിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് വേഗതയേറിയ ബ്രൗസിംഗ് അനുഭവം ലഭിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot