വിന്‍ഡോസ് ഫോണ്‍; മേന്മകളും ന്യൂനതകളും

By Bijesh
|

ലോകത്തെ സ്മാര്‍ട്‌ഫോണുകളില്‍ ഭൂരിഭാഗവും ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ ഒ.എസ്. ആണ് മൂന്നാംസ്ഥാനത്തുള്ളത്. എങ്കിലും വിപണിയില്‍ വിന്‍ഡോസ് ഫോണുകളുടെ എണ്ണം തീരെ കുറവാണെന്നത് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ല.

 

2013-ലെ കണക്കുപ്രകാരം മൊത്തം സ്മാര്‍ട്‌ഫോണ്‍ വിപണിയുടെ 3.2 ശതമാനം മാത്രമാണ് വിനഡോ്‌സ ഫോണുകള്‍ ഉള്ളത്. അതേസമയം യൂറോപ്പ് ഉള്‍പ്പെടെയുള്ള വിപണികളില്‍ വിന്‍ഡോസ് ഫോണിന് പ്രചാരം വര്‍ദ്ധിക്കുന്നുമുണ്ട്. 10 ശതമാനമാണ് അവിടെ വിപണിയില്‍ പ്രാതിനിധ്യം.

അടുത്തിടെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ ഒ.എസിന്റെ ഏറ്റവും പരിഷ്‌കരിച്ച പതിപ്പായ വിന്‍ഡോസ് ഫോണ്‍ 8.1 പുറത്തിറക്കുകയുണ്ടായി. എന്തുകൊണ്ടും ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളുമായി മത്സരിക്കാന്‍ പര്യാപ്തമാണ് ഈ ഒ.എസ്. എന്നതില്‍ തര്‍ക്കമില്ല.

മികച്ച ഇന്ററഫേസ്, കൂടുതല്‍ ആപ്ലിക്കേഷനുകള്‍, വോയ്‌സ് അസിസ്റ്റന്‍സ് സംവിധാനമായ കോര്‍ടാന തുടങ്ങിയവയെല്ലാം വിന്‍ഡോസ് ഫോണ്‍ 8.1-ന്റെ പ്രത്യേകതകളാണ്.

എന്തായാലും വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസിന്റെ പ്രത്യേകതകളും ന്യൂനതകളും ചുവടെ കൊടുക്കുന്നു.

#1

#1

വിന്‍ഡോസ് ഫോണിലെ ലൈവ് ടൈല്‍സ് ഏറെ സൗകര്യപ്രദമായ ഒന്നാണ്. ആന്‍ഡ്രോയ്ഡ് ഫോണിലെ വിജിറ്റ്‌സുകളും ഐ.ഒ.എസ് ഫോണുകളിലെ ഐക്കണ്‍ ഫോള്‍ഡര്‍ എന്നവിയും ഈ ലൈവ് ടൈലുകളുടെ മുമ്പില്‍ നിഷ്പ്രഭമാണ്.

ഹോംസ്‌ക്രീനില്‍ ഫോട്ടോകള്‍, കോണ്‍ടാക്റ്റ്, ഇമെയില്‍, ഇ ബുക്‌സ് തുടങ്ങിയവയെല്ലാം ഹോംസ്‌ക്രീനില്‍ തന്നെ കാണാന്‍ കഴിയും. കൂടുാതെ ടൈല്‍സ് അനുയോജ്യമായ രീതിയില്‍ വാള്‍പേപ്പറുകള്‍ ക്രമീകരിക്കാനുള്ള സംവിധാനവുമുണ്ട്.

 

#2

#2

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ക്കു സമാനമായി നോട്ടിഫിക്കേഷനുകള്‍ ലഭ്യമാക്കുന്ന ആക്ഷന്‍സെന്ററാണ് വിന്‍ഡോസ് ഫോണ്‍ 8.1-ന്റെ മറ്റൊരു സവിശേഷത. കൂടാതെ ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്റ്റിവിറ്റി സംവിധാനങ്ങള്‍ക്കും ക്യാമറ, മ്യൂസിക് പ്ലെയര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്കും ഷോട്കട് സെറ്റ് ചെയ്യാനുഗ കഴിയും.

 

#3
 

#3

ആന്‍ഡ്രോയ്ഡിലെ ഗൂഗിള്‍ നൗവിനും ഐ ഫോണിലെ സിരിക്കും തുല്യമായ വോയ്‌സ് അസിസ്റ്റന്റ് സംവിധാനമാണ് വിന്‍ഡോസ് ഫോണ്‍ 8.1-ലെ കോര്‍ടാന. ഗൂഗിള്‍ നൗവും സിരിയും ചേര്‍ന്ന ഒന്നാണ് വാസ്തവത്തില്‍ ഇത്. വിമാന സമയങ്ങള്‍ പരിശോധിക്കക, വാര്‍ത്തകള്‍ ട്രാക് ചെയ്യുക, ദിശയറിയാന്‍ സഹായിക്കുക, അപ്പോയ്‌മെന്റുകള്‍ ഷെഡ്യുള്‍ ചെയ്യുക തുടങ്ങിയവയൊക്കെ കോര്‍ടാനയ്ക്ക് സാധ്യമാണ്.

 

#4

#4

മൈക്രോസോഫ്റ്റിന്റെ ഔട്‌ലുക് ഇമെയില്‍, ഓഫീസ് എന്നിവ ഇന്‍ബില്‍റ്റായി വിന്‍ഡോസ് ഫോണുകളില്‍ ഉണ്ട്. മറ്റു പ്ലാറ്റ്‌ഫോണമുകളിലും ഇത് ലഭിക്കുമെങ്കിലും വിന്‍ഡോസ് ഫോണുകളില്‍ ഇത് കൂടുതല്‍ സൗകര്യപ്രദമാണ്.

 

#5

#5

വിന്‍ഡോസ് ഫോണില്‍ ആപ്ലിക്കേഷനുകള്‍ കൃത്യമായ രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ഇത് വിന്‍ഡോസ് ഫോണ്‍ ആണെന്ന് പറയാന്‍ സാധിക്കും.

 

#6

#6

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സ്‌റ്റോറേജായ വണ്‍ ഡ്രൈവ് (സ്‌കൈഡ്രൈവ്) ആപ്പിളിന്റെ ഐ ക്ലൗഡിനോടും ഗൂഗിളിന്റെ ഗൂഗിള്‍ ഡ്രൈവിനോടും കിടപിടിക്കുന്നതാണ്. ഇതിലൂടെ വിന്‍ഡോസ് ഫോണ്‍ 8.1-ല്‍നിന്ന് ഫയലുകള്‍ ബാക്അപ് ചെയ്യാനും ഫോട്ടോ മാനേജ്‌മെന്റ്, ഡോക്യുമെന്റ് എഡിറ്റിംഗ് എന്നിവയും സാധ്യമാകും.

 

#7

#7

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ നിന്ന് ഇമെയില്‍, ഫോട്ടോ, കോണ്‍ടാക്റ്റ് തുടങ്ങിയ ഡാറ്റകള്‍ വിന്‍ഡോസ് ഫോണിലേക്കു മാറ്റുക എന്നത് അത്ര എളുപ്പത്തില്‍ സാധ്യമാവില്ല. അതുകൊണ്ടുതന്നെ മറ്റു ഫോണുകള്‍ ഉപയോഗിച്ചവര്‍ വിന്‍ഡോസിലേക്ക് മാറുമ്പോള്‍ ഏറെ പ്രയാസം നേരിടും.

 

#8

#8

ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഫോണുകളുമായി താരതമ്യം ചെയ്താല്‍ വിന്‍ഡോസ് ഫോണില്‍ ആപ്ലിക്കേഷനുകളുടെ എണ്ണം കുറവാണ്. മാത്രമല്ല, പ്രശസ്തമായ പല ആപ്ലിക്കേഷനുകളുടെയും വിനഡോ്‌സസ ഫോണ്‍ ഡിസൈന്‍ ഒട്ടും സുഖകരവുമല്ല. അതേസമയം ചില ആപ്ലിക്കേഷനുകള്‍ മറിച്ചും ഉണ്ട്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X