ഫെയർഫോൺ 4 5 ജി സപ്പോർട്ടുമായി ഉടനെ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും
ഫെയർഫോൺ മോഡുലാർ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ഒരു സ്മാർട്ട്‌ഫോൺ നിർമ്മാതാവെന്ന നിലയിൽ വിപണിയിൽ ഒരു സ്ഥാനം സ്ഥിരപ്പെടുത്തുവാനുള്ള ശ്രമത്തിലാണ്. കമ്പനി സുസ്ഥിരതയിലും ധാർമ്മിക സമ്പ്രദായങ്ങളിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു കൂടാതെ ന്യായമായ തൊഴിൽ തന്ത്രങ്ങളും ഉൾപ്പെടുന്ന പരിസ്ഥിതി സുരക്ഷിതമായ ഡിവൈസുകൾ കൊണ്ടുവരുന്നു. ജർമ്മനിയിൽ നിരീക്ഷിച്ച ഒരു റിപ്പോർട്ട് പറയുന്നത് ഫെയർഫോൺ 4 5ജി വൈ-ഫൈ അലയൻസ് ആഗസ്റ്റ് 9 ന് സർട്ടിഫൈ ചെയ്തിട്ടുണ്ടെന്നാണ്. ഫെയർഫോൺ 4 5 ജി ആൻഡ്രോയിഡ് 11, 5 ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുമായി വരും, ഇത് സൂചിപ്പിക്കുന്നത് ഇതിൻറെ പ്രോസസ്സർ, ഒരുപക്ഷേ ക്വാൽകോമിൽ നിന്ന് കുറച്ച് കൂടുതൽ കരുത്ത് നൽകുന്ന മറ്റൊരു പ്രോസസർ ആയിരിക്കുമെന്നാണ്.

മോഡുലാർ ഡിസൈൻ ഉപയോഗിക്കുന്ന മിക്ക സ്മാർട്ട്ഫോണുകളേക്കാളും കൂടുതൽ സുസ്ഥിരമായാണ് ഫെയർഫോൺ സ്മാർട്ട്ഫോണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്തെങ്കിലും കേടുപാട് സംഭവിച്ചാൽ അവ നന്നാക്കുവാൻ സാധിക്കുന്നതും, മോഡുലാർ ഡിസൈൻ കാരണം അപ്ഗ്രേഡുകൾ എളുപ്പത്തിൽ ചെയ്യുവാനും സാധിക്കും. 40 ശതമാനം വരെ റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഈ സ്മാർട്ട്ഫോണുകൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫെയർഫോൺ സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാനും കഴിയും.

കഴിഞ്ഞ വർഷം ഔദ്യോഗികമായി അവതരിപ്പിച്ച ഫെയർഫോൺ 3+ മോഡലിൻറെ വില നോക്കുമ്പോൾ പുതിയ ഫെയർഫോൺ 4 5 ജിക്ക് 420 യൂറോ (ഏകദേശം 37,000 രൂപ) മുതൽ 500 യൂറോ വരെ (ഏകദേശം 44,000 രൂപ) വില പ്രതീക്ഷിക്കാം. വയർലെസ് സർട്ടിഫിക്കേഷൻ സാധാരണയായി ഉൽപ്പന്നം ഉടൻ വിപണിയിലെത്തുമെന്നതിൻറെ സൂചന നൽകുന്നു. വിവിധ ബ്രാൻഡുകളിൽ നിന്നുള്ള പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് മികച്ച റിപ്പറബിലിറ്റി സ്കോർ നേടാനായില്ലെങ്കിലും ഫെയർഫോണുകൾക്ക് iFixitൽ 10/10 എന്ന റിപ്പറബിലിറ്റി സ്കോർ നേടാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ സ്മാർട്ട്‌ഫോണുകൾക്ക് ദീർഘായുസ്സ് മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ഫോണുകളെക്കാൾ കൂടുതലാണ്.

കമ്പനിയുടെ അവസാന റിലീസായ ഫെയർഫോൺ 3+, ക്വാൽകോം സ്നാപ്ഡ്രാഗൺ 632 ചിപ്സെറ്റ്, 5.65 ഇഞ്ച് എഫ്എച്ച്ഡി എൽസിഡി, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുള്ള മോഡുലാർ ഡിസൈൻ അവതരിപ്പിച്ചു. ഇതിന് വയർലെസ് സർട്ടിഫിക്കേഷൻ ലഭിച്ചതിനാൽ ഉടൻതന്നെ സ്മാർട്ട്ഫോൺ വിപണിയിലെത്തിയേക്കുമെന്ന് വ്യക്തമാണ്.


Click it and Unblock the Notifications








