എല്ലാം ഉള്ളിലൊതുക്കുമോ സാംസങ്; ഗ്യാലക്സി എസ് സീരീസ് മോഡലുകൾ പുറത്തെ ബട്ടനുകൾ ഉപേക്ഷിക്കുന്നു?

|

സ്മാർട്ട്ഫോൺ രംഗത്തെ മുൻനിര നിർമാതാക്കളാണ് സാംസങ്. വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സാംസങ്ങ് തങ്ങളുടെ ​​ഓരോ പുതിയ മോഡലും ഏറെ ആകർഷകമായാണ് ഉപഭോക്താക്കൾക്കു മുന്നിൽ അ‌വതരിപ്പിക്കാൻ ശ്രമിക്കാറുള്ളത്. അ‌ത്തരത്തിൽ പുതിയൊരു പരീക്ഷണത്തിന് ഒരിക്കൽക്കൂടി തയാ​റെടുക്കുകയാണ് കമ്പനി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗ്യാലക്സി എസ് സീരീസ്

സാംസങ്ങിന്റെ സ്മാർട്ട്ഫോൺ നിരയിൽ ഏറ്റവും ജനപ്രീതിയുള്ള മോഡലുകളാണ് ഗ്യാലക്സി എസ് സീരീസ് ഫോണുകൾ. ഗ്യാലക്സി എസ്22 അ‌ൾട്രാ 5ജി ആണ് സൗത്ത് ​കൊറിയൻ കമ്പനിയായ സാംസങ്ങിന്റെ ​ഗ്യാലക്സി എസ് നിരയിൽ അ‌വസാനമായി പുറത്തിറങ്ങിയ മോഡൽ. എന്നാൽ ഇനി ഇറങ്ങുന്ന ഗ്യാലക്സി എസ് സീരീസുകൾക്ക് ഫീച്ചറുകളിൽ ചില സമാനതകൾ ഉണ്ടാകാമെങ്കിലും കാഴ്ചയിൽ സമാനത ഉണ്ടാകില്ല.

സാംസങ് ഒഴിവാക്കിയിരിക്കുന്നത്

എന്താണ് കാരണം എന്നാണോ ചിന്തിക്കുന്നത്. ഈ എസ് സീരീസ് ഫോണുകളുടെ അ‌ടുത്ത തലമുറയിൽ ഇറങ്ങുന്ന ​മോഡലിൽനിന്ന് പുറം ബട്ടനുകൾ ​സാംസങ് ഒഴിവാക്കി എന്നതാണ് ആ കാരണം. അ‌ടിമുടി പുത്തൻ ലുക്കിലാകും ഇനി എസ് സീരീസുകൾ ഇറങ്ങുക എന്നർഥം. ​പവർ ബട്ടൻ, വോളിയം അ‌പ്, ഡൗൺ ബട്ടനുകൾ എന്നിവയാണ് സാംസങ് ഒഴിവാക്കിയിരിക്കുന്നത്.

ഒറ്റ റീചാർജിൽ 16 ഒടിടി ആപ്പുകൾ; ജിയോയുടെ പ്ലാൻ ആണ് പ്ലാൻഒറ്റ റീചാർജിൽ 16 ഒടിടി ആപ്പുകൾ; ജിയോയുടെ പ്ലാൻ ആണ് പ്ലാൻ

സോഫ്ട്വേർ നവീകരണവും

ഇവയെല്ലാം ഇനി ഡിസ്പ്ലെയിലാകും സെറ്റ് ചെയ്യുക. ഇതിനായി സോഫ്ട്വേർ നവീകരണവും നടക്കുകയാണ് എന്നാണ് വിവരം. നിലവിൽ ഇറങ്ങുന്ന മോഡലുകളെല്ലാം ഇനിയും അ‌തേ രീതിയിൽ തന്നെ പുറം കവറിൽ ബട്ടനോടുകൂടി ആകും ഇറങ്ങുക. ഭാവിയിൽ നടക്കാൻ പോകുന്ന മാറ്റത്തിന്റെ മുൻകൂട്ടിയുള്ള വിവരമാണ് ഇപ്പോൾ ചോർന്നുകിട്ടിയിരിക്കുന്ന ബട്ടനില്ലാ വാർത്ത.

നവീകരിച്ച ലുക്കിൽ

നവീകരിച്ച ലുക്കിൽ ഉള്ള ഗ്യാലക്സി എസ് സീരീസ് ഫോൺ 2025 ൽ പുറത്തിറങ്ങും എന്നാണ് വാർത്ത പുറത്തുവിട്ട കേന്ദ്രത്തിൽനിന്ന് അ‌റിയാൻ കഴിയുന്നത്. ഓൺ ആക്കാനും ​വോളിയം കൂട്ടാനും കുറയ്ക്കാനും എല്ലാം ഇനി ഡിസ്പ്ലെയിൽ ആകും സൗകര്യം ഒരുക്കുക. അ‌തുവരെ ബട്ടനില്ലാത്ത സ്മാർട്ട്ഫോൺ നിർമാണത്തിന്റെ പണിപ്പുരയിലാണ് സാംസങ് എന്നും പറയപ്പെടുന്നു.

25 വർഷത്തിനുള്ളിൽ അ‌ന്യഗ്രഹ ജീവികളെ വേട്ടയാടുന്ന മനുഷ്യൻ; അ‌റിയാം വേറിട്ടൊരു​ ശാസ്ത്രസഞ്ചാരം25 വർഷത്തിനുള്ളിൽ അ‌ന്യഗ്രഹ ജീവികളെ വേട്ടയാടുന്ന മനുഷ്യൻ; അ‌റിയാം വേറിട്ടൊരു​ ശാസ്ത്രസഞ്ചാരം

പുറം ബട്ടനുകളില്ലാതെയുള്ള പ്രവർത്തനം എങ്ങനെയാകും

പുറം ബട്ടനുകളില്ലാതെയുള്ള പ്രവർത്തനം എങ്ങനെയാകും

പുറം ബട്ടനുകൾ ഒഴിവാക്കാൻ ശ്രമം നടത്തുന്ന ആദ്യത്തെ കമ്പനിയല്ല സാംസങ്. മുമ്പ് ആപ്പിൾ ആശയം നടപ്പാക്കാൻ ശ്രമിക്കുകയും വൻ പരാജൊയമാണെന്ന് തിരിച്ചറിഞ്ഞ് വീണ്ടും ബട്ടനുകൾ പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. മാക് ബുക്ക് സീരീസിലാണ് ആപ്പിൾ ഈ പരീക്ഷണം നടത്തിയത്. എന്നാൽ തിരിച്ചടി കനത്തതായിരുന്നു. ഇതോടെ അ‌ടുത്ത മോഡലുകളിൽ ബട്ടൻ പുനസ്ഥാപിച്ച് തടിതപ്പുകയാണ് ഉണ്ടായത്.

ഒരു ​കൈ പരീക്ഷിക്കാൻ

ആപ്പിൾ പരാജയപ്പെട്ടിടത്ത് ഒരു ​കൈ പരീക്ഷിക്കാൻ തന്നെയാണ് സാംസങ്ങിന്റെ നീക്കം. ആപ്പിളിനെയും സാംസങ്ങിനെയും കൂടതെ എച്ച്ടിസിയും ബട്ടനില്ലാതെ സ്മാർട്ടാകാൻ പറ്റുമോ എന്ന പരീക്ഷണത്തിലാണ്. എന്നാൽ വിചാരിക്കുന്നത്ര എളുപ്പമല്ല ഈ ഒഴിവാക്കൽ എന്നാണ് ഇതുവരെയുള്ള ശ്രമങ്ങളുടെ ഫലം സൂചിപ്പിക്കുന്നത്. വിജയത്തിന്റെ മുന്നോടിയാണ് പരാജയം എന്നാണല്ലോ ചൊല്ല്. ഇനി എങ്ങാനും സാംസങ് വിജയിച്ചാലോ!

ടെക്നോ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഓഫറുമായി ആമസോൺടെക്നോ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഓഫറുമായി ആമസോൺ

എല്ലാം അ‌കത്താക്കിയാൽ അ‌ത്യാവശ്യത്തിന് എന്തുചെയ്യും

എല്ലാം അ‌കത്താക്കിയാൽ അ‌ത്യാവശ്യത്തിന് എന്തുചെയ്യും

സാംസങ്ങിന്റേത് ആയാലും മറ്റ് കമ്പനികളുടേത് ആയാലും സ്മാർട്ട്ഫോണുകൾ ഇടയ്ക്കിടെ സ്റ്റക്ക് ആകുകയോ, ഹാങ് ആകുകയോ ഒക്കെ ചെയ്യാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ഉപഭോക്താക്കളുടെ രക്ഷയ്ക്ക് എത്തിയിരുന്നത് ​പുറമേയുള്ള പവർ ബട്ടൻ ആയിരുന്നു. ഫോൺ റീസ്റ്റാർട്ട് ചെയ്യാൻ അ‌തല്ലാതെ മറ്റു മാർഗമില്ല എന്നതായിരുന്നു അ‌വസ്ഥ. ഇനി ഇത്തരം സാഹചര്യം ഉണ്ടായാൽ എന്തു ചെയ്യും എന്നതാണ് ഈ പരിഷ്കാര വാർത്ത കേൾക്കുന്ന ഉപഭോക്താക്കൾക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ആശങ്ക.

സ്ക്രീനിനെ ആശ്രയിക്കേണ്ടിവരും

സ്ക്രീനിനെ ആശ്രയിക്കേണ്ടിവരും

റീസ്റ്റാർട്ട് ചെയ്യുന്നതിന് പുറമെ, വോളിയം കൂട്ടാനും കുറയ്ക്കാനും കൂടുതൽ പേരും ആശ്രയിച്ചുവരുന്നത് ​ബട്ടനുകളെ ആണ്. സ്ക്രീൻ ഷോട്ട് എടുക്കുന്നതിനും ചിത്രം എടുക്കുന്നതിനും ബട്ടനുകൾ ഉപയോഗപ്പെടുത്താറുണ്ട്. ഇനി ഇതിനൊക്കെ സ്ക്രീനിനെ ആശ്രയിക്കേണ്ടിവരും എന്നത് എത്തരത്തിലാകും ഉപഭോക്താക്കൾ സീകരിക്കുക എന്ന് കണ്ടറിയണം. അ‌തല്ലെങ്കിൽ തക്കതായ ബദൽ മാർഗം ഒരുക്കണം.

ഐഫോൺ 13 ന്റെ ഉടമയാകാൻ ​തയാറാണോ? എന്നാൽ 49,900 രൂപയുമായി വേഗം ബിഗ് ബില്യൺ ഡേയ്ക്ക് വിട്ടോ...ഐഫോൺ 13 ന്റെ ഉടമയാകാൻ ​തയാറാണോ? എന്നാൽ 49,900 രൂപയുമായി വേഗം ബിഗ് ബില്യൺ ഡേയ്ക്ക് വിട്ടോ...

വിജയിച്ചാൽ പുതിയൊരു വഴി

എന്നിരുന്നാലും പരീക്ഷണങ്ങൾ നടത്തുന്നത് എപ്പോഴും നല്ലതാണ്. വിജയിച്ചാൽ പുതിയൊരു വഴി തുറന്നുകിട്ടുമല്ലോ. അ‌തല്ല പരാജയമാണ് സംഭവിക്കുന്നതെങ്കിൽ വേണ്ടെന്ന് വയ്ക്കുകയും ആവാം. മാറ്റം ​കൊണ്ടുവരുക എന്നത് കമ്പനിയുടെ ഉത്തരവാദിത്തം തന്നെയാണ്. വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഉപഭോക്താവിന്റെ സ്വാതന്ത്ര്യവും. ഏതു ലുക്കിലാകും ഗ്യാലക്സിയു​ടെ ആ അ‌വതാരപ്പിറവി ഉണ്ടാകുക എന്നറിയാൻ നമുക്കു കാത്തിരിക്കാം...

Best Mobiles in India

English summary
The new news in the tech world is that Samsung has removed the external buttons from the 2025 model of Galaxy S series phones. Power button and volume buttons are omitted.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X