വീണ്ടുമെത്തുമോ ആ സോണി എക്സ്പീരിയക്കാലം...; കിടിലൻ ക്യാമറയുമായി സോണി ഒരുങ്ങുമ്പോൾ പ്രതീക്ഷയോടെ ഇന്ത്യ

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ നിന്ന് 2019 ​മേയിൽ പടിയിറങ്ങിയ സോണിയുടെ വിടവ് ഇന്നും മൊ​​ബൈൽ ആരാധകർക്ക് ഒരു ശൂന്യതയുടെ പ്രതീതി സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് സോണിയുടെ ക്യാമറ മികവിനെ സ്നേഹിച്ചവർക്ക്. ഇപ്പോഴത്തെ മുൻനിര സ്മാർട്ട്ഫോണുകൾ കളംനിറയും മുമ്പ് നമ്മെ പലപ്പോഴും അ‌ദ്ഭുതപ്പെടുത്തിയിട്ടുണ്ട് ​സോണിയുടെ മൊ​ബൈൽ ഫോണുകൾ.

 

ആരാധകരെ സന്തോഷിപ്പിച്ച എക്സ്പീരിയ

സോണിയു​ടെ മൊ​ബൈൽ ഫോണുകളിൽ ആരാധകരെ ഏറ്റവും സന്തോഷിപ്പിച്ച മോഡലാണ് എക്സ്പീരിയ. അ‌ത് ഉപയോഗിച്ചിട്ടുള്ളവർക്ക് ഇപ്പോഴും കാണും ആ മധുര സ്മരണകൾ. പ്രത്യേകിച്ച് അ‌ന്നത്തെ ആ ​സോണി എക്സ്പീരിയ ചിത്രങ്ങൾ. പലരുടെയും പണ്ടത്തെ ആ ചിത്രങ്ങൾ എടുത്തുനോക്കിയാൽ ഒട്ടേറെ ഓർമകൾ സമ്മാനിക്കുന്നവയാണ് അ‌വയെന്ന് മനസിലാകും. അ‌തിനാൽത്തന്നെ അ‌വർക്ക് ​സോണി എക്സ്പീരിയ ഒരു വികാരമാണ്.

എക്സ്പീരിയൻസ്

സോണി എക്സ്പീരിയയുടെ ആ എക്സ്പീരിയൻസ് ഉള്ളിലുള്ള ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. പുത്തൻ ഭാവത്തിൽ സോണി എക്സ്പീരിയ വീണ്ടും വിപണിയിലേക്ക് എത്തുകയാണ്. തങ്ങളുടെ പ്രധാന സവിശേഷതയായ ക്യാമറ വിഭാഗത്തിൽ അ‌ത്യുഗ്രൻ പരീക്ഷണങ്ങളുമായി, പഴയ കരുത്ത് ചോർന്നിട്ടില്ലെന്ന് വീണ്ടും തെളിയിക്കും വിധമാകും ഈ വരവ്.

അ‌തെന്താ നാട്ടിൽ വേറാരുമില്ലേ? മൊ​ബൈൽ കമ്പനികൾക്ക് കോടികൾ നൽകിയുള്ള ഗൂഗിളിന്റെ കള്ളക്കളി ​പൊളിയുമോ?അ‌തെന്താ നാട്ടിൽ വേറാരുമില്ലേ? മൊ​ബൈൽ കമ്പനികൾക്ക് കോടികൾ നൽകിയുള്ള ഗൂഗിളിന്റെ കള്ളക്കളി ​പൊളിയുമോ?

ജപ്പാനിൽ മാത്രം
 

ജപ്പാനിൽ മാത്രം ലഭ്യമാകുന്ന തങ്ങളു​ടെ ക്യാമറ ടെക്നോളജികൾ ഉൾപ്പെടുത്തി പുത്തൻ മോഡലുമായി ​ആഗോള തലത്തിൽ അ‌വതരിക്കാൻ സോണി എക്സ്പീരിയ ഒരുങ്ങുകയാണ് എന്നാണ് വിവരം. ​ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. സോണി എക്സ്പീരിയ എയ്‌സ് IV എന്ന പേരിലാകും പുതിയ സോണി എക്സ്പീരിയ എത്തുക.

മികച്ച ക്യാമറ

മികച്ച ക്യാമറ ഫീച്ചറുകൾ ആണ് ഈ ഫോണിന്റെ പ്രധാന ​ഹൈ​ലൈറ്റ് എന്ന് വിലയിരുത്തപ്പെടുന്നു. 5.5 അ‌ല്ലെങ്കിൽ 5.7 ഇഞ്ച് ഡിസ്പ്ലെയാണ് ഇതിൽ ഉണ്ടാവുക. എന്നാൽ ഇക്കാര്യങ്ങളെപ്പറ്റി പോസ്റ്റിൽ വ്യക്തമായി വിവരിച്ചിട്ടില്ല. ക്വാൽകോം മിഡ് റേഞ്ച് സ്നാപ്ഡ്രാഗൺ​ 4 ജനറേഷൻ 1 എസ്ഒസി ചിപ്സെറ്റിലാണ് പ്രവർത്തനം.

സ്ക്രീൻ തോണ്ടി വിരൽ കളയേണ്ട, 'സ്വിച്ചിട്ടാൽ' പഴയ ചാറ്റും മുന്നിൽ; പുത്തൻ ഫീച്ചറുമായി വാട്സാപ്പ്സ്ക്രീൻ തോണ്ടി വിരൽ കളയേണ്ട, 'സ്വിച്ചിട്ടാൽ' പഴയ ചാറ്റും മുന്നിൽ; പുത്തൻ ഫീച്ചറുമായി വാട്സാപ്പ്

മിഡ് റേഞ്ച് സ്മാർട്ട്ഫോൺ

പ്രൊസസർ സംബന്ധിച്ച് പുറത്തു വരുന്ന വാർത്തകൾ പ്രകാരം ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ആകും സോണി എക്സ്പീരിയ എയ്‌സ് IV. ഇന്ത്യൻ വിപണിയിലേക്ക് വീണ്ടുമെത്തുമെന്ന് കരുതപ്പെടുന്ന ഈ എക്സ്പീരിയ ഫോണിന്റെ എതിരാളികളായി വിലയിരുത്തപ്പെടുന്നത് വൺപ്ലസ് നോർഡ് സീരീസ്, നതിംഗ് ഫോൺ (1), ഗൂഗിൾ പിക്‌സൽ 6 എ എന്നിവ അ‌ടക്കമുള്ള സ്മാർട്ട്ഫോണുകളാണ്.

ഇപ്പോഴത്തെ പ്രാർഥന

അങ്ങനെ സംഭവിച്ചാൽ ആവേശകരമായ ഒരു മത്സരത്തിനാകും ഇന്ത്യൻ മൊ​ബൈൽ വിപണി സാക്ഷ്യം വഹിക്കുക. കാത്തിരുന്ന് മടുത്ത ഇന്ത്യയിലെ സോണി ആരാധകരുടെ ഇപ്പോഴത്തെ പ്രാർഥന എത്രയും വേഗം സോണി എക്സ്പീരിയ എയ്‌സ് IV ഇന്ത്യയിൽക്കൂടി അ‌വതരിപ്പിക്കണേ എന്നാണ്. എന്നാൽ ​ചൈനീസ് മാധ്യമത്തിൽ വന്ന വിവരങ്ങൾക്കപ്പുറം ഇതേപ്പറ്റി യാ​തൊരു വിവരവും ലഭ്യമായിട്ടില്ല എന്നതാണ് വാസ്തവം.

അ‌യൽപക്കത്തെ ​​ചൈന, പ്രവാസികളു​ടെ സ്വന്തം യുഎഇ; ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾഅ‌യൽപക്കത്തെ ​​ചൈന, പ്രവാസികളു​ടെ സ്വന്തം യുഎഇ; ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾ

പുത്തൻ ​മോഡലുകൾ

2019ലെ പിൻവാങ്ങലിനു ശേഷം ഇന്ത്യയ്ക്ക് കാര്യമായ പരിഗണന സോണി നൽകിയിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ മൊ​ബൈൽ വിപണി ആയിരുന്നിട്ടും ഇന്ത്യയിലേക്ക് പുത്തൻ ​മോഡലുകൾ ഇറക്കാ​നോ ഇന്ത്യൻ ആരാധകരെ പരിഗണിക്കാ​നോ സോണി തയാറായില്ല. മറ്റു സ്മാർട്ട്ഫോൺ കമ്പനികൾ കളം നിറഞ്ഞതോടെ പിടിച്ചു നിൽക്കാൻ പറ്റാതെയാകാം സോണി പിൻവാങ്ങിയത്.

ഉയർന്ന വില

ഉയർന്ന വിലയാണ് ഇന്ത്യൻ വിപണിയിൽനിന്നൊരു പിൻവാങ്ങലിലേക്ക് ​സോണിയെ നയിച്ചത് എന്നു കരുതാം. കാരണം സാധാരണക്കാരെ ലക്ഷ്യമിട്ട് മറ്റു കമ്പനികൾ ​താരതമ്യേന കുറഞ്ഞ വിലയ്ക്ക് മികച്ച ഫോണുകൾ ഇറക്കിയപ്പോൾ, ഉയർന്ന വിലയിൽ അ‌ത്ര മെച്ചമല്ലാത്ത മോഡലുകളാണ് ഇടക്കാലത്ത് സോണിയു​ടേതായി പുറത്തിറങ്ങിയത്. ഇവി​ടെയാണ് ​സോണിക്ക് പിഴച്ചത് എന്നു കരുതാം.

ഐഫോൺ വാങ്ങാൻ അ‌മേരിക്കയിൽ പോണോ? കുറഞ്ഞ വിലയിൽ ഐഫോൺ 14 വാങ്ങാൻ വഴിതേടുമ്പോൾ...ഐഫോൺ വാങ്ങാൻ അ‌മേരിക്കയിൽ പോണോ? കുറഞ്ഞ വിലയിൽ ഐഫോൺ 14 വാങ്ങാൻ വഴിതേടുമ്പോൾ...

എക്സ്പീരിയ 5 IV

എന്നാൽ ഈ ഘട്ടത്തിലും ​സോണിയു​ടെ ക്യാമറ വിഭാഗം മികവു പുലർത്തിയിരുന്നു. 2019 -ൽ ഇന്ത്യൻ വിപണിയിൽനിന്ന് പിൻവാങ്ങിയെങ്കിലും ​സ്മാർട്ട്​ഫോൺ നിർമാണം ​സോണി തുടർന്നു. മറ്റു രാജ്യങ്ങളിൽ ആണ് അ‌വ ഇറങ്ങിയത് എന്നുമാത്രം. എക്സ്പീരിയ 5 IV ആണ് അ‌ടുത്തിടെ ഇറങ്ങിയ ​​സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ.

Best Mobiles in India

Read more about:
English summary
It is reported that Sony Xperia is preparing to launch globally with a new model that includes its camera technologies that are only available in Japan. The new Sony Xperia will be called Sony Xperia Ace IV.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X