വിന്‍ഡോസ് ഫോണ്‍ 8.1 ആന്‍ഡ്രോയ്ഡിനും ഐ.ഒസിനും വെല്ലുവിളി; എന്തുകൊണ്ട്

Posted By:

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന രണ്ട് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡും ഐ.ഒ.എസുമാണ്. വിന്‍ഡോസ് ഫോണുകള്‍ക്ക് താരതമ്യേന പ്രചാരം കുറവാണ്. എന്നാല്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡിനോടും ഐ.ഒ.എസിനോടും ഏറ്റുമുട്ടാന്‍ ഒരുങ്ങിത്തനെയാണ് മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്. അവതരിപ്പിച്ചിരിക്കുന്നത്.

ഫയല്‍ മാനേജര്‍ ഉള്‍പ്പെടെ ഏതാനും ഫീച്ചറുകള്‍ ഇല്ലെങ്കിലും മറ്റ് ഒ.എസുകളോട് കിടപിടിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമാണ് വിന്‍ഡോസ് ഫോണ്‍ 8.1. എന്തെല്ലാമാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രത്യേകതകള്‍. അത് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റ് ആയ കോര്‍ടാന തന്നെയാണ് വിനഡോസ് ഫോണ്‍ 8.1-ന്റെ ഏറ്റവും വലിയ ആകര്‍ഷണം. ആപ്പിളിന്റെ സിരിയുടെയും ഗൂഗിളിന്റെ ഗൂഗിള്‍ നൗവിന്റേയും സമ്മിശ്രരൂപമാണ് കോര്‍ടാന. ഇ-മെയില്‍, ടെക്‌സ്റ്റ് മെസേജ്, ബ്രൗസിംഗ് എന്നിവ ഫോണില്‍ തൊടാതെ തന്നെ സാധ്യമാകും. അതായത് ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കും. മ്യൂസിക് പ്ലെയറും ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കാം. ആദ്യ ഘട്ടത്തില്‍ യു.എസില്‍ മാത്രമാണ് കോര്‍ടാന ലഭ്യമാവുക. അടുത്ത വര്‍ഷത്തോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും ലഭിക്കും.

 

#2

ഏറെ പരിഷ്‌കരിച്ച ആപ് സ്‌റ്റോറാണ് പുതിയ ഒ.എസിന്റെ മറ്റൊരു പ്രത്യേകത. പി.സി, സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവയിലെല്ലാം ഒരുപോലെ ഉപമയാഗിക്കാവുന്ന ആപ്ലിക്കേഷനുകള്‍ ആപ്‌സ്‌റ്റോറിലുണ്ട്.

 

#3

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് സമാനമായി നോട്ടിഫിക്കേഷന്‍ മെനു ഉണ്ട് എന്നതാണ് മറ്റൊരു സവിശേഷത. വൈ-ഫൈ, ബ്ലുടൂത്ത്, റൊട്ടേഷന്‍ ലോക് തുടങ്ങിയവയുടെ ഷോട്കട്ടുകള്‍ക്ക് ആന്‍ഡ്രോയ്ഡ് ഫോണുകളിലേതുപോലെ മുകളില്‍ നിന്ന് താഴേക്ക് സൈ്വപ് ചെയ്താല്‍ മതി. ഇതിനു പുറമെ മിസ്ഡ് കാള്‍, അണ്‍റീഡ് ഇ മെയില്‍, മെസേജ് തുടങ്ങിയവയും ആക്ഷന്‍സെന്റര്‍ നോട്ടിഫൈ ചെയ്യും.

 

#4

ടച്ച് സ്‌ക്രീന്‍ കീ ബോഡില്‍ അക്ഷരങ്ങള്‍ ടൈപ് ചെയ്യുന്നതിനുപകരം സൈ്വപ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഇത്.

 

#5

വിന്‍ഡോസ് ഫോണ്‍ ഹോം സ്‌ക്രീന്‍ ടൈലുകള്‍ക്ക് അനവന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ബാക്ഗ്രൗണ്ട് സെറ്റ് ചെയ്യാന്‍ കഴിയും. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ ടൈലുകള്‍ക്ക് ബാക്ഗ്രൗണ്ടായി വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാന്‍ കഴിയുന്ന സംവിധാനത്തിനു സമാനമാണ് ഇത്.

 

#6

ഇന്ററനെറ്റ് എക്‌സ്‌പ്ലോറര്‍ 11 ആണ് വിന്‍ഡോസ് ഫോണ്‍ 8.1 ന്റെ മറ്റൊരു പ്രത്യേകത. ഡെസ്‌കടോപില്‍ തുറന്ന വെബ്‌സൈറ്റ് അതുപോലെ ഫോണിലും ആക്‌സസ് ചെയ്യാമെന്നതാണ് ഇതുകൊണ്ടുള്ള പ്രത്യേകത.

 

#7

വിന്‍ഡോസ് ഫോണ്‍ 8.1-ലെ സെന്‍സ്ഫംഗ്ഷനും ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഡാറ്റ സെന്‍സ്, ഡൗണ്‍ലോഡുകള്‍ക്കായി നിശ്ചിത സമയത്തില്‍ എത്ര ഡാറ്റ ഉപയോഗിക്കപ്പെട്ടു എന്ന് വിശദമായി മനസിലാക്കാന്‍ സഹായിക്കും. മറ്റൊരു സെന്‍സ് ഫംഗ്ഷനായ വൈ-ഫൈ സെന്‍സ് ഓപണ്‍ വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ ഓട്ടോമാറ്റിക് ആയി സെര്‍ച് ചെയ്യും.

 

#8

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കു സമാനമായി ബാക്, ഹോം, സെര്‍ച് എന്നീ കീകള്‍ സ്‌ക്രീനില്‍ തന്നെ ലഭ്യമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot