നോക്കിയ ലൂമിയ വിന്‍ഡോസ് ഫോണ്‍ 8 മോഡല്‍ സെപ്തംബര്‍ 5ന്

Posted By: Staff

നോക്കിയ ലൂമിയ വിന്‍ഡോസ് ഫോണ്‍ 8 മോഡല്‍ സെപ്തംബര്‍ 5ന്

സെപ്തംബര്‍ 5ന് നടക്കുന്ന നോക്കിയ വേള്‍ഡ് ഇവന്റില്‍ വെച്ച് വിന്‍ഡോസ് ഫോണ്‍ 8ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൂമിയ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചേക്കുമെന്ന്  റിപ്പോര്‍ട്ട്. അതേ പരിപാടിയില്‍ വെച്ച് വിന്‍ഡോസ് ഫോണ്‍ 8 ഒഎസിന്റെ ചില സവിശേഷതകള്‍ മൈക്രോസോഫ്റ്റ് അവതരിപ്പിക്കുമെന്ന അഭ്യൂഹവുമുണ്ട്.

മൈക്രോസോഫ്റ്റും നോക്കിയയും സെപ്തംബര്‍ 5ന് നടക്കുന്ന പരിപാടിയുടെ ക്ഷണം തുടങ്ങിക്കഴിഞ്ഞു. ഈ ക്ഷണക്കത്തില്‍ ലൂമിയ ചിത്രം നല്‍കിയിരിക്കുന്നത്  ഈ വാര്‍ത്തകള്‍ക്ക് സാധ്യത വര്‍ധിക്കുന്നു.

ഡിസംബറോടെ ഈ ലുമിയ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സെപ്തംബര്‍ 12നാണ് ആപ്പിള്‍ വരുംതലമുറ ഐഫോണ്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അടുത്തടുത്ത ദിവസങ്ങളിലായുള്ള ഈ അവതരണം ഇരു മോഡലുകളും തമ്മിലുള്ള മത്സരത്തിന് ഇടയാക്കുമെന്ന്  കരുതാം.

വിന്‍ഡോസ് ഫോണ്‍ 8 ഒഎസില്‍ സാംസംഗില്‍ നിന്ന് ഒഡീസ്സി, മാക്രോ എന്നീ രണ്ട് ഉത്പന്നങ്ങള്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. 4.65 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലെ, എല്‍ടിഇ റേഡിയോ, എച്ച്എസ്പിഎ, എന്‍എഫ്‌സി കണക്റ്റിവിറ്റികള്‍, 8 മെഗാപിക്‌സല്‍ ക്യാമറ, ഡ്യുവല്‍ കോര്‍ സ്‌നാപഡ്രാഗണ്‍ എസ്4 പ്രോസസര്‍ എന്നിവയാണ് ഒഡീസ്സി മോഡലില്‍ പ്രതീക്ഷിക്കുന്നത്. മാക്രോ ഒരു മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണ്‍ ആണെന്ന വിവരം മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot