ഡെല്‍, സാംസംഗ് ഫോണുകള്‍ക്ക് വിന്‍ഡോസ് ടാംഗോ അപ്‌ഡേറ്റ്

Posted By: Super

ഡെല്‍, സാംസംഗ് ഫോണുകള്‍ക്ക് വിന്‍ഡോസ് ടാംഗോ അപ്‌ഡേറ്റ്

ഏറ്റവും പുതിയ മൈക്രോസോഫ്റ്റ് മൊബൈല്‍ ഒഎസായ ടാംഗോ രണ്ട് ഫോണുകളിലേക്ക് എത്തുന്നു. ഡെല്‍ വെന്യു പ്രോ, സാംസംഗ് ഓമ്‌നിയ ഡബ്ല്യു ഫോണുകള്‍ക്കാണ് വിന്‍ഡോസ് ടാംഗോ അപ്‌ഡേറ്റ് ലഭിക്കുന്നത്. ആദ്യമായി വിപണിയിലെത്തിയ വിന്‍ഡോസ് ഫോണുകളിലൊന്നാണ് ഡെല്‍ വെന്യു പ്രോ. പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷമായ ഈ ഫോണിന് ടാംഗോ അപ്‌ഡേറ്റ് ലഭിക്കുന്നത് ഉപയോക്താക്കളെ അതിശയിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ വിന്‍ഡോസ് ഫോണ്‍ 7.8 അപ്‌ഡേറ്റല്ല ഡെല്‍ പ്രോയ്ക്ക് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏത് വിന്‍ഡോസ് ഒഎസ് അപ്‌ഡേറ്റാണ് ഡെല്‍ ഫോണിന് ലഭിക്കുകയെന്നതില്‍ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല.

വിന്‍ഡോസ് ടാംഗോ ലഭിക്കുന്ന മറ്റൊരു ഫോണ്‍ സാംസംഗ് ഓമ്‌നിയ ഡബ്ല്യു ആണ്. എംഎംഎസായി മീഡിയ ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ പുതിയ അപ്‌ഡേറ്റിലൂടെ ഫോണുകളില്‍ സാധിക്കുന്നതാണ്. ഫോണില്‍ നിന്ന് മറ്റൊരു ഉപകരണത്തിലേക്കും തിരിച്ചും കോണ്ടാക്റ്റുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുന്നതിലും ഇംപോര്‍ട്ട് ചെയ്യുന്നതിലും ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

നോക്കിയ ഫോണുകള്‍ക്ക് ലഭിക്കുന്ന ടാംഗോ അപ്‌ഡേറ്റില്‍ സ്മാര്‍ട് ഗ്രൂപ്പ് ഷോട്ട്, ആക്ഷന്‍ ഷോട്ട്, സെല്‍ഫ് ടൈമര്‍, പനോരമ എന്നീ ക്യാമറ സൗകര്യങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സാംസംഗ്, ഡെല്‍ ഫോണുകള്‍ക്കും ഈ സവിശേഷതകള്‍ ലഭ്യമാക്കുമോ എന്ന് വ്യക്തമല്ല. സാംസംഗ്, ഡെല്‍ ഫോണുകളില്‍ അപ്‌ഡേറ്റ് നോട്ടിഫിക്കേഷന്‍ ഓരോ ഉപയോക്താക്കള്‍ക്കും ലഭിച്ചുതുടങ്ങിയതായാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലഭിക്കാത്തവര്‍ക്ക് ഫോണിനെ ഡെസ്‌ക്ടോപ് പിസിയുമായി കണക്റ്റ് ചെയ്ത് സൗജന്യ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും റിപ്പോര്‍ട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot