പ്രിയപ്പെട്ടവരെ സൗജന്യമായി വിളിക്കാം, സ്‌കൈപ് ഇനി ഫോണിലും

Posted By:

പ്രിയപ്പെട്ടവരെ സൗജന്യമായി വിളിക്കാം, സ്‌കൈപ് ഇനി ഫോണിലും

ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളുടെ അതിപ്രസരത്തിനിടയില്‍ വിന്‍ഡോസ് ഫോണുകള്‍ക്ക് ചെറിയൊരു ക്ഷീണകാലം ഉണ്ടായിരുന്നു.  മൊബൈല്‍ പോണ്‍ വിപണിയിലെ അതികായകരായ നോക്കിയക്കു പോലും ഈ തരംഗത്തില്‍ ചെറുതായെങ്കിലും ഒന്നു കാലിടറിയിരുന്നു എന്നത് വാസ്തവം.

ഇപ്പോഴും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള ആവശ്യക്കാരേറെയാണെങ്കിലും വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്കും ആവശ്യക്കാര്‍ ഒട്ടും കുറവല്ല.   സാഹജര്യത്തിലാണ് വിന്‍ഡോസിന്റെ ഭാഗത്തു നിന്നും ഒരു പടി ഉയര്‍ന്ന ഒരു നീക്കം ഉണ്ടാകുന്നത്.

വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ സ്‌കൈപ് ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്താന്‍ പോകുന്നു!  ഇതു സ്മാര്‍ട്ട്‌ഫോണുകളുടെ പ്രവര്‍ത്തന വിഹായസ്സിന്റെ ആഴവും പരപ്പും കൂട്ടുമെന്നുറപ്പ്.

വിന്‍ഡോസിന്റെ തന്നെ പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.  വിന്‍ഡോസ് ഫോണില്‍ ഇതു ആദ്യം പരീക്ഷണാര്‍ത്ഥത്തില്‍ ഒന്നു ഉപയോഗിച്ചു നോക്കും.  ഈ പരീക്ഷണത്തിന് തയ്യാറാവാന്‍ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു വിന്‍ഡോസ്.

എന്നാല്‍ വിന്‍ഡോസ് ഉദ്യോഗസ്ഥരായ വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്കു മാത്രമേ ഈ പരീക്ഷണത്തില്‍ പങ്കാളിയാകാന്‍ കഴിയൂ.  ഇങ്ങനെയൊരു പരീക്ഷണം കുറ്റമറ്റ രീതിയില്‍ സ്‌കാപ് ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ലോഞ്ച് ചെയ്യാന്‍ വിന്‍ഡോസിനെ സഹായിക്കും.

പരീക്ഷണഘട്ടം വിജയകരമായി തരണം ചെയ്താല്‍ വൈകാതെ തന്നെ സ്‌കൈപ്പ് ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot