പ്രണയിനിക്കായ് ഇതാ ഒരു വാലന്റൈസ് ഡേ സമ്മാനം

Posted By:

പ്രണയിനിക്കായ് ഇതാ ഒരു വാലന്റൈസ് ഡേ സമ്മാനം

വാലന്റൈന്‍സ് ഡേയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം.  കാമുകീകാമുകന്‍മാര്‍ പരസ്പരം എന്തു സമ്മാനിക്കും എന്നാലോചിച്ച് തല പുകയ്ക്കുന്ന സമയമാണിത്.  കാമുകിമാര്‍ ഇരുന്ന് തല പുകയ്ക്കട്ടെ.  കാമുകന്‍മാര്‍ക്ക് തങ്ങളുടെ പ്രണയിനിക്ക് സമ്മാനിക്കാന്‍ ഏറ്റവും യോജിച്ച ഒരു ഉല്‍പന്നം ഒരുക്കിയിരിക്കുന്നു സാംസംഗ്!

സ്ത്രീകള്‍ക്കു വേണ്ടി സാംസംഗ് പ്രത്യേകം ഡിസൈന്‍ ചെയ്തിരിക്കുന്നതാണ് സാംസംഗ് വേവ് വൈ ലാഫ്ല്യൂര്‍ സ്മാര്‍ട്ട്‌ഫോണ്‍.  ഇതു ഇപ്പോള്‍ ഉക്രെയിന്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാണ്.

അധികം വൈകാതെ ഉക്രെയിന്‍ വിപണിയില്‍ ഇറങ്ങും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ ഹാന്‍ഡ്‌സെറ്റ് മറ്റു വിപണികളിലും എത്തു എന്നു തന്നെ പ്രതീക്ഷിക്കാം.  ഇതിന്റെ ഡിസൈന്‍ ഒന്നു മാത്രം മതി നിങ്ങളും പ്രണയിനിയുടെ മനം നിറയ്ക്കാന്‍.  അത്രയ്ക്കു സുന്ദരിയാണ് ഈ ഫോണ്‍ കാഴ്ചയില്‍.

ഫീച്ചറുകള്‍:

  • 3.2 ഇഞ്ച് ഡിസ്‌പ്ലേ

  • ആക്ര#ഷണീയമായ ബോഡി പാനല്‍

  • വൈഫൈ

  • ബ്ലൂടൂത്ത് 3.0

  • ജിപിഎസ്

  • എച്ച്എസ്ഡിപിഎ

  • 2 ജിബി മെമ്മറി

  • 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • എന്‍എഫ്‌സി ചിപ്
ഈ ഹാന്‍ഡ്‌സെറ്റിന്റെ ഫീച്ചറുകളെ കുറിച്ച് അനൗദ്യോഗികമായ വിവരങ്ങളെ ലഭ്യമുള്ളൂ ഇപ്പോള്‍.  അവയനുസരിച്ച് 3.2 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ഈ സാംസംഗ് ഫോണില്‍ വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍ ഉണ്ട്.

ജിപിഎസ് സംവിധാനം, എച്ച്എസ്ഡിപിഎ സപ്പോര്‍ട്ട്, 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 2 ജിബി മെമ്മറി, എന്‍എഫ്‌സി ചിപ് എന്നിവയും ഈ സുന്ദരി ഫോണിന്റെ സവിശേഷതകളില്‍ പെടുന്നു.

തല്‍ക്കാലം ഈ സാംസംഗ് ഫോണ്‍ ഉക്രെയിനില്‍ മാത്രമേ ലഭ്യമാവുന്നുള്ളൂ എങ്കിലും അധികം വൈകാതെ ആഗോള വിപണിയിലും എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

10,000 രൂപയോളം ആണ് സാംസംഗ് വേവ് വൈ ലാഫ്ല്യൂര്‍ ഫോണിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot