Home
Mobile

അടിപൊളി ഫീച്ചറുകളുമായി സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

സാംസങിന്റെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ സാംസങ് ഗാലക്സി എ03 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം ആഗോള വിപണിയിൽ ലോഞ്ച് ചെയ്ത ഡിവൈസാണ് ഇപ്പോൾ ഇന്ത്യയിൽ എത്തുന്നത്. ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം, ആൻഡ്രോയിഡ് 11 ഒഎസ്, വാട്ടർ ഡ്രോപ്പ് നോച്ച് എന്നിവ പോലെയുള്ള നിരവധി ഫീച്ചറുകളും ആയിട്ടാണ് സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോൺ അന്താരാഷ്ട്ര മാർക്കറ്റുകളിൽ എത്തിയത് മൂന്ന് സ്റ്റോറേജ് വേരിയന്റുകളുമായാണ്. അതേ സമയം ഇന്ത്യൻ വേരിയന്റുകൾ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളുമായാണ് വരുന്നത്.

സാംസങ് ഗാലക്സി എ03 സ്പെസിഫിക്കേഷനുകൾ

സാംസങ് ഗാലക്സി എ03 സ്പെസിഫിക്കേഷനുകൾ

സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോൺ 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ( 720 x 1,600 പിക്സൽസ് ) പിഎൽഎസ് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേ ഫീച്ചർ ചെയ്യുന്നു. 20:9 ആസ്പക്റ്റ് റേഷ്യോയും മികച്ച ഹെർട്സ് റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. സെൽഫി ക്യാമറയ്ക്കായി പഞ്ച് ഹോളും ഡിസ്പ്ലേയിൽ നൽകിയിരിക്കുന്നു. സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോണിന്റെ മറ്റ് ഫീച്ചറുകൾ അറിയാൻ താഴേക്ക് വായിക്കുക.

സാംസങ് ഗാലക്സി എ03 ക്യാമറ

സാംസങ് ഗാലക്സി എ03 ക്യാമറ

സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോണിന്റെ ക്യാമറ സ്പെസിഫിക്കേഷനുകൾ നോക്കാം. സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. അതിൽ f/1.8 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി സെൻസറും 2 എംപി ഡെപ്ത് സെൻസറും എൽഇഡി ഫ്ലാഷും ഉൾപ്പെടുന്നു. സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 5 എംപി സെൽഫി ക്യാമറ സെൻസറും നൽകിയിരിക്കുന്നു. ലൈവ് ഫോക്കസ്, ബ്യൂട്ടി മോഡ്, സ്മാർട്ട് സെൽഫി ആംഗിൾ എന്നിവയും സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോണിന്റെ ക്യാമറ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് 11 ബേസ്ഡ് ആയിട്ടുള്ള വൺ യുഐ കോർ 3.1ൽ ആണ് സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററി യൂണിറ്റും സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. 4 ജിബി വരെ റാമും 64 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമാണ് സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോണിൽ ഉള്ളത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെയുള്ള അധിക സ്റ്റോറേജ് വിപുലീകരണത്തിനും സപ്പോർട്ട് ലഭിക്കുന്നു.

യുണിസോക്ക്

ഒക്ടാ കോർ യുണിസോക്ക് ടി606 എസ്ഒസി ആണ് സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 4ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5 mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും സാംസങ് ഗാലക്സി എ03 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ഇന്ത്യയിലെ വിലയും വിൽപ്പനയും

ഇന്ത്യയിലെ വിലയും വിൽപ്പനയും

കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിൽ സാംസങ് ഗാലക്‌സി എ 03 സ്മാർട്ട്ഫോൺ ലഭ്യമാകും. സാംസങ് ഗാലക്‌സി എ 03 സ്മാർട്ട്ഫോണിന് 10,499 രൂപ മുതലാണ് വിലയാരംഭിക്കുന്നത്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റാണ് സാംസങ് ഗാലക്‌സി എ 03 സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റ്. ഇതിനാണ് 10,499 രൂപ വില വരുന്നത്.

ഗാലക്‌സി

4 ജിബി റാം + 64 ജിബി ഇന്റേണൽ സ്‌റ്റോറേജ് ഓപ്ഷന് 11,999 രൂപയും വില വരുന്നു. സാംസങ് വെബ്സൈറ്റ്, ഓൺലൈൻ സൈറ്റുകൾ, മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാകും സാംസങ് ഗാലക്‌സി എ 03 സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പന നടത്തുക. എന്തായാലും കൃത്യമായ വിൽപ്പന തീയതി ഇത് വരെ സാംസങ് വെളിപ്പെടുത്തിയിട്ടില്ല.

Best Mobiles in India

English summary
Samsung has launched its latest budget smartphone Samsung Galaxy A03 in India. The device, which was launched in the global market last year, is now coming to India. The Samsung Galaxy A03 comes with a dual rear camera system, Android 11 OS and a water drop notch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X