ഗാലക്സി S25 അൾട്ര വന്നല്ലോ, ഇപ്പോൾ S23 അൾട്ര വിലക്കുറവിൽ കിട്ടുമോ? വിലകൾ ഇതാ
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഏറ്റവുമധികം ആരാധകരുള്ള ഒരു മോഡൽ ഉണ്ടെങ്കിൽ അത് സാംസങ്ങിന്റെ ഗാലക്സി എസ് സീരീസിലെ അൾട്ര മോഡലുകളായിരിക്കും. ഇപ്പോൾ ഏറ്റവും പുതിയ ഗാലക്സി എസ്25 സീരീസിലെ ഗാലക്സി എസ്25 അൾട്ര ഡിസ്കൗണ്ട് സഹിതം വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇത് വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞത് 130000 രൂപയ്ക്കടുത്ത് ചെലവഴിക്കേണ്ടതുണ്ട്. പക്ഷേ അത്രയും തുക ചെലവഴിക്കാന സാധിക്കാത്തവർ മുൻ എസ് സീരീസ് അൾട്ര മോഡലുകളെ പരിഗണിക്കുന്നു. എസ്25 അൾട്ര വരുന്നു എന്ന് കേട്ടപ്പോൾ ഒരു വിഭാഗം സാംസങ് ആരാധകർ സന്തോഷിച്ചതിന്റെ ഒരു കാരണം പുതിയ മോഡൽ വരുന്നതോടെ മുൻ മോഡലുകൾക്ക് വിലകുറയുമെന്നത് കൂടിയായിരുന്നു.
ഗാലക്സി എസ്25 അൾട്ര വിപണിയിൽ എത്തിയതോടെ എസ്24 അൾട്ര, എസ്23 അൾട്ര എന്നിവ എന്ത് വിലയിൽ കിട്ടും, അവയുടെ വില കുറഞ്ഞോ എന്നൊക്കെ അറിയാൻ സാംസങ് ആരാധകർ ആഗ്രഹിക്കുന്നു. രണ്ട് വർഷം മുൻപ് ഇറങ്ങിയ മോഡൽ ആണെങ്കിലും പ്രീമിയം മോഡൽ എന്ന നിലയിൽ ഏറ്റവും പുതിയ ഫീച്ചറുകളുമായി അവതരിപ്പിക്കപ്പെട്ട എസ്23 അൾട്രയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്.

ഗാലക്സി അൾട്ര മോഡലുകളിൽ ഒരുപക്ഷേ ഏറ്റവുമധികം ചർച്ചയാകുകയും ഉപയോക്താക്കൾ ഇഷ്ടപ്പെടുകയും ചെയ്ത ഒരു മോഡൽ കൂടിയാണ് ഗാലക്സി എസ്23 അൾട്ര. ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ അടിസ്ഥാന മോഡലിന്റെ വില ഏകദേശം 125000 രൂപയ്ക്കടുത്തായിരുന്നു. എന്നാൽ പിൻഗാമികൾ എത്തിയതോടെ ഇതിന്റെ വില കുറഞ്ഞു.
ഇപ്പോൾ ഗാലക്സി എസ്23 അൾട്ര 70000 രൂപയിൽ താഴെ വിലയിൽ ആമസോണിൽ വാങ്ങാൻ ലഭ്യമാണ്. ഇതിന്റെ 12GB+ 256GB സ്റ്റോറേജ് വേരിയന്റ് നിലവിൽ ഡയറക്ട് ഡിസ്കൗണ്ട് സഹിതം 71999 രൂപ വിലയിൽ ആണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 69999 രൂപ വിലയിൽ ഗാലക്സി എസ്23 അൾട്ര ഇപ്പോൾ വാങ്ങാം.

മികച്ചൊരു പ്രീമിയം സ്മാർട്ട്ഫോൺ വൻ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഗാലക്സി എസ്23 അൾട്ര ഇപ്പോഴും ഒരു മികച്ച ഓപ്ഷനാണ്. ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ് ഗാലക്സി എസ്23 അൾട്രയുടെ കരുത്ത്. ഇപ്പോഴും അധികം എതിരാളികളില്ലാത്ത ഏറ്റവും ബെസ്റ്റ് സൂമിങ് ശേഷി, ആകെ അഞ്ച് ക്യാമറകൾ, QHD+ ഡൈനാമിക് AMOLED 2X ഡിസ്പ്ലേ എന്നിങ്ങനെ മികച്ച ഫീച്ചറുകൾ സഹിതമാണ് ഈ ഫോണെത്തുന്നത്.
അതേസമയം ഗാലക്സി എസ്24 അൾട്രയാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതും ഒരുലക്ഷത്തിൽ താഴെ വിലയിൽ ഇപ്പോൾ ലഭ്യമാണ്. ഗാലക്സി എസ്24 അൾട്രയുടെ 12GB+ 256GB സ്റ്റോറേജ് വേരിയന്റ് നിലവിൽ ഡയറക്ട് ഡിസ്കൗണ്ട് സഹിതം 1,01,150 രൂപ വിലയിൽ ആണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കുന്നതിനാൽ 99,150 രൂപയ്ക്ക് ഇത് വാങ്ങാം.
ഇനി സാംസങ്ങിന്റെ ഏറെ പ്രശസ്തമായ അൾട്ര മോഡലിന്റെ നിരയിലേക്ക് പുതിയതായി കടന്നുവന്നിരിക്കുന്ന എസ്25 അൾട്രയാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിനും മികച്ച അവസരമാണിത്. കാരണം ഇപ്പോഴും പ്രീ ബുക്കിങ് സമയത്തെ ഓഫറുകൾ ലഭ്യമാണ്. സാംസങ് ഗാലക്സി എസ്25 അൾട്ര (Samsung Galaxy S25 Ultra) യുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയാണ് വില.

ഗാലക്സി എസ്25 അൾട്രയുടെ 512GB വേരിയന്റിന് 1,41,999 രൂപയും 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. നിലവിലുള്ള ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ എസ്25 അൾട്രയുടെ 12GB+ 512GB വേരിയന്റ് 12GB+ 256GB വേരിയന്റിന്റെ വിലയിൽ ലഭിക്കും. അതായത് 12000 രൂപ ലാഭത്തിൽ വാങ്ങാനാകും. കൂടാതെ 9 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനൊപ്പം 9000 രൂപ അപ്ഗ്രേഡ് ബോണസ് അല്ലെങ്കിൽ 7000 രൂപ ക്യാഷ്ബാക്കും ലഭിക്കും.


Click it and Unblock the Notifications








