Home
Mobile

പുതിയൊരു കമ്പനിയുടെ കന്നി സ്മാർട്ട്ഫോൺ! വോബിൾ വൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഒരു പുതിയ ഇന്ത്യൻ ബ്രാൻഡ്കൂടി ഇന്ന് കടന്നുവന്നിരിക്കുന്നു. ഇൻഡ്കൽ ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ വോബിൾ തങ്ങളുടെ ആദ്യ സ്മാർട്ട്ഫോണായ വോബിൾ വൺ (Wobble One) ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എപ്പിക് ഹൈപ്പർ എഞ്ചിൻ ഗെയിമിംഗ് സാങ്കേതികവിദ്യയുള്ള മീഡിയടെക് ഡൈമെൻസിറ്റി 7400 SoC കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. ബജറ്റ് വിലയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും മിഡറേഞ്ച് സ്മാർട്ട്ഫോൺ ആയാണ് വോബിൾ വൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പ്രാരംഭ മോഡലിന് 22000 രൂപയാണ് വില.

ഇന്ത്യ ആസ്ഥാനമായുള്ള ഇൻഡ്കൽ ടെക്നോളജീസിന്റെ വോബിൾ ഡിസ്‌പ്ലേകൾക്കും സ്മാർട്ട് ടിവികൾക്കും പേരുകേട്ട ബ്രാൻഡാണ്. 116.5 ഇഞ്ച് വോബിൾ മാക്സിമസ് സ്മാർട്ട്ടിവി അ‌ടുത്തിടെ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. കൂടാതെ വോബിൾ ഇയർബഡ്സ് 2023 ൽ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ വോബിൾ വൺ സ്മാർട്ട്ഫോണിലൂടെ സ്മാർട്ട്ഫോൺ നിർമാണ രംഗത്തും കമ്പനി തങ്ങളുടെ പേര് എഴുതിച്ചേർത്തിരിക്കുന്നു.

പുതിയൊരു കമ്പനിയുടെ കന്നി സ്മാർട്ട്ഫോൺ! വോബിൾ വൺ ഇന്ത്യയിൽ എത്തി

6.67 ഇഞ്ച് FHD+ 120Hz ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേ, ഡോൾബി വിഷൻ എന്നിവയാണ് ഫോണിന്റെ കരുത്ത്. ഫോണിന് അലുമിനിയം അലോയ് ഫ്രെയിമും ഗ്ലാസ് ബാക്കും ഉണ്ട്. 5000mAh ബാറ്ററിയാണ് ഇതിന് ഉള്ളത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 25000 രൂപയിൽ താഴെ വിലയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ പുതിയ 5ജി ഫോണിന്റെ ഫീച്ചറുകൾ വിശദമായി പരിചയപ്പെടാം.

പ്രധാന ഫീച്ചറുകൾ

6.67-ഇഞ്ച് (1080×2400 പിക്സൽസ്) ഫുൾ HD+ AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ എന്നീ ഫീച്ചറുകളോടെ ഈ ഡിസ്പ്ലേ എത്തുന്നു. 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

പുതിയൊരു കമ്പനിയുടെ കന്നി സ്മാർട്ട്ഫോൺ! വോബിൾ വൺ ഇന്ത്യയിൽ എത്തി

മാലി- G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഈ വോബിൾ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിൽ ഒരുക്കിയിട്ടുണ്ട്.

സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ- വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും വോബിൾ വണ്ണിൽ ഉണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.

ഡ്യുവൽ സിം, 3.5mm ഓഡിയോ ജാക്ക്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/GLONASS/ Beidou, USB ടൈപ്പ്-C 2.0, 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഇതിലെ ബാറ്ററി ഒറ്റ ചാർജിൽ 47 മണിക്കൂർ കോളിംഗ്, 24 മണിക്കൂർ വീഡിയോ സ്ട്രീമിംഗ്, 22 ദിവസത്തെ സ്റ്റാൻഡ്‌ബൈ എന്നിവ വാഗ്ദാനം ചെയ്യുന്നു.

പുതിയൊരു കമ്പനിയുടെ കന്നി സ്മാർട്ട്ഫോൺ! വോബിൾ വൺ ഇന്ത്യയിൽ എത്തി

വിലയും ലഭ്യതയും

വോബിൾ വൺ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 22,000 രൂപയാണ് വില. ഇത് 8GB + 256GB, 12GB + 256GB വേരിയന്റുകളിലും ലഭ്യമാകും. മിത്തിക് വൈറ്റ്, എക്ലിപ്സ് ബ്ലാക്ക്, ഒഡീസി ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 7.8mm വലിപ്പമുണ്ട്. ഡിസംബർ 12 മുതൽ ആമസോൺ വഴിയും പ്രധാന റീട്ടെയിൽ ചാനലുകൾ വഴിയും ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Wobble, a brand owned by Indcal Technologies, launched its first smartphone, the Wobble One, in India today. The Wobble One 8GB + 128GB base model is priced at Rs 22,000. It will also be available in 8GB + 256GB and 12GB + 256GB variants. The phone comes in Mythic White, Eclipse Black, and Odyssey Blue color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X