IQOO 10: തീപ്പൊരി ചിതറും ചാർജിങ് വേഗം; 200 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി ഐക്കൂ 10 പ്രോ

|

ഐക്കൂ 10, ഐക്കൂ 10 പ്രോ സ്മാർട്ട്ഫോണുകൾ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. 200 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള ലോകത്തിലെ ആദ്യത്തെ ഹാൻഡ്‌സെറ്റ് എന്ന വിശേഷണവുമായാണ് ഐക്കൂ 10 പ്രോ എത്തിയിരിക്കുന്നത്. ഐക്കൂ 9 സീരീസ് ഹാൻഡ്‌സെറ്റുകളുടെ പിൻഗാമികൾ എന്ന നിലയിലാണ് ഐക്കൂ ഈ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നത്. ഐക്കൂ 10, ഐക്കൂ 10 പ്രോ സ്മാർട്ട്ഫോണുകൾ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത് (IQOO 10).

 

ഐക്കൂ 10 സ്പെസിഫിക്കേഷനുകൾ

ഐക്കൂ 10 സ്പെസിഫിക്കേഷനുകൾ

ഐക്കൂ 10 സ്മാർട്ട്ഫോണിൽ 6.78 ഇഞ്ച് അമോലെഡ് പാനൽ ഡിസ്‌പ്ലെയാണ് നൽകിയിരിക്കുന്നത്. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും ഈ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 19.8:9 വീക്ഷണാനുപാതം, എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ട് എന്നിവയ്ക്കൊപ്പം 120 ഹെർട്സ് റിഫ്രഷ് റേറ്റും ഐക്കൂ 10 ഓഫർ ചെയ്യുന്നു. 1,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഡിവൈസ് ഓഫർ ചെയ്യുന്നു.

ഓപ്പോ റെനോ 8: ഈ സ്മാർട്ട്ഫോൺ വാങ്ങാൻ 5 കാരണങ്ങൾഓപ്പോ റെനോ 8: ഈ സ്മാർട്ട്ഫോൺ വാങ്ങാൻ 5 കാരണങ്ങൾ

സ്‌നാപ്ഡ്രാഗൺ

സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറിനൊപ്പം 12 ജിബി വരെയുള്ള റാം ഓപ്ഷനുകളും 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഐക്കൂ 10 സ്മാർട്ട്ഫോണിൽ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഐക്കൂ 10 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഓഫർ ചെയ്യുന്നു.

സാംസങ് ജിഎൻ5
 

50 മെഗാ പിക്സൽ സാംസങ് ജിഎൻ5 പ്രൈമറി സെൻസറിന് ഒപ്പം 13 മെഗാ പിക്സൽ സാംസങ് 3എൽ6 സിഎംഒഎസ് സ്‌നാപ്പറും 13 മെഗാ പിക്സൽ സോണി ഐഎംഎക്സ്663 പോർട്രെയിറ്റ് ഷൂട്ടറും ഐക്കൂ 10 സ്മാർട്ട്ഫോണിലെ ട്രിപ്പിൾ ക്യാമറ സംവിധാനത്തിൽ ലഭ്യമാണ്.

വിപണി പിടിക്കാൻ വിവോ: 11,999 രൂപ മുതൽ വിലയുമായി Vivo T1x ഇന്ത്യയിലെത്തിവിപണി പിടിക്കാൻ വിവോ: 11,999 രൂപ മുതൽ വിലയുമായി Vivo T1x ഇന്ത്യയിലെത്തി

സെൽഫികൾ

സെൽഫികൾക്കും വീഡിയോ കോളിങിനുമായി 16 മെഗാ പിക്സൽ ക്യാമറയും ഡിവൈസിൽ നൽകിയിരിക്കുന്നു. 120 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് ഐക്കൂ 10 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 4,700 എംഎഎച്ച് ബാറ്ററിയാണ് ഐക്കൂ 10 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന ഒറിജിൻഒഎസ് ഓഷ്യനിലാണ് ഐക്കൂ 10 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഫിംഗർപ്രിന്റ്

സുരക്ഷയ്ക്കായി, ഒരു അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഐക്കൂ 10 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.
കണക്റ്റിവിറ്റിയുടെ കാര്യത്തിൽ ഐക്കൂ 10 സ്മാർട്ട്ഫോണിൽ 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടീ, വൈഫൈ 6, ബ്ലൂടൂത്ത് 5.2, എ-ജിപിഎസ്, എൻഎഫ്സി, ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയും നൽകിയിരിക്കുന്നു.

നത്തിങ് ഫോൺ (1) ഇന്ത്യൻ വിപണിയിൽ നേരിടുന്നത് ഈ വമ്പന്മാരെനത്തിങ് ഫോൺ (1) ഇന്ത്യൻ വിപണിയിൽ നേരിടുന്നത് ഈ വമ്പന്മാരെ

ഐക്കൂ 10 പ്രോ സ്പെസിഫിക്കേഷനുകൾ

ഐക്കൂ 10 പ്രോ സ്പെസിഫിക്കേഷനുകൾ

ഐക്കൂ 10 സ്മാർട്ട്ഫോണിന് സമാനമായ പ്രോസസർ, ഡിസ്‌പ്ലെ, റാം, സ്റ്റോറേജ്, സുരക്ഷ, കണക്റ്റിവിറ്റി ഫീച്ചറുകളുമായാണ് ഐക്കൂ 10 പ്രോയും വിപണിയിൽ എത്തുന്നത്. സമാനമായ 4,700 എംഎഎച്ച് ബാറ്ററിയും ഐക്കൂ 10 പ്രോ ഫീച്ചർ ചെയ്യുന്നു. ഐക്കൂ 10 സ്മാർട്ട്ഫോണിൽ നിന്നും ഐക്കൂ 10 പ്രോയെ വേർതിരിച്ച് നിർത്തുന്ന പ്രധാന ഫീച്ചർ എന്ന് പറയുന്നത് അതിലെ ഫാസ്റ്റ് ചാർജിങ് സംവിധാനം ആണ്.

അൾട്ര ഫാസ്റ്റ് ചാർജിങ്

200 വാട്ട് അൾട്ര ഫാസ്റ്റ് ചാർജിങ് ഫീച്ചറുമായാണ് ഐക്കൂ 10 പ്രോ വരുന്നത്. 10 ഡിവൈസ് ഫുൾ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10 വാട്ട് റിവേഴ്സ് ചാർജിങ് സപ്പോർട്ടിന് പുറമെ 50 വാട്ട് വയർലെസ് ഫ്ലാഷ് ചാർജിങ് സപ്പോർട്ടും ഐക്കൂ 10 പ്രോ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും.

Camera Smartphones: കിടിലൻ പടം പിടിക്കാം, പോക്കറ്റ് കീറില്ല; 20,000ത്തിൽ താഴെ വില വരുന്ന മികച്ച ക്യാമറ ഫോണുകൾCamera Smartphones: കിടിലൻ പടം പിടിക്കാം, പോക്കറ്റ് കീറില്ല; 20,000ത്തിൽ താഴെ വില വരുന്ന മികച്ച ക്യാമറ ഫോണുകൾ

ഐക്കൂ 10, ഐക്കൂ 10 പ്രോ വിലയും ലഭ്യതയും

ഐക്കൂ 10, ഐക്കൂ 10 പ്രോ വിലയും ലഭ്യതയും

10 സീരീസിലെ ബേസ് മോഡൽ ഐക്കൂ 10 സ്മാർട്ട്ഫോൺ ഏകദേശം 43,900 രൂപ വിലയിലാണ് വരുന്നത്. ഐക്കൂ 10 സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് മോഡൽ 55,700 രൂപ വിലയിലുമാണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഐക്കൂ 10 പ്രോയുടെ ബേസ് മോഡൽ ഏകദേശം 43,900 രൂപയ്ക്കുമാണ് വിറ്റഴിക്കപ്പെടുക. ഐക്കൂ 10 പ്രോയുടെ ഹൈ എൻഡ് മോഡലിന് 71,000 രൂപയും വില വരും. ചൈനയിൽ പ്രീ ഓർഡറിന് ലഭ്യമാക്കിയ ഡിവൈസ് ജൂലൈ 26 മുതൽ വിൽപ്പനയ്ക്ക് എത്തും.

Best Mobiles in India

English summary
The iQOO 10 and iQOO 10 Pro smartphones have been officially launched. The iQOO 10 Pro is the world's first handset with 200W fast charging support. iQOO is launching these smartphones as the successors to iQOO 9 series handsets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X