Just In
- 1 hr ago
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
- 3 hrs ago
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
- 3 hrs ago
2020ൽ 5ജി സ്മാർട്ട്ഫോണുകൾക്ക് വിലകുറയും, കാരണം ഇതാണ്
- 3 hrs ago
വൻ വിലക്കുറവുമായി റെഡ്മി 8, റെഡ്മി നോട്ട് 8 സെയിൽ; അറിയേണ്ടതെല്ലാം
Don't Miss
- Sports
എന്തുകൊണ്ട് സഞ്ജു സാംസണിനെ ഇന്ത്യന് ടീമില് കളിപ്പിക്കുന്നില്ല? മൂന്നു കാരണങ്ങള്
- Automobiles
സ്വാർട്ട്പിലൻ 200 അവതരിപ്പിച്ച് ഹസ്ഖ്വര്ണ
- News
നിങ്ങള് ഈ നാടിന്റെ മുഖ്യമന്ത്രിയായതില് ലജ്ജിക്കുന്നു; നടന് സിദ്ധാര്ഥ് സര്ക്കാരിനെതിരെ
- Finance
മാരുതിയ്ക്ക് പിന്നാലെ, ജനുവരി മുതൽ ഹീറോ വാഹനങ്ങളുടെയും വില ഉയരും
- Movies
മോഹന്ലാലിന്റെ ഭാഗ്യ നായിക! ലാലേട്ടനൊപ്പം ആദ്യമായി അഭിനയിച്ചപ്പോള്, ചിത്രം പങ്കുവെച്ച് നടി മീന
- Travel
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്
- Lifestyle
കുഞ്ഞിന് തൂക്കവും അമ്മക്ക് സുഖപ്രസവവും ഉറപ്പ്
ലോകത്തിലെ ആദ്യ സ്‌നാപ്ഡ്രാഗൺ 855 അധിഷ്ഠിത സ്മാർട്ട്‌ഫോൺ വിപണിയിൽ; പ്രീഓർഡർ ആരംഭിച്ചു
മികച്ച സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിയിരുന്ന ലെനോവോയ്ക്ക് 2018 നഷ്ടക്കച്ചവടമായിരുന്നു. മറ്റ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്കൊപ്പം മത്സരിക്കാവുന്ന തരത്തിലുള്ള ഒരു ഫോണും കമ്പനിക്ക് പുറത്തിറക്കാനായില്ല. പകരം കമ്പനി ചെയ്തത് മോട്ടോറോള ബ്രാൻഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എന്നാലിപ്പോൾ ലെനോവോ തങ്ങളുടെ സ്വന്തം പേരിൽ വിപണി തിരിച്ചു പിടിക്കാനൊരുങ്ങുകയാണ്.

സ്‌നാപ്ഡ്രാഗൺ 855
ലോകത്തിലെ ആദ്യ സ്‌നാപ്ഡ്രാഗൺ 855 ചിപ്പ്‌സെറ്റുമായി ഫോൺ പുറത്തിറക്കാനൊരുങ്ങുകയാണ് ലെനോവോ. യുണീക് സ്ലൈഡിംഗ് ഡിസ്‌പ്ലേ ഡിസൈൻ, 12 ജി.ബി റാം എന്നിവയോടു കൂടിയാണ് ഫോണിന്റെ വരവ് എന്നാണ് അറിയുന്നത്. Z5 പ്രോ GT എന്നാണ് മോഡലിന്റെ പേര്. ഈ വർഷത്തെ മികച്ച സ്മാർട്ട്‌ഫോണുകളിലൊന്നാകും ഈ മോഡലെന്നുറപ്പാണ്.

വിപണിയിലെത്തിക്കാൻ
മോഡലിനെ പ്രീ സെയിലിലൂടെയും വിപണിയിലെത്തിക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്. weibo മായി ചേർന്നാകും പ്രീസെയിൽ നടത്തുകയെന്ന് മീഡിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനയിൽ ഇന്നുമുതൽ പ്രീ ഓർഡറും ആരംഭിച്ചുകഴിഞ്ഞു. 27,000 രൂപയാണ് Z5 പ്രോ GT യുടെ ബേസ് മോഡലിന്റെ വില.

ഏറ്റവും വലിയ പ്രത്യേകത
6ജി.ബി റാമും 128 ജി.ബി ഇന്റേണൽ മെമ്മറിയുമാണ് ബേസ് മോഡലിലുള്ളത്. 12ജി.ബി റാം വേർഷനാണ് ഏറ്റവും ഉയർന്ന മോഡൽ. സ്‌നാപ്ഡ്രാഗൺ 855 ചിപ്പ്‌സെറ്റുമായെത്തുന്ന ലോകത്തിലെ ആദ്യ സ്മാർട്ട്‌ഫോണാണ് ഈ മോഡലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാംസംഗ്, ഷവോമി, സോണി, ഗൂഗിൾ അടക്കമുള്ള സ്മാർട്ട്‌ഫോണുകൾ ഈ ചിപ്പ്‌സെറ്റ് ലഭ്യമാക്കാനൊരുങ്ങുന്നതിനിടെയാണ് ലെനോവോ പുതിയ ഫോണുമായെത്തുന്നത്.

ചിപ്പ്‌സെറ്റ്.
യുണീക് ഒക്ടാകോർ അറേഞ്ച്‌മെന്റാണ് സ്‌നാപ്ഡ്രാഗൺ 855 ന്റെ 7nm ചിപ്പ്‌സെറ്റിലുള്ളത്. ബെഞ്ച്മാർക്ക് സ്‌കോർ പ്രകാരം ഹൈ പെർഫോമൻസാണ് ചിപ്പ്‌സെറ്റിനുള്ളത്. ആപ്പിളിന്റെ അൾട്രാ പവർഫുൾ A12 ബയോണിക് ചിപ്പ്‌സെറ്റിനു സമാനമാണ് സ്‌നാപ്ഡ്രാഗൺ 855 ചിപ്പ്‌സെറ്റ്.

പുത്തൻ മോഡലിനെ വിപണിയിലെത്തിക്കുന്നത്
ഫ്‌ളാഗ്ഷിപ്പ് ശ്രേണിയിലാണ് ലെനോവോ പുത്തൻ മോഡലിനെ വിപണിയിലെത്തിക്കുന്നത്. സ്ലൈഡിംഗ് മെക്കാനിസമുള്ള 6.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. അതുകൊണ്ടുതന്നെ നോച്ചിന്റെ ആവശ്യം വരുന്നില്ല. ആൻഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവർത്തനം.

ബാറ്ററി കരുത്ത്.
പിന്നിൽ 16+24 മെഗാപിക്‌സലിന്റെ ഇരട്ട പിൻ ക്യാമറയും മുന്നിൽ 16+8 മെഗാപിക്‌സലിന്റെ ഇരട്ട സെൽഫി ക്യാമറയുമുണ്ട്. 3,350 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090