ലോകത്തിലെ ഏറ്റവും ചെറിയ 4 ജി സ്മാർട്ട്ഫോൺ ഇപ്പോൾ ലഭ്യമാണ്

|

നമ്മൾ നിരവധി ചെറുതും വലുതുമായ സ്മാർട്ഫോണുകൾ വിപണിയിൽ കണ്ടിട്ടുണ്ട്. അവയിൽ പലതും മികച്ച ഫീച്ചറുകളുമായി അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ഇപ്പോൾ അത്തരത്തിൽ ചൈനയിൽ നിന്നും ലോകത്തിൽ വെച്ച് തന്നെ ഏറ്റവും ചെറിയ സ്മാർട്ഫോൺ പുറത്തിറക്കിയിരിക്കുകയാണ്. ചൈനീസ് ഒഇഎം, മോണി കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ മോണി മിന്റ് സ്മാർട്ട്ഫോൺ ലോകത്തിലെ ഏറ്റവും ചെറിയ 4 ജി സവിശേഷതയുള്ള ഒരു സ്മാർട്ട്ഫോണാണെന്ന് അവകാശപ്പെടുന്നു. ഈ സ്മാർട്ട്‌ഫോണിൽ 3 ഇഞ്ച് ഡിസ്പ്ലേയുണ്ട് മാത്രവുമല്ല ഇത് നിങ്ങളുടെ കൈപ്പത്തിയേക്കാൾ വലിപ്പം കുറഞ്ഞ വളരെ ചെറിയ സ്മാർട്ഫോണാണ്. 3.3 ഇഞ്ച് ഡിസ്പ്ലേയിൽ വരുന്ന ഈ 4 ജി സ്മാർട്ഫോണിൻറെ വലിപ്പം വെറും 89.5*45.5*11.5 മില്ലിമീറ്ററാണ്.

മോണി മിന്റ് സ്മാർട്ഫോണിൻറെ വില

മോണി മിന്റ് സ്മാർട്ഫോണിൻറെ വില

മോണി മിന്റിന് 150 ഡോളർ (ഏകദേശം 11,131 രൂപ) വില വരുന്നു. ആദ്യകാല ഓഫർ എന്ന നിലയിൽ ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റായ ഇൻഡിഗോഗോയിൽ ഈ ഹാൻഡ്‌സെറ്റ് 100 ഡോളർ (ഏകദേശം 7,421 രൂപ) ലഭ്യമാണ്. 100 ഡോളർ ആദ്യകാല സ്ലോട്ടുകൾ കൂടാതെ, യഥാക്രമം 115 ഡോളർ, 130 ഡോളർ ഇൻഡിഗോഗോ സ്പെഷ്യൽ സ്ലോട്ടുകൾ എന്നിവയുണ്ട്. ഈ ഹാൻഡ്‌സെറ്റ് നവംബറിൽ ഷിപ്പിംഗ് ആരംഭിക്കും.

ഓഗസ്റ്റിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾഓഗസ്റ്റിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

മോണി മിന്റ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

മോണി മിന്റ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

മോണി മിന്റ് ലോകത്തിലെ ഏറ്റവും ചെറിയ 4 ജി സ്മാർട്ട്‌ഫോൺ ആണെന്ന് അവകാശപ്പെടുന്നു, കൂടാതെ ഇത് ഡ്യൂവൽ സിം കാർഡ് സപ്പോർട്ടുമായി വരുന്നു. 854. 450 റെസല്യൂഷനുള്ള 3 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിൽ നൽകിയിട്ടുള്ളത്. 3 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒരു 1.5 ജിഗാഹെർട്സ് ക്വാഡ് കോർ സിപിയു ഉപയോഗിച്ചാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്, മാത്രവുമല്ല മൈക്രോ എസ്ഡി കാർഡ് വഴി 128 ജിബി വരെ എക്സ്പാൻഡ് ചെയ്യാനാകും.

ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോൺ ഇപ്പോൾ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും കുറഞ്ഞ വിലയിൽഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോൺ ഇപ്പോൾ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും കുറഞ്ഞ വിലയിൽ

ലോകത്തിലെ ഏറ്റവും ചെറിയ 4 ജി സ്മാർട്ട്ഫോൺ ഇപ്പോൾ ലഭ്യമാണ്

ലോകമെമ്പാടുമുള്ള പ്രമുഖ വയർലെസ് നെറ്റ്‌വർക്കുകളിൽ ഇത് പ്രവർത്തിക്കുന്നുവെന്ന് കണക്കിലെടുക്കുമ്പോൾ ഈ കോം‌പാക്റ്റ് ഹാൻഡ്‌സെറ്റ് യാത്രകൾ ചെയ്യുന്നവർക്ക് അനുയോജ്യമാണ്. നെറ്റ്‌വർക്ക് കോളുകൾ സാധ്യമല്ലാത്തപ്പോൾ, വയർലെസ് കോളുകളെ സപ്പോർട്ട് ചെയ്യുന്നതിൽ മോണി മിന്റ് ഉപയോഗപ്രദമാകും. ഇത് ഒരു എക്സ്ട്രാ സിം സ്ലോട്ട് നൽകുന്നു. ഇത് ഗൂഗിൾ ആൻഡ്രോയ്‌ഡ് 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും. 1,250 എംഎഎച്ച് പോളിമർ ബാറ്ററിയാണ് ഇതിൽ മികച്ച ചാർജിങ് ലഭിക്കുവാനായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ 4 ജി സ്മാർട്ട്ഫോൺ ഇപ്പോൾ ലഭ്യമാണ്

സെൽഫികൾ പകർത്തുവാൻ 5 മെഗാപിക്സൽ പിൻ ക്യാമറയും 2 മെഗാപിക്സൽ മുൻ ക്യാമറയും ഈ ഹാൻഡ്‌സെറ്റിന് ലഭിക്കും. കൂടാതെ, അമേരിക്കൻ, യൂറോപ്യൻ ബാൻഡുകളെയും ഈ സ്മാർട്ഫോൺ സപ്പോർട്ട് ചെയ്യും. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങുവാൻ ഇൻഡിഗോഗോ മൈക്രോ വെബ്സൈറ്റിലേക്ക് പോയി ഒരു മോഡൽ മുൻകൂട്ടി ബുക്ക് ചെയ്യാം. മോണി മിന്റ് സ്മാർട്ഫോൺ നവംബറിൽ ഷിപ്പിംഗ് ആരംഭിക്കും.

റെഡ്മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോൺ ഇപ്പോൾ നിങ്ങൾക്ക് വിലക്കുറവിൽ സ്വന്തമാക്കാംറെഡ്മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോൺ ഇപ്പോൾ നിങ്ങൾക്ക് വിലക്കുറവിൽ സ്വന്തമാക്കാം

Best Mobiles in India

English summary
Mony, a Chinese smartphone manufacturer, has just released the Mony Mint, which it says is the world's smallest 4G-enabled smartphone. The smartphone has a 3-inch display, which is somewhat smaller than the 3.3-inch display on the Palm Phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X