ലോകത്താദ്യമായി അന്ധര്‍ക്കായി ഒരു സ്മാര്‍ട്‌ഫോണ്‍!!!

Posted By:

വിവിധ തരത്തിലുള്ള സ്മാര്‍ട്‌ഫോണുകള്‍ ഇക്കാലത്തിനിടെ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അന്ധര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്‌ഫോണ്‍?... അതും ടച്ച് സ്‌ക്രീന്‍... അതാണ് ലണ്ടണ്‍ ആസ്ഥാനമായ ഓണ്‍ഫോണ്‍ എന്ന കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബ്രെയില്‍ ലിപി അടിസ്ഥാനമാക്കിയുള്ള ലോകത്തെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണ് ഇത്.

നേരത്തെ കാഴ്ചശക്തിയില്ലാത്തവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്‌ഫോണ്‍ കോണ്‍സപ്റ്റുകള്‍ പലരും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അത്തരമൊന്ന് വിപണിയില്‍ ഇറങ്ങുന്നത് ആദ്യമാണ്. 60 പൗണ്ട് (ഏകദേശം 5200 രൂപ) വിലവരുന്ന ഫോണ്‍ നിലവില്‍ യു.കെയില്‍ മാത്രമാണ് ലഭ്യമാവുക.

3 ഡി പ്രിന്റിംഗിലൂടെയാണ് ഫോണിന്റെ ഫ്രണ്ട് പാനലും ബാക് പാനലും നിര്‍മിച്ചിരിക്കുന്നത്. കസ്റ്റ്‌മൈസ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം. ഫ്രണ്ട് സ്‌ക്രീനില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിക്കുന്നതിനായി മൂന്നോ നാലോ ബ്രെയില്‍ ബട്ടണുകള്‍ പ്രീ പ്രോഗ്രാം ചെയ്തു വയ്ക്കാന്‍ സാധിക്കും. കൂടാതെ ടെക്‌സ്റ്റ് മെസേജുകളും ബ്രയില്‍ അക്ഷരത്തില്‍ വായിക്കാം.

കൂടാതെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കുന്ന പേരുകള്‍ ബ്രെയില്‍ രീതിയില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. കീബോഡും ബ്രയില്‍ ഫോര്‍മാറ്റിലാണ്. ഓണ്‍ഫോണ്‍ കമ്പനിയുടെ സ്ഥാപകനായ ടോം സണ്ടര്‍ലാന്‍ഡ് ആണ് ഫോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഫോണിന്റെ ചിത്രങ്ങളും കൂടുതല്‍ പ്രത്യേകതകളും ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

കസ്റ്റമൈസ് ചെയ്യാവുന്ന ഫോണില്‍ നിശ്ചിത നമ്പറുകള്‍ ബ്രെയില്‍ ബട്ടനില്‍ നേരത്തെ പ്രോഗ്രാം ചെയ്തു വയ്ക്കാന്‍ സാധിക്കും.

 

#2

ടെക്‌സ് മെസേജുകള്‍ ബ്രെയില്‍ ലിപിയില്‍ വായിക്കാന്‍ സാധിക്കും എന്നതാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

 

#3

കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്ത പേരുകള്‍ ബ്രെയില്‍ ലിപിയിലേക്ക് മാറ്റി സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.

 

#4

ടച്ച് സ്‌ക്രീനില്‍ കീബോഡും ബ്രയില്‍ ഫോര്‍മാറ്റില്‍ പ്രത്യക്ഷപ്പെടും. അതായത് കാഴ്ചശക്തിയില്ലാത്തവര്‍ക്കും മെസേജുകള്‍ ടൈപ് ചെയ്യാം.

 

#5

3 ഡി പ്രിന്റിംഗിലൂടെയാണ് ഫോണിന്റെ മുന്നിലെയും പിന്നിലെയും പാനലുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. വില കുറയാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot