ലോകത്തെ ആദ്യത്തെ 2 K സ്‌ക്രീന്‍ റെസല്യൂഷനുള്ള സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

Posted By:

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവൊ ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്‌ക്രീന്‍ റെസല്യൂഷനുള്ള സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. എക്‌സ്‌പ്ലെ 3S എന്നു പേരിട്ടിരിക്കുന്ന ഫോണിന് 2560-1440 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷനുള്ള 6 ഇഞ്ച് സ്‌ക്രീനാണുള്ളത്. പിക്‌സല്‍ ഡെന്‍സിറ്റി 490 ppi ആണ്. നിലവവില്‍ HTC വണ്ണിനാണ് ഏറ്റവും ഉയര്‍ന്ന പിക്‌സല്‍ ഡെന്‍സിറ്റി (469 ppi) ഉണ്ടായിരുന്നത്.

2.3 Ghz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 ചിപ്‌സെറ്റാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം 3 ജി.ബി. റാമും. 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ ഫന്‍ടച്ച് ഒ.എസ്. എന്നു പേരിട്ടിരിക്കുന്ന ആന്‍ഡ്രോയ്ഡിന്റെ കസ്റ്റമൈസ്ഡ് വേര്‍ഷന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 32 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി, 3200 mAh ബാറ്ററി, മെറ്റാലിക് ബോഡി എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

ഇതിനു പുറമെ ബില്‍റ്റ്ഇന്‍ ഡി.ടി.എസ്. സ്പീക്കറുകളും മറ്റ് നിരവധി ശബ്ദ സവിശേഷതകളും ഉണ്ട്. 580 ഡോളറാണ് വില. അതായത് ഏകദേശം 36000 ഇന്ത്യന്‍ രൂപ. സാംസങ്ങ്, എല്‍.ജി, ഒപ്പൊ തുടങ്ങിയ കമ്പനികള്‍ 2 K റെസല്യൂഷന്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് വിവൊയലുടെ രംഗപ്രവേശം.

ഫോണിന്റെ കൂടുതല്‍ പ്രത്യേകതകള്‍ ചുവടെ

ലോകത്തെ ആദ്യത്തെ 2 K സ്‌ക്രീന്‍ റെസല്യൂഷനുള്ള സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ച

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot