Home
Mobile

ലോകത്തെ ആദ്യ സ്നാപ്ഡ്രാഗൺ 8 ജെൻ 3 സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്; ഐക്യൂവും വൺപ്ലസും വിയർക്കും!

ലോകത്ത് ഇന്ന് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും കരുത്തുറ്റ സ്മാർട്ട്ഫോൺ പ്രോസസർ എന്ന് വിലയിരുത്തപ്പെടുന്ന ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ​കരുത്തിൽ ലോകത്ത് ആദ്യമായി പുറത്തിറങ്ങിയ ഷവോമി 14 സീരീസിലെ ഷവോമി 14 ( Xiaomi 14 ) ഇന്ത്യയിലേക്ക് എത്തുന്നു.

ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ വെളിപ്പെടുത്തിയ വിവരങ്ങൾ ശരിയാണെങ്കിൽ 2024 ലെ മൊബൈൽ വേൾഡ് കോൺഫറൻസിൽ (MWC) ഷവോമി 14 ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെടും. ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ഇതോടെ ഷവോമി 14 എത്തും. ഈ വർഷം ഒക്ടോബറിലാണ് ഷവോമി 14 സീരീസ് ​ചൈനയിൽ ലോഞ്ച് ചെയ്തത്.

ഷവോമി 14 ഇന്ത്യയിലേക്ക്; ഐക്യൂവും വൺപ്ലസും വിയർക്കും!

ഷവോമി 14, ഷവോമി 14 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഷവോമി 14 സീരീസിൽ കമ്പനി അ‌വതരിപ്പിച്ചത്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആദ്യം അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ എന്ന നേട്ടവുമായാണ് ഈ ഫോണുകൾ എത്തിയത്. എന്നാൽ ​ചൈനയിൽ മാത്രമാണ് ഈ ഫോണുകൾ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

ഇന്ത്യ അ‌ടക്കമുള്ള ആഗോള വിപണിയിലേക്ക് ഷവോമി 14 എപ്പോഴാണ് എത്തുക എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമായിരിക്കുന്നു. 2024 ഫെബ്രുവരി 26-നും 29-നും ഇടയിലാണ് MWC 2024 ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. സാധാരണയായി എംഡബ്ലുസിക്ക് മുന്നോടിയായിട്ടാണ് പ്രമുഖ ലോഞ്ചുകൾ നടക്കാറുള്ളത്. ആ നിലയ്ക്ക് നോക്കിയാൽ ഫെബ്രുവരി 25 ന് ഷവോമി 14 ഗ്ലോബൽ ലോഞ്ച് നടക്കും.

എംഡബ്ലുസിയിൽ ​ലോഞ്ച് ചെയ്യുന്ന അ‌ന്നുതന്നെ ഇന്ത്യൻ വിപണിയിലും ഷവോമി 14 ലോഞ്ച് ചെയ്യുമെന്ന് ടിപ്സ്റ്റർ വെളിപ്പെടുത്തി. ഇലക്‌ട്രോണിക് ഉപകരണങ്ങൾ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് സാക്ഷ്യപ്പെടുത്തുന്ന ഇന്ത്യയിലെ റെഗുലേറ്ററി ബോഡിയായ ബിഐഎസിന്റെ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ അടുത്തിടെ ഷവോമി 14 കണ്ടെത്തിയിരുന്നു. അ‌തിനാൽത്തന്നെ ടിപ്സ്റ്ററുടെ അ‌വകാശവാദം ശരിയാകാൻ സാധ്യത കൂടുതലാണ് എന്ന് വിലയിരുത്തപ്പെടുന്നു.

ഷവോമി 14 5ജിയുടെ പ്രധാന സവിശേഷതകൾ: 6.36 ഇഞ്ച് 1.5K C8 LTPO OLED ഡിസ്‌പ്ലേ, 3000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം എന്നിവയോടെയാണ് ഷവോമി 14 ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ളത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്.

8GB + 256GB, 12GB + 256GB, 16GB + 512GB, 16GB + 1TB എന്നിങ്ങനെ നാല് വേരിയന്റുകളിൽ ഷവോമി 14 എത്തുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് ആണ് ഷവോമി 14യുടെ മറ്റൊരു പ്രത്യേകത. ഷവോമിയുടെ ഹൈപ്പർഒഎസ് ആദ്യമായി അ‌വതരിപ്പിക്കപ്പെട്ടതും ഈ ഫോണിൽ തന്നെയാണ്.

ഷവോമി 14 ഇന്ത്യയിലേക്ക്; ഐക്യൂവും വൺപ്ലസും വിയർക്കും!

ലെയ്ക്ക ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഷവോമി 14 നെ ശക്തമാക്കുന്ന മറ്റൊരു ശ്രദ്ധേയ ഘടകം. 50MP പ്രൈമറി ക്യാമറ, 50MP അൾട്രാ വൈഡ് സെൻസർ, 50MP ടെലിഫോട്ടോ സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലുള്ളത്. സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 50W വയർലെസ് ചാർജിംഗ് പിന്തുണയും സഹിതമെത്തുന്ന 4,610mAh ബാറ്ററിയാണ് ഷവോമി 14യുടെ മറ്റൊരു നേട്ടം. 5G, IP68 റേറ്റിംഗ്, USB 3.2 Gen1, ​​​വൈ​ഫൈ 7, എൻഎഫ്സി, അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ തുടങ്ങിയ ഒട്ടനവധി ഫീച്ചറുകളും ഇതിലുണ്ട്.

ഷവോമി 14 ഇന്ത്യയിലേക്ക്; ഐക്യൂവും വൺപ്ലസും വിയർക്കും!

സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് അ‌വതരിപ്പിച്ച ആദ്യ ഫോൺ ആണെങ്കിലും ഇന്ത്യയിലേക്ക് ഷവോമി 14 എത്തുന്നത് അ‌ൽപ്പം താമസിച്ചാണ്. ഇന്ത്യയിലെ ആദ്യ സ്നാപ്ഡ്രാഗൺ 8 ജെൻ 3 സ്മാർട്ട്ഫോണായി ഐക്യൂ 12 ലോഞ്ച് ചെയ്തുകഴിഞ്ഞു. വൺപ്ലസ് 12 അ‌ടക്കം ഇതേ ​ചിപ്സെറ്റുള്ള മറ്റ് സ്മാർട്ട്ഫോണുകൾ ജനുവരിയിൽ എത്തുന്നുമുണ്ട്.

ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ ഷവോമി 14 ന് നേരിടാൻ അ‌തേ ചിപ്സെറ്റും കരുത്തുമായി എതിരാളികൾ ഏറെയുണ്ടാകും എന്നർഥം. അ‌തിനാൽ ഷ​വോമി 14യുടെ ഇന്ത്യയിലെ വിജയത്തിന് വില ഒരു നിർണായക ഘടകമാകും. ഐക്യൂ 12 50000 രൂപയോട് അ‌ടുത്ത വിലയിലാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

More from GizBot

Best Mobiles in India

English summary
Xiaomi 14, the world's first Snapdragon 8 Gen 3 smartphone, is coming to India. Xiaomi 14 will be launched globally at Mobile World Conference (MWC) 2024. MWC 2024 is scheduled between February 26 and 29, 2024. Xiaomi 14 will be launched globally on February 25. Xiaomi 14 will arrive in the markets including India on the same day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X