Home
Mobile

ഐഫോണോ, സാംസങ് ഫോണുകളോ അ‌ല്ല, ലോകത്ത് ഏറ്റവും സുരക്ഷിതം ഈ 4 സ്മാർട്ട്ഫോണുകൾ

ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ഏത് എന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും ഏറ്റവും പുതിയ ഐഫോണുകളുടെ പേരോ, സാംസങ്ങിന്റെ ഗാലക്സി അ‌ൾട്ര ഫോണുകളുടെ പേരോ ആകും പറയുക. ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളെല്ലാം തങ്ങളുടെ സ്‌മാർട്ട്‌ഫോണുകളിൽ സംരക്ഷണം ഉറപ്പാക്കുന്നതിന് പരമാവധി സുരക്ഷാനടപടികൾ സ്വീകരിക്കാറുണ്ട്.

എന്നാൽ എത്രയൊക്കെ സുരക്ഷ ഉറപ്പാക്കിയാലും ഈ ഫോണുകളെല്ലാം ഹാക്കിങ്ങിന് ഉൾപ്പെടെ ഇരയാകാറുണ്ട്. ഏറ്റവും സുരക്ഷിതമായ ഒരു സ്മാർട്ട്ഫോണാണ് വേണ്ടത് എങ്കിൽ, സാധാരണ ബ്രാൻഡുകൾക്കും സാധാരണ സാങ്കേതിക സവിശേഷതകൾക്കും അപ്പുറത്തുള്ള സ്മാർട്ട്ഫോണുകൾ കണ്ടെത്തേണ്ടതുണ്ട്. ഏറ്റവും സുരക്ഷിതമായ ഒരു സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നവർ പരിചയപ്പെട്ടിരിക്കേണ്ട 4 മികച്ച ഓപ്ഷനുകൾ ഇതാ.

ഐഫോണോ, സാംസങ് ഫോണുകളോ അ‌ല്ല, ഏറ്റവും സുരക്ഷിതം ഈ 4 സ്മാർട്ട്ഫോണുകൾ

ബിറ്റിയം ടഫ് മൊബൈൽ 2 (Bittium Tough Mobile 2): ഏറ്റവും വിദഗ്ധരായ സുരക്ഷാ പ്രൊഫഷണലുകളുടെ രൂപകൽപ്പനയിൽ നിർമിക്കപ്പെട്ട സ്മാർട്ട്ഫോണാണ് ഇത്. "അൾട്രാ സെക്യൂർ മൊബൈൽ കമ്മ്യൂണിക്കേഷനുകൾക്കുള്ള പുതിയ സ്റ്റാൻഡേർഡ്" എന്നതാണ് ഈ സ്മാർട്ട്‌ഫോണിന്റെ ടാഗ്‌ലൈൻ. എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും ഹാർഡ്‌വെയർ മാനിപുലേഷനും ഡാറ്റ മോഷണവും തടയുന്ന ടാംപർ പ്രൂഫ് ടെക്നോളജിയടക്കം ഈ ഫോണിലുണ്ട്.

ഫിൻ‌ലൻഡിലാണ് ഈ സ്മാർട്ട്ഫോണുകൾ നിർമിക്കുന്നത്. വയർലെസ് കണക്ഷനുകൾക്കായി ഹാർഡ്‌വെയർ അധിഷ്‌ഠിത പ്രൈവസി മോഡും ഇതിലുണ്ട്. ഇത് ബിറ്റിയം സെക്യൂർ കോൾ ടെക്നോളജിയിൽ സജ്ജീകരിച്ചിരിക്കുന്നു.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഓഡിയോ, വീഡിയോ കോളുകൾ അ‌ടക്കം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഏകദേശം 1,44,162 രൂപയാണ് വില.

ഐഫോണോ, സാംസങ് ഫോണുകളോ അ‌ല്ല, ഏറ്റവും സുരക്ഷിതം ഈ 4 സ്മാർട്ട്ഫോണുകൾ

പ്യൂരിസം ലിബ്രെം 5 (Purism Librem 5): സുരക്ഷയും സ്വകാര്യതയും ഉറപ്പ് നൽകിക്കൊണ്ട് തന്നെ ഉപയോക്താവിന് എല്ലാ നിയന്ത്രണങ്ങളും വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്‌ഫോണാണ് പ്യൂരിസം ലിബ്രെം 5. ലിനക്‌സിനെ അടിസ്ഥാനമാക്കിയുള്ള പ്യൂവർഒഎസിൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. സോഫ്റ്റ്‌വെയറുകളും ഹാർഡ്‌വെയറുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

അ‌ത്രപെട്ടെന്നൊന്നും ആർക്കും ട്രാക്ക് ചെയ്യാൻ കഴിയില്ല എന്നതാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ബ്ലൂടൂത്ത്, വൈ-ഫൈ, സെല്ലുലാർ സിഗ്നൽ തുടങ്ങിയ വയർലെസ് നെറ്റ്‌വർക്കുകൾ പ്രവർത്തനരഹിതമാക്കുന്നതിനുള്ള ഫിസിക്കൽ കിൽ സ്വിച്ചുകളാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രധാന ഹൈലൈറ്റ്. ഫോണിലെ ക്യാമറകളും മൈക്രോഫോണുകളും പൂർണ്ണമായും പ്രവർത്തനരഹിതമാക്കുന്നതിനുള്ള സ്വിച്ചുകളും ഇതിലുണ്ട്.

നിലവിൽ നാം കാണുന്ന സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ഈ ഫോണിന്റെ ബാറ്ററി ഉപയോക്താക്കൾക്ക് മാറ്റിസ്ഥാപിക്കാൻ കഴിയും. വലിയ ഡിസ്പ്ലേയും ഗെയിമുകൾ കളിക്കാനുള്ള ശേഷിയും ഈ ഫോണിനുണ്ട്. അ‌തിന് നന്ദി പറയേണ്ടത്, 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ശക്തമായ വിവാന്റെ ജിസി7000ലൈറ്റ് ജിപിയുവിനാണ്. ഏകദേശം 83,294 രൂപയാണ് വില.

ഐഫോണോ, സാംസങ് ഫോണുകളോ അ‌ല്ല, ഏറ്റവും സുരക്ഷിതം ഈ 4 സ്മാർട്ട്ഫോണുകൾ

കാറ്റിം R01(Katim R01): MIL-STD 810G മിലിട്ടറി സർട്ടിഫിക്കേഷനുള്ള ഒരു ടാംപർ പ്രൂഫ് സ്മാർട്ട്‌ഫോണാണിത്. പാസ്‌കോഡും വിരലടയാളവും ഉൾപ്പെടുന്ന ടു-ഫാക്ടർ ഓതന്റിക്കേഷൻ പിന്തുണയോടെ എത്തുന്ന ഈ ഫോൺ പരുക്കൻ ബിൽഡ് ക്വാളിറ്റിയുള്ള അൾട്രാ സെക്യൂർ ഫോൺ എന്ന നിലയിലും പ്രശസ്തമാണ്. സുരക്ഷിതമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതിലുള്ളത്.

ഇതിലെ യുഎസ്ബി ഇന്റർഫേസ് പോലും മാൽവെയറും ഡാറ്റ മോഷണവും തടയും വിധത്തിൽ സുരക്ഷിതമാണ്. ഹാർഡൻഡ് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള കാറ്റിം ഒഎസാണ് ഈ ഫോണിന്റെ കരുത്ത്. സ്‌മാർട്ട്‌ഫോണിലെ വയർലെസ് നെറ്റ്‌വർക്കുകൾ, മൈക്രോഫോണുകൾ, ക്യാമറകൾ എന്നിവ പൂർണ്ണമായും പ്രവർത്തനരഹിതമാക്കുന്ന ഷീൽഡ് മോഡ് ആക്ടിവേറ്റ് ചെയ്യാനുള്ള ഡെഡിക്കേറ്റഡ് ബട്ടൻ സഹിതമാണ് ഈ ഫോണെത്തുന്നത്. ഏകദേശം 91,717 രൂപയാണ് വില.

സിറിൻ ലാബ്‌സ് ഫിന്നി യു1 (Sirin Labs Finney U1): ബ്ലോക്ക്‌ചെയിൻ ടെക്നോളജിയുടെ പിന്തുണയുള്ള ഒരു സുരക്ഷിത സ്‌മാർട്ട്‌ഫോണാണ് ഇത്. ലോകത്തിലെ ആദ്യത്തെ സൈബർ പ്രൊട്ടക്ടഡ് ബ്ലോക്ക്‌ചെയിൻ ആക്ടിവേറ്റ് ചെയ്ത സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഇതിനുണ്ട്. ബിൽറ്റ്-ഇൻ ഇൻട്രൂഷൻ പ്രിവൻഷൻ സിസ്റ്റം (ഐപിഎസ്) ഉള്ള ആൻഡ്രോയിഡിന്റെ പരിഷ്‌ക്കരിച്ച പതിപ്പിൽ ഇത് പ്രവർത്തിക്കുന്നത്.

കോളുകൾ, മെസേജുകൾ, ഇമെയിലുകൾ എന്നിവയ്ക്ക് തത്സമയ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പിന്തുണ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഫോണിലെ ഡാറ്റകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഫിന്നി ആപ്പ് ലോക്കും ഇതിലുണ്ട്. കൂടാതെ 2 ഇഞ്ച് മൾട്ടി-ടച്ച് സേഫ് സ്‌ക്രീനിലൂടെ മാത്രം ആക്‌സസ് ചെയ്യാൻ കഴിയുന്ന എംബഡഡ് കോൾഡ് സ്റ്റോറേജ് വാലറ്റും ഇതിലുണ്ട്. ഏകദേശം 74,957 രൂപയാണ് വില.

Best Mobiles in India

English summary
There are also some smartphones available today that can be considered for individuals who want a smartphone that offers complete security. Katim R01, Bittium Tough Mobile 2, Sirin Labs Finney U1 and Purism Librem 5 are such smartphones that offer complete security. These phones have special capabilities to prevent attacks including hacking.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X