Just In
- 1 hr ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- 2 hrs ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
- 3 hrs ago
വിശ്വസിക്കാം, ചതിക്കില്ല! കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
- 21 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
Don't Miss
- Automobiles
മാരുതിയുടെ കുട്ടിക്കുറുമ്പൻ; ഫ്രോങ്ക് ക്രോസ്ഓവറിന്റെ എതിരാളികളും പ്രതീക്ഷിക്കുന്ന വിലയും
- News
രാജ്യത്തിന് മാതൃകയാവാന് റാന്നി നോളജ് വില്ലേജ്: വിദ്യാഭ്യാസ മന്ത്രി ചെയര്മാനായി സര്ക്കാര് തല സമിതി
- Finance
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടിത്തുക സ്വന്തമാക്കാൻ സ്വർണം ജാമ്യമായി നൽകാം; നേട്ടങ്ങളറിയാം
- Movies
'നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു, ഇതൊരു പുണ്യപ്രവൃത്തിയാണ്'; കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ ബഷീർ!
- Sports
World Cup 2023: ഞാന് ടീമിലെടുക്കുക അവനെ, ഇന്ത്യന് സ്പിന്നറെ ചൂണ്ടിക്കാട്ടി മുന് സെലക്ടര്
- Lifestyle
ഫെബ്രുവരി സമ്പൂര്ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
Smartphones: ഐഫോണിന്റെ കൊമ്പൊടിക്കാൻ ആരുണ്ട്? ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ
സ്മാർട്ട്ഫോണുകളും ഗാഡ്ജറ്റുകളും ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും. എല്ലാവർക്കും പ്രിയപ്പെട്ട ചില സ്മാർട്ട്ഫോണുകളും ഉണ്ടാകും. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ ജനപ്രിയമായ അല്ലെങ്കിൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ. വല്ല ബഡ്ജറ്റ് ഡിവൈസുകളും ആയിരിക്കും എന്നാവും നിങ്ങൾ കരുതുക. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല (Smartphones).

ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 സ്മാർട്ട്ഫോണുകൾ എടുത്താൽ അതിൽ അഞ്ചും ആപ്പിളിന്റെ ഐഫോണുകളാണ്. കൌണ്ടർ പോയിന്റ് പുറത്ത് വിട്ട ഡാറ്റ പ്രകാരം ആപ്പിളിന്റെ ഐഫോൺ 13 മോഡലുകളാണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ. ഏപ്രിൽ മാസത്തെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ലോകത്തെ ഏറ്റവും ജനപ്രിയമായ 10 സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

Apple iPhone 13: ആപ്പിൾ ഐഫോൺ 13
ഏപ്രിൽ മാസം ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോൺ ആപ്പിളിന്റെ ഐഫോൺ 13 ആണെന്നാണ് കൌണ്ടർ പോയിന്റ് പറയുന്നത്. മികച്ച പെർഫോമൻസ് പോലെയുള്ള ഐഫോൺ ക്യാരക്റ്ററിറ്റിക്സ് തന്നെയാണ് ജനപ്രീതിയ്ക്ക് പിന്നിൽ. ഐഫോൺ സീരീസിലെ ബേസ് മോഡൽ ആയ ഐഫോൺ 13 ഇതാദ്യമായല്ല പട്ടികയിൽ ഒന്നാമത് വരുന്നതും. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏതെങ്കിലും ഒരു ഐഫോൺ ബേസ് മോഡൽ തന്നെയാണ് ഈ പട്ടികയിൽ മുമ്പിലെന്നതും ശ്രദ്ധിക്കണം.

Apple iPhone 13 Pro Max: ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
നിലവിൽ ലഭ്യമായതിൽ ഏറ്റവും കരുത്തുറ്റ ആപ്പിൾ സ്മാർട്ട്ഫോൺ ആണ് ഐഫോൺ 13 പ്രോ മാക്സ്. ഏറ്റവും ചെലവേറിയ ഐഫോണും ഐഫോൺ 13 പ്രോ മാക്‌സ് തന്നെയാണ്. മികച്ച ബാറ്ററി ലൈഫും ആപ്പിൾ ഐഫോൺ 13 പ്രോ മാക്സിന്റെ സവിശേഷതയാണ്. കൂടാതെ സ്ഥിരതയാർന്ന ക്യാമറ പ്രകടനവും ഈ ഡിവൈസ് നൽകുന്നു. സമാനതകളില്ലാത്ത പെർഫോമൻസും പ്രീമിയം ക്വാളിറ്റിയുമാണ് ആപ്പിൾ ഐഫോൺ 13 പ്രോ മാക്സിന്റെ ലോകമെമ്പാടുമുള്ള സ്വീകാര്യതയ്ക്കും കാരണം.

Apple iPhone 13 Pro: ആപ്പിൾ ഐഫോൺ 13 പ്രോ
ഈ പട്ടികയിലെ മൂന്നാം സ്ഥാനവും ഒരു ആപ്പിൾ ഐഫോൺ മോഡലിന് സ്വന്തം. സ്ക്രീൻ വലിപ്പത്തിൽ മാത്രമാണ് ആപ്പിൾ ഐഫോൺ 13 പ്രോയും ആപ്പിൾ ഐഫോൺ 13 പ്രോ മാക്സും തമ്മിലുള്ള പ്രധാന വ്യത്യാസം വരുന്നത്. ഫീച്ചറുകളിലും പ്രീമിയം എക്സ്പീരിയൻസിന്റെ കാര്യത്തിലും ആപ്പിൾ ഐഫോൺ 13 പ്രോയും ആപ്പിൾ ഐഫോൺ 13 പ്രോ മാക്സും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഇല്ല.

Apple iPhone 12: ആപ്പിൾ ഐഫോൺ 12
റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ ഐഫോൺ 12 പട്ടികയിൽ നാലാം സ്ഥാനത്ത് എത്തി. ജപ്പാനിലും ഇന്ത്യയിലും വിൽപ്പന വർധിച്ചതാണ് ഗുണം ചെയ്തത്. ഇക്കൂട്ടത്തിൽ, 2021 ഏപ്രിലിലും ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരേയൊരു മോഡൽ കൂടിയാണ് ആപ്പിൾ ഐഫോൺ 12. ഐഫോൺ 13 സീരീസിന് പിന്നാലെ ആപ്പിൾ ഐഫോൺ 12ന്റെ വില കുറച്ചിരുന്നു. അത് ഗുണം ചെയ്തതായി തോന്നുന്നു.

Samsung Galaxy S22 Ultra 5G: സാംസങ് ഗാലക്സി എസ്22 അൾട്ര 5ജി
എസ് സീരീസിലും നോട്ട് സീരീസിലും ഉണ്ടായിരുന്ന മികവുറ്റ ഫീച്ചറുകൾ കോർത്തിണക്കിയാണ് സാംസങ് ഗാലക്സി എസ്22 അൾട്ര 5ജി എത്തിയത്. ഇത് സാംസങിന് വളരെയധികം ഗുണം ചെയ്തു. സാംസങിന്റെ ഗാലക്സി നോട്ട് സ്മാർട്ട്ഫോൺ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന യൂസേഴ്സിന് ഏറ്റവും എളുപ്പം ചൂസ് ചെയ്യാവുന്ന ഡിവൈസ് ( ഗോ റ്റു ഡിവൈസ് ) എന്ന നിലയിലാണ് സാംസങ് ഗാലക്സി എസ്22 അൾട്ര 5ജിയെ ഈ റിപ്പോർട്ടിൽ കാണുന്നത്.

Samsung Galaxy A13: സാംസങ് ഗാലക്സി എ13
ബജറ്റ് വിപണിയിലെ ജനപ്രിയമായ സ്മാർട്ട്ഫോൺ സീരീസാണ് ഗാലക്സി എ സീരീസ്. അതിനാൽ തന്നെ ഗാലക്സി എ13 ഈ പട്ടികയിൽ ഇടം നേടിയതിൽ അതിശയിക്കാൻ ഇല്ല. കൗണ്ടർപോയിന്റ് റിപ്പോർട്ട് അനുസരിച്ച് സാംസങ് ഗാലക്സി എ13 സ്മാർട്ട്ഫോണിന്റെ 50 ശതമാനം സെയിലും ഇന്ത്യയിൽ നിന്നും ലാറ്റിൻ അമേരിക്കയിൽ നിന്നുമാണ് വരുന്നത്. പട്ടികയിലെ സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും ഉയർന്ന പ്രതിമാസ വളർച്ചയും ( വിൽപ്പന )സാംസങ് ഗാലക്സി എ13 സ്മാർട്ട്ഫോണിനാണ് ഉള്ളത്.

Apple iPhone SE (2022): ആപ്പിൾ ഐഫോൺ എസ്ഇ (2022)
ഐഫോണിന്റെ ഏറ്റവും അഫോർഡബിൾ ആയിട്ടുള്ള വേർഷനാണ് ഐഫോൺ എസ്ഇ. ജാപ്പനീസ് വിപണിയിലെ വൻ വിജയമാണ് ആപ്പിൾ ഐഫോൺ എസ്ഇ (2022) മോഡലിനെ ഈ ലിസ്റ്റിൽ എത്തിച്ചത്. ജപ്പാനിൽ ഐഫോൺ എസ്ഇ (2022) ഏപ്രിലിലെ വിൽപ്പന ചാർട്ടിൽ ഒന്നാം സ്ഥാനത്ത് എത്തുകയും രാജ്യത്തിന്റെ സ്‌മാർട്ട്‌ഫോൺ വിപണി വിഹിതത്തിന്റെ 18 ശതമാനം പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.

Samsung Galaxy A03 Core: സാംസങ് ഗാലക്സി എ03 കോർ
സാംസങ് ഗാലക്സി എ03 കോർ ആണ് ഈ പട്ടികയിൽ എട്ടാം സ്ഥാനത്ത് ഉള്ളത്. സാംസങ് ഗാലക്സി എ03 കോർ ഒരു എൻട്രി ലെവൽ സ്മാർട്ട്ഫോൺ ആണെന്നതും ശ്രദ്ധിക്കണം. 100 ഡോളറിന് താഴെ ഹോൾസെയിൽ വിലയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോൺ കൂടിയാണ് സാംസങ് ഗാലക്സി എ03 കോർ.

Samsung Galaxy A53 5G: സാംസങ് ഗാലക്സി എ53 5ജി
സാംസങ് അവതരിപ്പിക്കുന്ന കരുത്തനായ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എ53 5ജി. വിപണിയിൽ കനത്ത മത്സരം നേരിടുന്ന ഒരു സെഗ്മെന്റ് ആണ് മിഡ്റേഞ്ച്. എന്നിട്ടും ലോകമാകമാനം ഉള്ള മാർക്കറ്റുകളുടെ കണക്കെടുക്കുമ്പോൾ പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് എത്താൻ സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോണിന് ആകുന്നുവെന്നത് ശ്രദ്ധേയമാണ്.

Redmi Note 11 LTE: റെഡ്മി നോട്ട് 11 എൽടിഇ
ഷവോമി വിൽക്കുന്ന ആകെ സ്മാർട്ട്ഫോണുകളിൽ 11 ശതമാനവും റെഡ്മി നോട്ട് 11 എൽടിഇ ആണ്. ഏപ്രിലിൽ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ 10 സ്ഥാനത്താണ് റെഡ്മി നോട്ട് 11 എൽടിഇ. ഷവോമിയുടെ റെഡ്മി നോട്ട് സീരീസ് എല്ലായ്‌പ്പോഴും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിലും മറ്റ് വിപണികളിലും വിൽക്കുന്ന ഏറ്റവും ജനപ്രിയ ഫോണുകളിൽ ഒന്ന് കൂടിയാണിത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470