വില കുറഞ്ഞ ട്രിപ്പിള്‍ സിം ഹാന്‍ഡ്‌സെറ്റ് 3,915 രൂപയ്ക്ക്

Posted By: Super

വില കുറഞ്ഞ ട്രിപ്പിള്‍ സിം ഹാന്‍ഡ്‌സെറ്റ് 3,915 രൂപയ്ക്ക്

ഡ്യുവല്‍ സിം മോഡലുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ധാരാളമുണ്ട്. ഫോണുകള്‍ക്കിടയില്‍ നിന്ന് ഒരു മോഡല്‍ കണ്ണുംപൂട്ടിയെടുത്താലും അത് ഡ്യുവല്‍ സിം ആയിരിക്കും. എന്നാല്‍ ട്രിപ്പിള്‍ സിം (മൂന്ന് സിം) ഹാന്‍ഡ്‌സെറ്റുകളുടെ കാര്യം അങ്ങനെയല്ല. അത് അധികം ഇറങ്ങിത്തുടങ്ങിയിട്ടില്ല. ഇതാ എക്‌സ്ഏജില്‍ നിന്നും എം288 സീല്‍ മൊബൈല്‍ ഫോണ്‍. ഈ ട്രിപ്പിള്‍ സിം ഹാന്‍ഡ്‌സെറ്റിന്റെ വില 3,915 രൂപയാണ്.

സവിശേഷതകള്‍

 
  • 2.2 ഇഞ്ച് കളര്‍ സ്‌ക്രീന്‍

  • എംപി3/എംപി4 പ്ലേബാക്ക്

  • ബ്ലൂടൂത്ത്

  • വാപ്/ജിപിആര്‍എസ്

  • 1.3 മെഗാപിക്‌സല്‍ ക്യാമറ

  • 200mAh ബാറ്ററി

  • 8ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

ജിഎസ്എം, സിഡിഎംഎ നെറ്റ്‌വര്‍ക്കുകളെ ഫോണ്‍ പിന്തുണക്കും. ഇതിലെ എഫ്എം റേഡിയോയില്‍ റെക്കോര്‍ഡിംഗ്, ഷെഡ്യൂളിംഗ് എന്നിവ ചെയ്ത് വെക്കാം.  അതായത് ഇഷ്ടപ്പെട്ട ഒരു റേഡിയോ പ്രോഗ്രാം മറക്കാതെ കേള്‍ക്കണമെങ്കില്‍ അത് ഷെഡ്യൂള്‍ ചെയ്ത് വെച്ചാല്‍ മതി. അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പ്രോഗ്രാം നഷ്ടമാകില്ല. 12 മണിക്കൂര്‍ വരെ ടോക്ക്‌ടൈം നല്‍കുന്ന ബാറ്ററിയാണ് ഇതില്‍ എക്‌സ്ഏജ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചുവപ്പ്-കറുപ്പ്, സില്‍വര്‍-കറുപ്പ്  നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot