ചെറിയ വിലയില്‍ മികച്ച ഫോണ്‍ മാജിക്കുമായി വീണ്ടും എക്‌സേജ്‌

Posted By:

ചെറിയ വിലയില്‍ മികച്ച ഫോണ്‍ മാജിക്കുമായി വീണ്ടും എക്‌സേജ്‌

ചെറിയ വിലയില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കുന്നതില്‍ ശ്രദ്ധിക്കുന്ന എക്‌സേജ് പുതുതായി പുറത്തിറക്കുന്ന ഉല്‍പന്നമാണ് എക്‌സേജ് എം144.  ഇതൊരു ഡ്യുവല്‍ സിം മൊബൈല്‍ ആണ്.

2 ഇഞ്ച് ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേയാണ് എക്‌സേജ് എം144ന്.  മികച്ച റെസൊലൂഷനുള്ള 3.2 മെഗാപിക്‌സല്‍ ക്യാമറയുണ്ട് ഈ ഹാന്‍ഡ്‌സെറ്റിന്.  മികച്ച ബാറ്ററി ബാക്ക്അപ്പും ഈ ഹാന്‍ഡ്‌സെറ്റിന് സ്വന്തം.

8 ജിബി കൂടി മെമ്മറി ഉയര്‍ത്താന്‍ പാകത്തിന് ഒരു മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ടും ഈ ഹാന്‍ഡ്‌സെറ്റിലുണ്ട്.  വെറും 67 ഗ്രാം മാത്രം ഭാരമുള്ള ഈ ഫോണിന്റെ നീളം 94 എംഎം, വീതി 45 എംഎം, കട്ടി 14 എംഎം എന്നിങ്ങനെയാണ്.

എംടികെ 6253 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് എക്‌സേജ് എം144 പ്രവര്‍ത്തിക്കുന്നത്.  കറുപ്പ്, വൈന്‍ ചുവപ്പ് നിറങ്ങളില്‍ ഈ എക്‌സേജ് ഹാന്‍ഡ്‌സെറ്റ് ലഭ്യമാണ്.  ഇന്‍-ബില്‍ട്ട് ഗെയിമുകള്‍, മ്യൂസിക് പ്ലെയര്‍, എഫ്എം റേഡിയോ, വോയിസ് റെക്കോര്‍ഡിംഗ് സിസ്റ്റം എന്നീ സൗകര്യങ്ങളുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ ഇന്റേണല്‍ മെമ്മറി സ്റ്റോറേജ് കപ്പാസിറ്റി 128 എംബിയാണ്.

എംപി3, എംപി4 ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ, വീഡിയോ പ്ലെയറുകള്‍, ഓട്ടോ കോള്‍ റെക്കോര്‍ഡിംഗ് എന്നീ സൗകര്യങ്ങളും ഈ മൊബൈലില്‍ ഒരുക്കിയിരിക്കുന്നു.  ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍, ജിപിആര്‍എസ് കണക്റ്റിവിറ്റി, എച്ച്ടിഎംഎല്‍ ബ്രൗസര്‍, എസ്എംഎസ്, എംഎംഎസ് സംവിധാനങ്ങള്‍ എന്നിവയും ഈ എക്‌സേജ് ഹാന്‍ഡ്‌സെറ്റിന്റെ സവിശേഷതകളാണ്.

ഒന്നിലധികം ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും ഈ ഹാന്‍ഡ്‌സെറ്റ്.  ഇതിന്റെ മെറ്റാല്ലിക് ബോഡിയും, ആകര്‍ഷണീയമായ ഡിസൈനും ഈ ഹാന്‍ഡ്‌സെറ്റിനെ സ്‌റ്റൈലന്‍ ആക്കുന്നു.  2,999 രൂപയാണ് എക്‌സേജ് എം144 ഡ്യുവല്‍ സിം ഫോണിന്റെ വില.  ഇത്തരം ചെറിയ വില മാത്രമുള്ള, ബേസിക് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഇന്ത്യ പോലുള്ള വിപണിയില്‍ നല്ല ചലനം സൃഷ്ടിക്കാന്‍ സാധിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot