എക്‌സേജ് എം198 ഇക ഡ്യുവല്‍ സിം മ്യൂസിക് ഫോണ്‍ 1,400 രൂപയ്ക്ക്

സംഗീതത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്കായിതാ വില കുറഞ്ഞ ഒരു ഡ്യുവല്‍ സിം മ്യൂസിക് ഫോണ്‍. എക്‌സേജ് എം198 ഇക എന്നാണ് ഇതിന്റെ പേര്. 1,400 രൂപയാണ് ഇതിന് വില. 1.8 ഇഞ്ച് ഡിസ്‌പ്ലെയാണ് ഈ ഫോണിനുള്ളത്. ടൈപ്പിംഗ് എളുപ്പമാക്കാന്‍ സാധാരണ കീബോര്‍ഡാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
8ജിബി വരെ മെമ്മറി വിപുലപ്പെടുത്താവുന്ന മൈക്രോഎസ്ഡി കാര്‍ഡ് എക്‌സേജ് എം198 ഇകയിലുണ്ട്. ഇത് ധാരാളം മ്യൂസിക് ഫയലുകള്‍ സ്റ്റോര്‍ ചെയ്യാന്‍ സഹായിക്കുന്നു. ഇതിലെ 1000mAh സ്റ്റാന്‍ഡേര്‍ഡ് ലിഥിയം ബാറ്ററി മികച്ച ബാക്ക്അപാണ് നല്‍കുന്നത്. 1.3 മെഗാപിക്‌സല്‍ റെസലൂഷനുള്ള ക്യാമറയും ഫോണിലുണ്ട്.
മികച്ച ബില്‍റ്റ് ഇന്‍ ഓഡിയോ വീഡിയോ പ്ലെയറുകളാണ് ഈ ഫോണിലേത്. എംപി3 ഓഡിയോ ഫോര്‍മാറ്റിനെയാണ് ഫോണ്‍ പിന്തുണക്കുന്നത്. എംപി4 വീഡിയോ ഫോര്‍മാറ്റും ഫോണില്‍ പ്രവര്‍ത്തിക്കും. സംഗീതാസ്വാദനത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ അതിന് പ്രത്യേക ബട്ടണുകള്‍ ഫോണിലുണ്ട്. പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അതിന് വ്യക്തത നല്‍കാന്‍ മികച്ച സ്പീക്കറും ഫോണിലുണ്ട്. എഫ്എം റേഡിയോയും ഇതിലുള്‍പ്പെടുന്നു.
സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍
- ഡ്യുവല്‍ സിം സൗകര്യം
- എല്‍ഇഡി ടോര്‍ച്ച്
- 1.8 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ
- എഫ്എം റേഡിയോ
- 1000mAh ബാറ്ററി
- 1.3 മെഗാപിക്‌സല്‍ ക്യാമറ


Click it and Unblock the Notifications








