Just In
- 4 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 6 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 8 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 8 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
കേരള കലാമണ്ഡലത്തിന് പുതിയ മുഖം നല്‍കും; ടൂറിസം ഹബ്ബ് ആക്കി മാറ്റാന്‍ പദ്ധതി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
അറിഞ്ഞില്ലെന്ന് പറയരുത്; വൻ വിലക്കുറവുമായി ദീപാവലി ഗംഭീരമാക്കാൻ ഷവോമി 11 ടി പ്രോയുമുണ്ട്
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി തങ്ങളുടെ ഹിറ്റ് മോഡലുകളിലൊന്നായ 11 ടി പ്രോ ( Xiaomi 11T Pro) യുമായി വീണ്ടും രംഗത്ത്. ഈ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ ഫോണിന് വിലകുറച്ച് ഇപ്പോൾ നടക്കുന്ന ദീപാവലി സെയിലിൽ വിൽപ്പനയ്ക്ക് ലിസ്റ്റ് ചെയ്തുകൊണ്ടാണ് ഷവോമി കളം നിറയാൻ ശ്രമിക്കുന്നത്. 39,999 രൂപ വിലയുള്ള മോഡൽ 28,999 രൂപ എന്ന ആകർഷകമായ ഡിസ്കൗണ്ടിൽ ആണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

8ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനോടു കൂടിയതാണ് ഈ മോഡൽ. ബാങ്ക് ഓഫറുകൾ ഉൾപ്പെടെ ആണ് ഈ വിലയ്ക്ക് ഫോൺ വിൽക്കുക എന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. ഐസിഐസിഐ (ICICI ), കൊട്ടക് ( Kotak), ബിഒബി(ബാങ്ക് ഓഫ് ബറോഡ), ഇൻഡസ്ഇൻഡ് (IndusInd), എസ്ബിഐ(SBI) ബാങ്ക് അക്കൗണ്ട് ഉടമകൾക്കാണ് ബാങ്ക് ഓഫറുകൾ ലഭ്യമാകുക. അതേസമയം എക്സ്ചേഞ്ച് വില ഈ ഡിസ്കൗണ്ട് വിലയിൽ ഉൾപ്പെടുമോ എന്ന കാര്യം ഷവോമി വ്യക്തമാക്കിയിട്ടില്ല.

ദീപാവലി ഉത്സവത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഷവോമി 11 ടി പ്രോയ്ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലി വിത്ത് എംഐ (Diwali with Mi sale) എന്ന് പേരിട്ടിരിക്കുന്ന ഉത്സവ സെയിലിൽ ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഫോൺ ബുക്ക് ചെയ്ത് സ്വന്തമാക്കാം. അതേസമയം അടുത്ത ദിവസം തന്നെ ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ സെയിലിലും ( AmazonGreat India Festival sale) ഫോൺ ഇതേ വിലയ്ക്ക് തന്നെയാണ് വിൽപ്പനയ്ക്ക് എത്തുക എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 23 മുതലാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ ആരംഭിക്കുക. വൻ വിലക്കുറവിലാണ് ഫോൺ എത്തുന്നത് എന്നതിനാൽ ആമസോണിൽ വിൽപ്പനയ്ക്കെത്തി മണിക്കൂറുകൾക്കകം ഫോൺ വിറ്റു തീരാൻ സാധ്യത ഉണ്ടെന്നും പെട്ടെന്ന് ബുക്ക് ചെയ്യാനായി അലേർട്ട് സൗകര്യവും കാർഡ് ഡീറ്റെയ്ൽസ് സേവ് ചെയ്തു വയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം ആമസോണിൽ വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും കമ്പനി പറയുന്നു.

ഷവോമി 11 ടി പ്രോയുടെ മറ്റ് രണ്ട് വേരിയന്റുകളായ 8ജിബി റാം+ 256 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡൽ 36,999 രൂപയ്ക്കും 12ജിബി + 256ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 38,999 രൂപയ്ക്കും ലഭ്യമാണ്. 6ജിബിയുടെ പ്രാരംഭ മോഡൽ 34,999 രൂപയ്ക്ക് നേരത്തെ തന്നെ വിൽപ്പനയ്ക്ക് ലഭ്യമായിരുന്നു.

28,999 രൂപ എന്ന വിലയിൽ നിരവധി എതിരാളികളാണ് ഷവോമി 11 ടി പ്രോയ്ക്കുള്ളത്. നിങ്ങൾ ഒരു ഗെയിമിങ് പ്രേമിയാണെങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ ചോയ്സ് ആണ് ഷവോമി 11 ടി പ്രോ. മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നതോടൊപ്പം ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട് എന്നത് ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു. ഷവോമി 11 ടി പ്രോയുടെ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത ക്യാമറയാണ്.

108 മെഗാ പിക്സലിന്റെ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഷവോമി 11 ടി പ്രോയിലുള്ളത്. മികച്ച ക്വാളിറ്റിയുള്ള ഡിസ്പ്ലെ, 120 വാട്ട് ഫാസ്റ്റ് ചാർജിങ്, വ്യക്തതയുള്ള ലൗഡ് സ്പീക്കറുകൾ, എന്നിവയെല്ലാം ഷവോമി 11 ടി പ്രോയെ നല്ലൊരു ചോയ്സ് ആക്കുന്നു. കരുത്തേറിയ സ്നാപ്ഡ്രാഗൺ 888 എസ്ഒസി (Snapdragon 888 SoC) ചിപ്സെറ്റാണ് ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം.

വരാൻ പോകുന്ന ഓഫറുകൾ ഉപയോഗപ്പെടുത്തി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ത്യയിലെമ്പാടുമായി ലക്ഷക്കണക്കിന് ആളുകളാണ് കാത്തിരിക്കുന്നത്. ആമസോണിനു പുറമേ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ സെയിലും ആരംഭിക്കുന്നത് സെപ്റ്റംബർ 23 ന് തന്നെ ആണ്. ദീപാവലി ഉത്സവത്തിന് അകമ്പടിയായി എത്തുന്ന ഈ ഓഫർ ഉത്സവങ്ങൾ ഏറെ പ്രതീക്ഷയാണ് ഇതിനോടകം ആളുകളിൽ സൃഷ്ടിച്ചിരിക്കുന്നത്.

ഫോൺ വാങ്ങാൻ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും സ്മാർട്ട്ഫോൺ കമ്പനികളുടെയും ദീപാവലി സെയിലിനായി കാത്തിരിക്കുന്നവർ നിരവധി ആണെന്നാണ് റിപ്പോർട്ടുകൾ. ഉപഭോക്താക്കൾക്കും സ്മാർട്ട്ഫോൺ നിർമാതാക്കൾക്കും ആഹ്ലാദത്തിന്റെ ദിനങ്ങൾ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇനിയുള്ള ദിവസങ്ങൾ ഓഫറുകളുടേതും സ്മാർട്ട്ഫോണുകളുടേതും നമ്മുടേതും ആണ്. വേഗം തയാറെടുക്കൂ ഒന്നു സ്മാർട്ടായിക്കളയാം...
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470